Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
നെഞ്ചിലെ കഫം പൂർണ്ണമായും കളയാൻ ചില വഴികൾ
മഴയും വെയിലും മാറി മാറി വരുന്നതിനാൽ, ഇപ്പോൾ കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ നല്ല കഫക്കെട്ട് കണ്ടുവരുന്നുണ്ട്. മാറുന്ന കാലാവസ്ഥമൂലവും, അമിതമായി വിയർപ്പ് ഇറങ്ങുന്നതുമൂലമെല്ലാം കഫക്കെട്ട് വരാം. ഇത്തരത്തിൽ കഫക്കെട്ട് വന്നാൽ ശ്വാസം മുട്ട് മുതൽ, കുത്തിക്കുത്തിയുള്ള ചുമവരെ അനുഭവപ്പെടാം.

ചിലർക്ക് വരണ്ട ചുമയായിരിക്കും. എന്നാൽ, മറ്റു ചിലർക്ക് കഫം പുറത്ത് പോകും, പക്ഷേ, എത്ര ചെയ്തിട്ടും കഫക്കെട്ട് മാറുന്നുണ്ടാവുകയില്ല. പ്രത്യേകിച്ച് നെഞ്ചിൽ കഫം കെട്ടിക്കിടന്നാൽ അത് പൂർണ്ണമായും ഭേദമാകാൻ കുറച്ചധികം സമയമെടുക്കും. ഈ കഫത്തെ ഇംഗ്ലീഷ് മരുന്ന് കഴിക്കാതെ, തികച്ചും പ്രകൃതിദത്തമായ രീതിയിൽ, ചില ഒറ്റമൂലികളാൽ മാറ്റിയെടുക്കാൻ സാധിക്കും. അവ ഏതെല്ലാമെന്ന് നോക്കാം.
ആടലോടകം
നെഞ്ചിലെ കഫം മാറ്റിയെടുക്കാനും, ചുമ മാറാനും ആടലോടകം കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിന്റെ ഇലയിൽ വിറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും, ചുമ, കഫക്കെട്ട് എന്നിവ മാറ്റി എടുക്കാനും സാധിക്കും. നെഞ്ചിലെ കഫം അകറ്റാനായി ആടലോടകത്തിന്റെ നാല് ഇലകൾ എടുക്കുക, ഇതിലേയ്ക്ക്, ഒരു പിടി തുളസിയും ചേർത്ത് ആവി കയറ്റണം. ഒന്ന് ആവി കയറിയാൽ ഈ ഇലകൾ പുറത്തേയ്ക്കെടുത്ത് കുത്തിപ്പിഴിഞ്ഞ് നീരെടുക്കുക. ഈ നീര് മൂന്ന് നേരം പതിവായി കുടിക്കുന്നത് ചുമയും കഫക്കെട്ടും മാറാൻ സഹായിക്കും. പ്രത്യേകിച്ച് നെഞ്ചിലെ കഫം മാറാൻ ഈ മരുന്ന് ഉത്തമമാണ്. വീട്ടിൽ തുളസി ഇല്ലെങ്കിൽ ആടലോടകം മാത്രം ഉപയോഗിച്ചാലും നല്ല ഫലം ലഭിക്കുന്നതാണ്. ഇന്ന് മാർക്കറ്റിൽ ആടലോടകത്തിന്റെ പൊടിയും വാങ്ങാൻ ലഭിക്കും. ഈ പൊടി ഒരു ടീസ്പൂൺ എടുത്ത് ചെറു ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നതും നെഞ്ചിലെ കഫം അകറ്റാൻ സഹായിക്കും.
ഇഞ്ചിയും തേനും
ഇഞ്ചിയിലും തേനിലും ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ആന്റി ബാക്റ്റീരിയൽ, ആന്റി വൈറൽ ഘടകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ കഫക്കെട്ട് വേഗത്തിൽ മാറ്റിയെടുക്കാൻ ഇവ സഹായിക്കുന്നതാണ്. പ്രത്യേകിച്ച് നെഞ്ചിൽ കെട്ടിക്കിടക്കുന്ന കഫം വേഗത്തിൽ നീക്കം ചെയ്യാനും സഹായിക്കും. കഫക്കെട്ട് മാറ്റിയെടുക്കാനായി ഒരു കഷ്ണം ഇഞ്ചി എടുക്കുക. നന്നായി ചതച്ച് നീരടുക്കണം. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് മിക്സ് ചെയ്യുക. രണ്ട് നേരം പതിവായി ഇത് കഴിക്കുന്നത് തൊണ്ടയ്ക്ക് ആശ്വാസം ലഭിക്കാനും, ചുമ ശമിക്കാനും, നെഞ്ചിലെ കഫം മാറാനും സഹായിക്കും.
തുളസി വെള്ളം
നല്ല കഫക്കട്ട് ഉള്ള സമയത്ത് തുളസി വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. തുളസിയിൽ ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അതുപോലെ, ആന്റി ബാക്റ്റീരിയൽ, ആന്റി ഫംഗൽ ഘടകങ്ങളും അടങ്ങിയിരിക്കുന്നു. അതിനാൽ, തുളസിയിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നത് നെഞ്ചിൽ നിന്നും കഫം നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്.
ചുക്കും കുരുമുളകും
ചുക്കിലും കുരുമുളകിലും ആന്റി ഇന്റഫ്ലനമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ, ഇവ കഫക്കെട്ട് കുറയ്ക്കാനും, നെഞ്ചിൽ നിന്നും കഫം നീക്കം ചെയ്യാനും വളരെയധികം സഹായിക്കുന്നതാണ്. ഇതിനായി, ചുക്ക് ഒരു ചെറിയ കഷ്ണം നന്നായി പൊടിച്ച് വെയ്ക്കുക. ഇതിലേയ്ക്ക് കുറച്ച് കുരുമുളക് പൊടിയും കുറച്ച് ശർക്കരയും കുറച്ച് ജീരകവും ചേർത്ത് ഇടയ്ക്ക് കഴിക്കുക. തൊണ്ടയിലെ കരകരപ്പ് കുറയ്ക്കാനും, നെഞ്ചിൽ നിന്നും കഫം നീക്കം ചെയ്യാനും ഇത് സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങൾ
നല്ല കഫക്കെട്ട് ഉള്ള സമയത്ത് അമിതമായി തണുത്ത ആഹാരങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, തണുത്ത ചോറ്, തണുത്ത വെള്ളം എന്നിവയെല്ലാം ഒഴിവാക്കുന്നത് നല്ലതാണ്. അതുപോലെ, ഇടയ്ക്കിടയ്ക്ക് ചെറു ചൂടുവെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഇത് നെഞ്ചിലെ കഫം ഇളകി പോകുന്നതിന് സഹായിക്കും. ഉറങ്ങുമ്പോൾ ഫാൻ ഒഴിവാക്കുക. കാലിലും തലയിലും തണുപ്പടിക്കാത്ത വിധത്തിൽ വസ്ത്രങ്ങൾ ധരിക്കുക. ഇത്രയും കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചാൽ കഫക്കെട്ട് വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
