Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ആഹാരശേഷം കുറച്ച് അയമോദകം കഴിച്ച് നോക്കൂ, ഗുണങ്ങള്‍ അനവധിയാണ്
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന വിത്താണ് അയമോദകം. ദിവസേന കുറച്ച് അയമോദം കഴിക്കുന്നതിലൂടെ അനവധി ഗുണങ്ങള്‍ നമ്മുടെ ശരീരത്തിന് ലഭിക്കുന്നു. പ്രത്യേകിച്ച്, ആഹാരത്തിന് ശേഷം അയമോദകം കഴിക്കുകയാണെങ്കില്‍ ചില ഗുണങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

ദഹന പ്രശ്‌നങ്ങള്‍
ദഹന പ്രശ്‌നങ്ങള്‍ അകറ്റാന്‍ അയമോദകം കഴിക്കുന്നത് വളരെ നല്ലതാണ്. കാരണം, അയമോദകത്തില്‍ പ്രകൃതിദത്തമായ എന്‍സൈംമുകള്‍ അടങ്ങിയിരിക്കുന്നു. ഇവ, ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ദഹന പ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്ന അസിഡിറ്റി, വയര്‍ ചീര്‍ക്കല്‍, എന്നിവ കുറയ്ക്കാനും, വിശപ്പ് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്.
രോഗപ്രതിരോധശേഷി
അയമോദകം കഴിക്കുന്നതിലൂടെ ഒരു വ്യക്തിയ്ക്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. അയമോദകത്തില്‍ ആന്റിമൈക്രോബയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ബാക്ടീരിയകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ, ശരീരത്തില്‍ ഉണ്ടാകുന്ന വീക്കം കുറയ്ക്കാനും അയമോദകം സഹായിക്കുന്നതാണ്.
ശ്വാസകോശാരോഗ്യം
അയമോദകം കഴിക്കുന്നതിലൂടെ ശ്വസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. കഫക്കെട്ട് കുറയ്ക്കുന്നതിനും, ശ്വാസം മുട്ട് കുറയ്ക്കാനും അയമോദകം സഹായിക്കുന്നു. കൂടാതെ, ആസ്മ പോലെയുള്ള അസുഖങ്ങള്‍ കുറയ്ക്കാനും അയമോദകം സഹായിക്കുന്നതാണ്.
മറ്റു ഗുണങ്ങള്‍
രക്തത്തില്‍ നിന്നും പഞ്ചസ്സാരയുടെ അളവ് കുറയ്ക്കാന്‍ അയമോദകം സഹായിക്കുന്നതാണ്. കൂടാതെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയ്ക്കുന്നതിനും അയമോദകം സഹായിക്കുന്നു. കൂടാതെ, ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദനയും, മറ്റ് അസ്വസ്ഥതകളും കുറയ്ക്കാന്‍ അയമോദകം സഹായിക്കുന്നതാണ്. ഇവ കൂടാതെ, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും അയമോദകം വളരെയധികം സഹായിക്കുന്നു.
കഴിക്കേണ്ട വിധം
ആഹാരം കഴിച്ചതിന് ശേഷം ഒന്നോ രണ്ടോ ടീസ്പൂണ്‍ അയമോദകം എടുത്ത് വായയില്‍ ഇട്ട് ചവച്ചരച്ച് കഴിക്കാവുന്നതാണ്. ഇത്തരത്തില്‍ കഴിക്കുന്നതിലൂടെ വയര്‍ ക്ലീന്‍ ചെയ്യാനും, ദഹന പ്രശ്‌നങ്ങള്‍ അകറ്റാനും സാധിക്കുന്നതാണ്. ഇതല്ലെങ്കില്‍ 1 ടീസ്പൂണ്‍ അയമോദകം, ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്. ഇതും നല്ലതാണ്. അതുമല്ലെങ്കില്‍, കഴിക്കുന്ന ആഹാരത്തില്‍ അയമോദകം ചേര്‍ക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അയമോദകം അലര്‍ജി ഉള്ളവര്‍, ഡോക്ടറുടെ അഭിപ്രായം തേടിയതിന് ശേഷം മാത്രം അയമോദകം കഴിക്കാന്‍ പാടുള്ളൂ. അതുപോലെ, അയമോദകം അമിതമായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. അമിതമായി കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിലേയ്ക്ക് നയിക്കാം. കൂടാതെ, ഛര്‍ദ്ദി, ഓക്കാനം പോലെയുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാം. അതിനാല്‍, ചെറിയ അളവില്‍ മാത്രം കഴിക്കാന്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കുക. നിരന്തരം ദഹന പ്രശ്‌നങ്ങള്‍ വേട്ടയാടുന്നവര്‍ മാത്രം, ദിവസേന ആഹാരശേഷം കുറച്ച് അയമോദകം വീതം കഴിച്ചാല്‍ മതിയാകും. കുട്ടികള്‍ക്ക് അയമോദകം നല്‍കുമ്പോള്‍ സൂക്ഷിക്കുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications