Latest Updates
-
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
ഇന്ധനവിലയിൽ മാറ്റമില്ല; യാത്രയ്ക്ക് മുൻപ് ഇന്നത്തെ നിരക്കുകൾ പരിശോധിക്കൂ -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിക്കുന്നവർ അറിയാൻ; പ്രസവാനന്തര ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ബുധൻ തുലാം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വൻ നേട്ടം, പണമിടപാടുകളിൽ ജാഗ്രത വേണം -
ചൊവ്വ കർക്കടക രാശിയിലേക്ക്: 2026-ലെ ഈ രാശിമാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും? -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ തുടങ്ങാം ശുഭകാര്യങ്ങൾ; പഞ്ചകം തുടങ്ങുന്ന സമയം ശ്രദ്ധിക്കൂ! -
സെപ്റ്റംബർ 23-29: ഈ 4 രാശിക്കാർക്ക് തൊഴിൽ-സാമ്പത്തിക നേട്ടങ്ങളുടെ വാരം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
2026 ഏഷ്യൻ ഗെയിംസ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ്ണത്തിളക്കം, ചരിത്രനേട്ടവുമായി വനിതാ ക്രിക്കറ്റ് ടീം
PCOS പ്രശ്നമുണ്ടോ? ഈ 5 തരം വിത്ത് നല്‍കും വേദനയില്‍ നിന്ന് ആശ്വാസം
ഇന്നത്തെക്കാലത്ത് ഭൂരിഭാഗം സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പിസിഒഎസ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ പല വിധത്തില്‍ ബാധിക്കുന്നു. ഇതുകാരണം ശരീരഭാരം പെട്ടെന്ന് കുറയാന്‍ തുടങ്ങുന്നു, ചിലപ്പോള്‍ അത് വര്‍ദ്ധിക്കുന്നു. ഇതുകൂടാതെ ആര്‍ത്തവവും ക്രമരഹിതമായി തുടരുന്നു. ഹോര്‍മോണുകളുടെ തകരാറുമൂലം ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിങ്ങളെ അലട്ടാന്‍ തുടങ്ങുന്നു.
പിസിഒഎസ് പൂര്‍ണമായി മാറ്റാന്‍ ചികിത്സയില്ല. എന്നാല്‍ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങള്‍ വരുത്തി PCOS ന്റെ ലക്ഷണങ്ങളെ ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും. അതിനാല്‍ നിങ്ങളും ഈ പ്രശ്നവുമായി മല്ലിടുകയാണെങ്കില്‍, നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുക. ചില വിത്തുകള്‍ കഴിക്കുന്നത് പിസിഒഎസ് പ്രശ്നത്തില്‍ നിന്ന് ആശ്വാസം നല്‍കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പിസിഒഎസ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില തരം വിത്തുകള്‍ ഇതാ.

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം
ക്രമരഹിതമായ ആര്‍ത്തവം, ഭാരക്കുറവ്, ഹോര്‍മോണ്‍ തകരാറുകള്‍ എന്നിവയാല്‍ പ്രകടമാകുന്ന വേദനാജനകമായ അവസ്ഥയാണ് ഇത്. 8 സ്ത്രീകളില്‍ ഒരാള്‍ക്ക് വീതം, ഇന്നത്തെക്കാലത്ത് ഈ പ്രശ്നം വളരെ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പിസിഒഎസ് നിയന്ത്രിച്ചില്ലെങ്കില്‍ ഇത് പിന്നീട് വന്ധ്യത, ടൈപ്പ്-2 പ്രമേഹം, മറ്റ് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്കും കാരണമാകും.
ചണ വിത്ത്
പോഷകങ്ങളുടെ കലവറയാണ് ചണ വിത്ത്. ഇതില്‍ ധാരാളമായി ഒമേഗ -3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഈസ്ട്രജന്റെ അധിക ഉത്പാദനം തടയുന്നു. വയറുവേദന, മൂഡ് സ്വിങ്, മലബന്ധം, സ്തനാര്‍ബുദം, മുഖക്കുരു എന്നിവ തടയാന്‍ ഇത് ഫലപ്രദമാണ്. ചണ വിത്ത് കഴിക്കുന്നത് ആര്‍ത്തവ വേദനയില്‍ നിന്നും വയറുവേദനയില്‍ നിന്നും വലിയ അളവില്‍ ആശ്വാസവും നല്കുന്നു.

മത്തങ്ങ വിത്ത്
മഗ്നീഷ്യം, ആന്റി ഓക്സിഡന്റുകള്‍, ഫോസ്ഫറസ്, ചെമ്പ്, സിങ്ക്, ഇരുമ്പ്, പ്രോട്ടീന്‍, മോണോസാച്ചുറേറ്റഡ് കൊഴുപ്പ്, വിറ്റാമിന്‍ എ തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് മത്തന്‍ വിത്ത്. ഇത് പിസിഒഎസ് പ്രശ്നത്തില്‍ നിന്ന് ആശ്വാസം നല്കുന്നു. മറ്റ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള ഫലപ്രദമായ പ്രതിവിധിയാണ് മത്തന്‍ വിത്ത്. ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു. ഹോര്‍മോണുകളിലെ ഏറ്റക്കുറച്ചിലുകള്‍ തടയാനും മത്തന്‍ വിത്ത് ഫലപ്രദമാണ്.
ചിയ വിത്ത്
പിസിഒഎസ് പ്രശ്നവുമായി മല്ലിടുന്ന സ്ത്രീകള്‍ ചിയ വിത്തുകള്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഈ വിത്തില്‍ ധാരാളം ഒമേഗ ഫാറ്റി ആസിഡുകളും ഫൈബറും അടങ്ങിയിട്ടുണ്ട്, ഇത് ഹോര്‍മോണുകളെ ക്രമമായി നിലനിര്‍ത്തുന്നു. ഇതുകൂടാതെ, മൂഡ് സ്വിംഗ്സ്, മെറ്റബോളിക് സിന്‍ഡ്രോം എന്നിവ കൈകാര്യം ചെയ്യുന്നതിനും ഇത് ഫലപ്രദമാണ്. ചിയ വിത്ത് കഴിക്കുന്നതിലൂടെ ക്രമരഹിതമായ ആര്‍ത്തവ പ്രശ്നവും മാറിക്കിട്ടും. കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് എന്നിവയാല്‍ സമ്പന്നമായ ചിയ വിത്തുകള്‍ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.

എള്ള് വിത്ത്
എള്ളില്‍ മഗ്നീഷ്യം, കാല്‍സ്യം, സിങ്ക്, വിറ്റാമിന്‍ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് പ്രോജസ്റ്ററോണിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നു. ഇത് വയറുവേദന, മാനസികാവസ്ഥ, തലവേദന എന്നിവ ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇതോടൊപ്പം ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്ന പ്രോട്ടീനും എള്ള് വിത്തില്‍ അടങ്ങിയിട്ടുണ്ട്.
സൂര്യകാന്തി വിത്ത്
സൂര്യകാന്തി വിത്തുകളില്‍ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രോജസ്റ്ററോണ്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു, ഇത് പിസിഒഎസ് ലക്ഷണങ്ങളെ നേരിടാന്‍ സഹായിക്കുന്നു. ഇതോടൊപ്പം സൂര്യകാന്തി വിത്തില്‍ സെലിനിയം, ഫൈബര്‍, പ്രോട്ടീന്‍ എന്നിവയും ആന്റി-ഇന്‍ഫ്ളമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങള്‍ക്ക് പിസിഒഎസ് പ്രശ്നത്തില്‍ നിന്ന് ഒരു പരിധി വരെ ആശ്വാസം നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

