Latest Updates
-
ജൂൺ 1 മുതൽ ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഭാഗ്യദിനം വന്നെത്തി: ചന്ദ്രന്റെ തൃക്കേട്ട പ്രവേശം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടങ്ങൾ, അറിയേണ്ടതെല്ലാം! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയം ഉറപ്പ് -
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം!
ഈ ആഹാരങ്ങളില്‍ ഒരിക്കലും ചിയ സീഡ്സ് ചേര്‍ക്കരുത്
അമിതവണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്ന മിക്കവരും ആഹാരത്തില്‍ ദിവസത്തില്‍ ഒരു നേരമെങ്കിലും ചേര്‍ക്കുന്ന സാധനമാണ് ചിയ സീഡ്സ്. ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ചിയ സീഡ്സ്, എന്നും പതിവാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും എന്നത് സത്യമാണ്. എന്നാല്‍, ഈ ഗുണം മുന്നില്‍ കണ്ട്, എല്ലാ ആഹാരത്തിലും ചിയ സീഡ്സ് ചേര്‍ത്താല്‍, ആരോഗ്യം നഷ്ടപ്പെട്ടേക്കാം. ചിയ സീഡ്സ് ചേര്‍ത്ത് കഴിക്കാന്‍ പാടില്ലാത്ത ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ചിയ സീഡ്സിന്റെ ഗുണങ്ങള്‍
ചിയ സീഡ്സിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. അമിതമായി നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, വിശപ്പ് കുറയ്ക്കാന്‍ ചിയ സീഡ്സ് സഹായിക്കുന്നു. അതിനാല്‍, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നതാണ്. ചിയ സീഡ്സില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെയും ഞരമ്പുകളുടെയും പ്രവര്‍ത്തനത്തിന് നല്ലതാണ്. കൂടാതെ, ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ഒമേഗ-3 ഫാറ്റി ആസിഡ് സഹായിക്കുന്നു. ചിയ സീഡ്സ് കഴിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവായിരിക്കും. കൂടാതെ, ചിലതരം കാന്‍സര്‍ രോഗങ്ങള്‍ തടയാനും, ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാനും, ശരീരത്തിലെ വീക്കം കുറയ്ക്കാനും ചിയ സീഡ്സ് സഹായിക്കുന്നതാണ്. ചിയ സീഡ്സില്‍ പ്രോട്ടീന്‍, ആന്റിഓക്സിഡന്റ്സ് എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍, ആരോഗ്യം നിലനിര്‍ത്താനും, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നതാണ്.
ഈ കോമ്പിനേഷന്‍ അരുത്
ചിയ സീഡ്സിന്റെ ഗുണങ്ങള്‍ മുന്‍നിര്‍ത്തി എല്ലാ ആഹാരത്തിലും ചിയ സീഡ്സ് ചേര്‍ത്ത് കഴിക്കുന്ന നിരവധി വ്യക്തികളുണ്ട്. എന്നാല്‍, എല്ലാ ആഹാരത്തിന്റെ കൂടെയും ചിയ സീഡ്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
മിക്കവരും ഡയറ്റ് എടുക്കുമ്പോള്‍ അതില്‍ പ്രധാനമായും ഉള്‍പ്പെടുത്തുന്ന വിഭവമാണ് സ്മൂത്തീസ്. റിഫൈന്‍ഡ് ഷുഗര്‍ ചേര്‍ത്ത് തയ്യാറാക്കുന്ന സ്മൂത്തീസ്, അതുപോലെ, നാരങ്ങവെള്ളം, ജ്യൂസ് എന്നിവയില്‍ ചിയ സീഡ്സ് ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, ചിയ സീഡ്സില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ കൃത്യമായ രീതിയില്‍ ഉപയോഗപ്പെടാതിരിക്കാന്‍ റിഫൈന്‍ഡ് ഷുഗര്‍ കാരണമാകുന്നു. അതിനാല്‍, പഞ്ചസ്സാര, അല്ലെങ്കില്‍ റിഫൈന്‍ഡ് ഷുഗര്‍ ചേര്‍ത്ത പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുക.
കഫേയ്ന് അടങ്ങിയ ആഹാരങ്ങള്‍
കാപ്പി, അല്ലെങ്കില്‍ കോഫി അടങ്ങിയ പാനീയങ്ങള്‍, ചോക്ലേറ്റ് അടങ്ങിയ പാനീയങ്ങള്‍, അല്ലെങ്കില്‍ ആഹാരങ്ങള്‍ എന്നിവയില്‍ ചിയ സീഡ്സ് ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, ചിയ സീഡ്സ് ഇത്തരം പാനീയങ്ങളിലെ വെള്ളത്തിന്റെ അംശം ആഗിരണം ചെയ്യുന്നു. ഇത് ശരീരത്തിലേയ്ക്ക് അമിതമായി കഫേയ്ന് എത്തുന്നതിന് കാരണമാകുന്നു. കഫേയ്ന് ശരീരത്തെ നിര്‍ജലീകരണത്തിലേയ്ക്ക് നയിക്കുന്നു. അതിനാല്‍, കഫേയ്ന് അടങ്ങിയ പാനീയങ്ങളില്‍ ചിയ സീഡ്സ് ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
പച്ചക്കറികള്‍
പച്ചക്കറികള്‍ വേവിക്കാതെ കഴിക്കാന്‍ ശ്രമിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍, ഇതില്‍ ചിയ സീഡ്സ് ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, വേവിക്കാത്ത പച്ചക്കറികള്‍ ഉപയോഗിച്ച് സാലഡ് തയ്യാറാക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍, ഇതില്‍ ചിയ സീഡ്സ് ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, ഇത്തരത്തില്‍ ചിയ സീഡ്സ് ചേര്‍ത്താല്‍ അമിതമായിട്ടുള്ള ദഹന പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. വയര്‍ ചീര്‍ക്കല്‍, വയറുവേദന എന്നീ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത അമിതമാണ്.
അതിനാല്‍, ചിയ സീഡ്സ് രാവിലെ വെറും വയറ്റില്‍ വെള്ളത്തില്‍ കുതിര്‍ത്ത് ആ വെള്ളം കുടിക്കാവുന്നതാണ്. അമിതമായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications