Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
35-ന് ശേഷം സ്ത്രീകളിലെ അടിവയറ്റിലെ വേദനയും ഡിസ്ചാര്‍ജും അപകടവും ഗുരുതരവും
വജൈനല്‍ ഡിസ്ചാര്‍ജ് പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകളിലും കാണപ്പെടുന്നത്. സ്വകാര്യഭാഗത്തിന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്നതാണ് ക്ലിയര്‍ വൈറ്റ് നിറത്തിലുള്ള ഡിസ്ചാര്‍ജ്. എന്നാല്‍ നിങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള അനാരോഗ്യകരമായ അവസ്ഥയുണ്ടെങ്കില്‍ അത് ഡിസ്ചാര്‍ജില്‍ നിറത്തിലും മാറ്റം വരുത്തുന്നു. ചിലരില്‍ അത് ദുര്‍ഗന്ധപൂരിതമായി മാറുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള മാറ്റം കണ്ടാല്‍ ഉടന്‍ തന്നെ അതിന് വേണ്ട പ്രതിരോധ നടപടികള്‍ ആരംഭിക്കണം.
ഇതോടൊപ്പം നിങ്ങള്‍ക്ക് മൂത്രമൊഴിക്കുമ്പോള്‍ അടിവയറ്റില്‍ വേദനയുണ്ടെങ്കിലും അല്പം ശ്രദ്ധിക്കണം. ഇതെല്ലാം ഭാവിയില്‍ നിങ്ങളില്‍ ഉണ്ടാവാന്‍ ഇടയുള്ള അതീവ ഗുരുതരാവസ്ഥയുടെ ലക്ഷണങ്ങളാവാം എന്നതാണ് സത്യം. പ്രത്യേകിച്ചും 35 വയസ്സിന് ശേഷം ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അതിനെ ഒരിക്കലും നിസ്സാരമാക്കി വിടരുത്. 35 വയസ്സിന് മുന്‍പെങ്കിലും അപകടകരമായ അവസ്ഥക്കുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താം.

മൂത്രമൊഴിക്കുമ്പോള്‍ വേദന
മൂത്രമൊഴിക്കുമ്പോള്‍ വേദനയും അതോടൊപ്പം തന്നെ ഡിസ്ചാര്‍ജും പുറത്തേക്ക് വരുന്നത് അപകടകരമായ ഒരു അവസ്ഥ തന്നെയാണ്. ഇത് ചിലപ്പോള്‍ മൂത്രാശയ അണുബാധയായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ഇതിനെ നിസ്സാരവത്കരിക്കാതെ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥകള്‍ നിങ്ങളുടെ ഭാവിയില്‍ ഉണ്ടാക്കിയേക്കാം. ഇതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടാവാം. മെഡിക്കല്‍ പരിശോധനക്ക് ശേഷം മാത്രമേ ഇത്തരം കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.
യീസ്റ്റ് അണുബാധ
പല സ്ത്രീകളും പുറത്ത് പറയാന്‍ മടിക്കുന്നതാണ് യീസ്റ്റ് അണുബാധ. അതിന് പരിഹാരം കാണുന്നതിന് കൃത്യമായ മെഡിക്കല്‍ സഹായം ആവശ്യമാണ്. പലപ്പോഴും ഡിസ്ചാര്‍ജ് വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് യീസ്റ്റ് അണുബാധ. .അല്ലാത്ത പക്ഷം അത് നിങ്ങളില്‍ വേദനയും ചൊറിച്ചിലും അസ്വസ്ഥതയും ഓരോ ദിവസം കഴിയുന്തോറും വര്‍ദ്ധിപ്പിക്കുന്നു. ഇതിന് പരിഹാരം കാണാന്‍ സാധാരണയായി ആന്റിബയോട്ടിക്കുകളും ആന്റി ഫംഗല്‍ മരുന്നുകളും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു.

ബാക്ടീരിയ വജൈനോസിസ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ വളരെയധികം ഭയപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ബാക്ടീരിയ വജൈനോസിസ്. മുകളില്‍ പറഞ്ഞത് പോലെ സ്ത്രീ സ്വകാര്യഭാഗത്ത് ബാക്ടീരിയയുടെയും യീസ്റ്റിന്റെയും സന്തുലിതാവസ്ഥ എപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ ബാക്ടീരിയയുടെ അമിതവളര്ച്ചയുണ്ടാകുമ്പോള്, അത് ബാക്ടീരിയ വജൈനോസിസിലേക്ക് നയിച്ചേക്കാം. ഇതില്‍ ആദ്യ ലക്ഷണം എന്ന് പറയുന്നത് പുറത്തേക്ക് വരരുന്ന ഡിസ്ചാര്‍ജ് തന്നെയാണ്. ഇതിന് ദുര്‍ഗന്ധവും നിറം മാറ്റവും ഉണ്ടാവുന്നു. ഡോക്ടറെ കാണുകയാണ് ഏക പ്രതിവിധി.
ലൈംഗികമായി പകരുന്ന അണുബാധകള്‍
സ്ത്രീകളില്‍ വളരെയധികം കരുതിയിരിക്കേണ്ടതാണ് ലൈംഗികമായി പകരുന്ന അണുബാധകള്‍. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കണം. ക്ലമീഡിയ, ഗൊണോറിയ തുടങ്ങിയ നിരവധി എസ്ടിഐകള്‍ ഉണ്ട്. ഇതുള്ളവരില് പലപ്പോഴും മൂത്രമൊഴിക്കുമ്പോള്‍ അസാധാരണമായ വേദനയും ഡിസ്ചാര്‍ജും ഉണ്ടാവുന്നു. നിങ്ങള്‍ക്ക് രോഗാവസ്ഥയെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

മൂത്രനാളിയിലെ അണുബാധ
സ്ത്രീകളില്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് മൂത്രനാളിയിലുണ്ടാവുന്ന അണുബാധ. വയറുവേദനയുടെ ഏറ്റവും സാധാരണ കാരണങ്ങളില്‍ ഒന്നായി കണക്കാക്കുന്നതാണ് മൂത്രനാളിയിലെ അണുബാധ. ഇത് നിങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ലൈംഗിക ബന്ധം, ശുചിത്വമില്ലായ്മ, പ്രമേഹം വര്‍ദ്ധിക്കുന്നത്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് എല്ലാം നിങ്ങളില്‍ ഇത്തരം അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. വേണ്ട വിധത്തിലുള്ള ചികിത്സ അത്യാവശ്യമാണ്.
സെര്‍വ്വിക്കല്‍ ക്യാന്‍സര്‍
സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ ഉള്ളവരിലും പെല്‍വിസിലെ വേദനയും അടിവയറ്റിലെ വേദനയും മൂത്രമൊഴിക്കുമ്പോള്‍ കടച്ചിലും ഡിസ്ചാര്‍ജും എല്ലാം പുറത്തേക്ക് വരുന്നു. രോഗാവസ്ഥ ഗുരുതരമാവുന്നതിന് മുന്‍പ് കണ്ടെത്തുക വേണ്ട വിധത്തിലുള്ള ചികിത്സകള്‍ നല്‍കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം അത് ഗുരുതരാവസ്ഥ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കില്ല. രോഗലക്ഷണങ്ങള്‍ നിങ്ങളില്‍ അനുഭവപ്പെട്ട് തുടങ്ങിയാല്‍ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

ശ്രദ്ധിക്കേണ്ടത്
മൂത്രമൊഴിക്കുമ്പോള്‍ അനുഭവപ്പെടുന്ന വേദനയും, ഡിസ്ചാര്‍ജും എല്ലാം വിവിധ രോഗാവസ്ഥകളുടെ ലക്ഷണങ്ങള്‍ ആവാം. നിങ്ങള്‍ സ്വയം നിഗമനത്തില്‍ എത്താതെ ആവശ്യത്തിന് വൈദ്യസഹായം ഉറപ്പാക്കുക എന്നത് തന്നെയാണ് ആദ്യ പടി. അല്ലാത്ത പക്ഷം അത് സൃഷ്ടിക്കുന്ന ഗുരുതരാവസ്ഥകള്‍ അപകടകരമായി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങളില്‍ ഒരിക്കലും സ്വയം ചികിത്സ നടത്തരുത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അത് ഗുരുതരമായ അപകടങ്ങള്‍ നിങ്ങളിലുണ്ടാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
