Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
പ്രമേഹം ഉള്ളവരില്‍ തിമിരം വരാന്‍ സാധ്യത കൂടുതലോ?
ശരീരത്തില്‍ ആവശ്യത്തിന് ഇന്‍സുലില്‍ ഉല്പാദിപ്പിക്കാതെ വരുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. ഇന്‍സുലിന്‍ ശരീരത്തില്‍ കൃത്യമായി ഉല്പാദിപ്പിച്ചാല് മാത്രമേ, ശരീരത്തിലെ ഗ്ലൂക്കോസ് ലെവല്‍ നിയന്ത്രിച്ച് നിലനിര്‍ത്താന്‍ സാധിക്കുക. എന്നാല്‍, ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാതെ വരുന്നതോടെ ഗ്ലൂക്കോസ് ലെവല്‍ വര്‍ദ്ധിക്കുകയും, ഇത് പ്രമേഹത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.

ഈ പ്രമേഹം പലപ്പോഴും പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാറുണ്ട്. പ്രത്യേകിച്ച്, പ്രായമായവരില്‍ കണ്ടുവരുന്ന തിമിരത്തിനും പ്രമേഹം കാരണമാകുന്നുണ്ട്. ഇത് എങ്ങനെയെന്ന് നോക്കാം.
എന്താണ് തിമിരം?
കണ്ണിലെ ലെന്‍സില്‍ മൂടലും, അതുമൂലം കാഴ്ചയില്‍ മങ്ങലും അനുഭവപ്പെടുന്ന അവസ്ഥയാണ് തിമിരം. തിമിരം വന്നു കഴിച്ചാല്‍ രാത്രി കാഴ്ചകള്‍ കൃത്യമായി കാണാന്‍ സാധിക്കുകയില്ല. വായിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. അതുപോലെ, അടുത്ത് നില്ക്കുന്നവരുടെ മുഖം പോലും വ്യക്തമായി കാണാന്‍ സാധിച്ചെന്ന് വരില്ല. വാഹനം ഓടിക്കുന്നവര്‍ക്ക് അതിന്റെതായ ബുദ്ധിമുട്ടുകള്‍ അുഭവപ്പെടും. കണ്ണിലേയ്ക്ക് ലൈറ്റ് അടിക്കുമ്പോള്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. ഇടയ്ക്കിടയ്ക്ക് കണ്ണട മാറ്റേണ്ട അവസ്ഥ, കാണുന്നത് രണ്ടായി കണുക. ഇതെല്ലാം തന്നെ തിമിരത്തിന്റെ ലക്ഷണങ്ങളാണ്. അതിനാല്‍, കൃത്യസയമത്ത് ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
തിമിരം വരുന്നതിന് പിന്നില്‍
പ്രായമാകുന്നവരിലാണ് തിമിരം പ്രധാനമായും കണ്ടുവരുന്നത്. പ്രായം കൂടുമ്പോള്‍ കണ്ണിന്റെ ലെന്സിലും പല മാറ്റങ്ങള്‍ സംഭവിക്കുന്നു. ക്ലാരിറ്റി കുറയുന്നു. അതുപോലെ ലെന്‍സ് കട്ടി വെയ്ക്കാനും ആരംഭിക്കുന്നു. കൂടാതെ, പ്രായമാകുമ്പോള്‍ ലെന്‍സിലെ പ്രോട്ടീനും ഫൈബറും ഇല്ലാതാകാന്‍ ആരംഭിക്കുന്നു. ഇതെല്ലാം കാഴ്ച കുറവിലേയ്ക്ക് നയിക്കുകയും, തിമിരത്തിന് കാരണമാവുകയും ചെയ്യുന്നു.
പ്രമേഹവും തിമിരവും
പ്രമേഹം ഉള്ളവരില്‍, പ്രത്യേകിച്ച്, കൃത്യമായ രീതിയില്‍ ചികിത്സിക്കാത്തവരില് തിമിരം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം, പ്രമേഹം ശരീരത്തിലെ രക്തധമനികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. കണ്ണിലെ രക്തധമനികളെയും പ്രമേഹം ബാധിക്കുന്നു. അതിനാല്‍ കൃഷ്ണമണിയിലേയ്ക്കും അതുപോലെ, കോര്ണിയയിലേയ്ക്കും പോഷകങ്ങളും ഓക്സിജനും കൃത്യമായി എത്താതിരിക്കുന്നതിന് ഇത് കാരണമാകുന്നു. കൂടാതെ, പ്രമേഹം കൂടുമ്പോള്‍ കണ്ണിലെ ലെന്‍സില്‍ വീക്കം ഉണ്ടാകുന്നു. ഇത് കണ്ണിന്റെ കാഴ്ച ശക്തിയെ ബാധിക്കുന്നു. ഇത് സാവധാനത്തില്‍ തിമിരത്തിലേയ്ക്ക് നയിക്കുന്നു. കൂടാതെ, അമിതമായിട്ടുള്ള പ്രമേഹം കണ്ണിലെ ലെന്‍സില്‍ സോര്‍ബിറ്റോള്‍ എന്ന പദാര്‍ത്ഥം ഉല്പാദിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിന്റെ ഉല്പാദനം വര്‍ദ്ധിക്കുന്നത്, കണ്ണില്‍ മൂടല്‍ വരുന്നതിനും, തിമിരം വരുന്നതിനും കാരണമാകുന്നു.
വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അമിതമായി പ്രമേഹം ഉള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ പ്രമേഹം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. പ്രമേഹം നിയന്ത്രിക്കുന്നതിനായി നല്ല ആരോഗ്യ ശീലം പിന്തുടരുക. അതുപോലെ, നടത്തം, ഓട്ടം, ഡാന്‍സ്, നീന്തല്‍ എന്നിവ ചെയ്യുന്നത് നല്ലതാണ്. അതുപോലെ, ഇടയ്ക്ക് ഷുഗര്‍ ലെവല്‍ പരിശോധിക്കുക. അതുപോലെ, കൃത്യമായി മരുന്ന് കഴിച്ച് പ്രമേഹം നിയന്ത്രിക്കാനും ശ്രദ്ധിക്കുക.ഇതെല്ലാം പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ, പ്രമേഹം മൂലം തിമിരം വരാനുള്ള സാധ്യതയും കൂടുതലാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
