Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
രുചിയ്ക്ക് മാത്രമല്ല, ആരോഗ്യത്തിനും ഏലക്കായ ബെസ്റ്റ്
cardamom water: കറികൾക്കും പലഹാരത്തിലും, പായസത്തിനും സ്വാദ് വർദ്ധിപ്പിക്കുന്ന സുഗന്ധവ്യജ്ഞനം, ഏലക്കായ. വെറുതേ കഴിച്ചാൽ പോലും, നാവിന് ഒരു റിഫ്രഷിംഗ് അനുഭൂതിയാണ് ഏലക്കായ നൽകുന്നത്. ചിലർ ആഹാരം കഴിച്ചതിന് ശേഷം വായ്നാറ്റം അകറ്റാൻ ഏലക്കായ ചവയ്ക്കാറുണ്ട്. ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും ഏലക്കായ ബെസ്റ്റാണ്. ഈ ഏലക്കായ ഇട്ട് വെള്ളം തിളപ്പിച്ച്, ഇത് പതിവായി കുടിച്ചാൽ ആരോഗ്യ ഗുണങ്ങൾ വർദ്ധിക്കുന്നതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

ദഹനക്കേട് കുറയ്ക്കുന്നു
ഇന്ന് പലരും നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രശ്നമാണ് ദഹനക്കേട്. ഈ ഏലക്കായ ഇട്ട് തിളപ്പിച്ച വെള്ളം പതിവാക്കിയാൽ ദഹനക്കേട് കുറയ്ക്കാൻ സാധിക്കുന്നതാണ്. കാരണം, ഏലയ്ക്കായയിൽ പ്രകൃതിദത്തമായ കാർമിനേറ്റീവ് ഗുണങ്ങളുണ്ട്. ഇത് ദഹനക്കേട്, വയറുചീർക്കൽ, ഗ്യാസ് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഏലയ്ക്കയിലെ എസൻഷ്യൽ ഓയിലുകൾ ദഹനത്തിന്ക സഹായിക്കുന്ന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ഇത് ശരീരത്തിൽ നിന്നും പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും, ദഹന പ്രശ്നങ്ങളും വയർ ചീർക്കുന്ന പ്രശ്നവും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ദഹന പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന ഓക്കാനം, ഛർദ്ദി എന്നിവ കുറയ്ക്കാനും ഏലക്കായ സഹായിക്കുന്നതാണ്.
ശരീരവീക്കം കുറയ്ക്കുന്നു
ഏലയ്ക്കയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇവ ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുകയും, ഓക്സിഡേറ്റീവ് സ്ട്രെസ്സ്, വീക്കം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ഇവ കൂടാതെ, ഏലയ്ക്കായയിൽ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് സന്ധിവാതം, ഫൈബ്രോമയാൾജിയ തുടങ്ങിയ ശരീര വീക്കം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കുന്നു.
ശ്വാസകോശ ആരോഗ്യം
ചുമയും കഫക്കെട്ടും കുറയ്ക്കാൻ ഏലക്കായ നല്ലതാണ്. ഏലയ്ക്കായ കഴിക്കുന്നതിലൂടെ ശ്വാസകോശത്തിൽ നിന്ന് കഫം നീക്കം ചെയ്യാൻ സാധിക്കും. ഇത് ചുമയും കഫക്കെട്ടും കുറയ്ക്കുന്നു. ഇവ കൂടാതെ, ആസ്ത്മ ലക്ഷണങ്ങളെ ശമിപ്പിക്കാൻ സഹായിക്കുന്നു.
ദന്തസംരക്ഷണം
ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയൽ ഗുണങ്ങൾ വായ്നാറ്റം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, മോണയിലെ വീക്കം കുറയ്ക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിമൈക്രോബിയൽ ഗുണങ്ങൾ, പല്ല് ചീത്തയാകുന്നത് തടയുകയും മോണരോഗം തടയാൻ സഹായിക്കുകയും ചെയ്യുന്നു.
മറ്റ് ഗുണങ്ങൾ
പതിവായി ഏലയ്ക്ക വെള്ളം കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ചർമ്മ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു.
ഏലയ്ക്ക വെള്ളം തയ്യാറാക്കുന്ന രീതി
ഏലയ്ക്ക വെള്ളം തയ്യാറാക്കാൻ, ഒരു ലിറ്റർ വെള്ളത്തിൽ 1-2 ടീസ്പൂൺ ഏലയ്ക്ക അല്ലെങ്കിൽ 1/2 ടീസ്പൂൺ ഏലയ്ക്ക പൊടിയോ ചേർക്കുക. 10-15 മിനിറ്റ് തിളപ്പിക്കുക. അതിനുശേഷം അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏലയ്ക്ക വെള്ളം പൊതുവെ കുടിക്കാൻ സുരക്ഷിതമാണെങ്കിലും, അമിതമായ ഉപഭോഗം ചില പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ചില വ്യക്തികളിൽ അലർജി ഉണ്ടാക്കാം. ഹൃദ്രോഗികളിൽ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കും. അതിനാൽ, ഏലക്കായ വെള്ളം കുടിക്കുന്നതിന് മുൻപ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications