Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഈ രീതിയില്‍ ചായ തയ്യാറാക്കിയാല്‍ ദോഷങ്ങള്‍ അനവധി
പലരുടെയും ഒരു ദിവസം ആാരംഭിക്കുന്നത് ഒരു കപ്പ് ചായയില്‍ നിന്നാണ്. രാവിലെ തന്നെ ഒരു ഗ്ലാസ്സ് ചായ ലഭിച്ചില്ലെങ്കില്‍ പലര്‍ക്കും ഉന്മേഷം തന്നെ ഉണ്ടാവുകയില്ല. ചിലര്‍ക്ക് കട്ടന്‍ ചായയോടായിരിക്കും പ്രിയം. എന്നാല്‍, ചിലര്‍ക്ക് പാല്‍ചായ നിര്‍ബന്ധമാണ്. ചിലര്‍ മസാലയെല്ലാം ഇട്ട് ചായ തിളപ്പിക്കും. ചായ ഏതായാലും തയ്യാറാക്കുന്ന രീതി ശരിയല്ലെങ്കില്‍ കുറച്ച് പ്രശ്നമാണ്. പ്രത്യേകിച്ച്, രാവിലെ വെറും വയറ്റില്‍ ചായകുടിക്കുന്നവര്‍ക്ക്. അവ എന്തെല്ലാമെന്ന് നോക്കാം.

നന്നായി തിളപ്പിച്ചാല്‍
ചിലര്‍ ചായപ്പൊടി ആദ്യം തന്നെ ഇട്ട് നല്ലതുപോലെ തിളപ്പിക്കുന്നത് കാണാം. ചായപ്പൊടിയിലെ അവസാനത്തെ കറയും ചായയില്‍ അലിഞ്ഞ് ചേരുന്നതുവരെ തിളപ്പിക്കും. പാത്രത്തില്‍ പോലും ഇതിന്റെ കറ പറ്റിപ്പിടിക്കും. ചിലര്‍ക്ക് ഇത്തരത്തില്‍ ചായ തയ്യാറാക്കി കുടിക്കാനാണ് പ്രിയം. നല്ല കടുപ്പവും, ആ ചയപ്പൊടിയുടെ കറയുടെ സ്വദും നാവില്‍ തട്ടിയില്ലെങ്കില്‍ ചായ കുടിച്ചതായി ഇവര്‍ക്ക് തോന്നുകയില്ല. എന്നാല്‍, ഇതത്ര നല്ലരീതിയല്ല. നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം.
കട്ടന്‍ ചായ കുടിക്കുന്നതിനേക്കാള്‍ അപകടകരമാണ് പാല്‍ചായ. പാല്‍ചായ അമിതമായി തിളപ്പിച്ച് കുടിച്ചാല്‍, ഇതില്‍ അടങ്ങിയിരിക്കുന്ന ടാന്നിന്‍ എന്ന ഘടകം, ശരീരത്തില്‍ നിന്നും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നത് തടയുന്നു. പ്രത്യേകിച്ച്, അയേണ്‍, കാല്‍സ്യം എന്നിവയുടെ കുറവ് ശരീരത്തില്‍ ഉണ്ടാകുന്നതിന് പ്രധാന കാരണമായി മാറുന്നു. കൂടാതെ, ചായപ്പൊടിയിലെ കറ വയറ്റില്‍ എത്തുന്നത് നിരവധി ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. രാവിലെ വെറും വയറ്റില്‍ ഇത്തരം ചായ കുടിച്ചാല്‍ ദഹന പ്രശ്നങ്ങള്‍ വിട്ടുമാറുകയില്ല. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനും, ഉറക്കക്കുറവ് ഉണ്ടാകാനും ഈ ശീലം വഴിയൊരുക്കുന്നു.
ഇഞ്ചി ചായ
ഇഞ്ചി ചേര്‍ത്ത് ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കുന്നതാണ്. ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കുന്നു. മാനസിക പിരിമുറുക്കം കുറയ്ക്കാനും, സ്ട്രെസ്സ് കുറയ്ക്കാനും ഇഞ്ചി സഹായിക്കുന്നതാണ്. എന്നാല്‍, പലരും ചായ തയ്യാറാക്കാന്‍ പാല് അടുപ്പത്ത് വെയ്ക്കുമ്പോള്‍ തന്നെ ഇഞ്ചി ചതച്ച് ചേര്‍ക്കുന്നത് കാണാം. ഇത്തരത്തില്‍ ഇഞ്ചി തുടക്കത്തില്‍ ചേര്‍ക്കുന്നത് ഗുണത്തേക്കാളധികം ദോഷം ചെയ്യുന്നതാണ്. ഇഞ്ചിയിലെ ഗുണങ്ങള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനും കാരണമാകുന്നു. അതിനാല്‍, ചായ തിളപ്പിച്ച് അവസാനം മാത്രം ഇഞ്ചി ചേര്‍ക്കുക. ഇത്തരത്തില്‍ ചേര്‍ത്താല്‍ ഗുണങ്ങള്‍ അനവധിയാണ്.
മസാല അമിതമായാല്‍
ചിലര്‍ ചായയില്‍ കയ്യില്‍ കിട്ടുന്ന ഒട്ടുമിക്ക മസാലകളും ചേര്‍ക്കുന്നത് കാണാം. ഇഞ്ചി, ഏലക്കായ എന്നവിയുടെ കൂടെ ഗരംമസാലകളും ചേര്‍ത്താല്‍ ഇഞ്ചി, ഏലക്കായ എന്നിവയുടെ ഗുണങ്ങള്‍ ശരീരത്തില്‍ എത്താതിരിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍, എല്ലാ മസാലകളും എല്ലാ ചായയിലും ചേരുന്നതല്ല. കൃത്യമായ ഗഉണങ്ങള് അറിഞ്ഞ് ഉപയോഗിക്കുന്നതാണ് ശരിയായ രീതി.
ചായ തയ്യാറാക്കേണ്ട ശരിയായ രീതി
പാല് തിളച്ച് പൊന്തി വരുമ്പോള്‍ അതില്‍ ചായപ്പൊടി ഇട്ട്, ഒന്ന് തിളപ്പിച്ച് അരിച്ച് മാറ്റി വെയ്ക്കുന്നതാണ് ശരിയായ രീതിയാണ്. ഇതല്ലെങ്കില്‍ ആദ്യം കടുപ്പത്തില്‍ കട്ടന്‍ചായ തയ്യാറാക്കുക. ഇതിലേയ്ക്ക് പാല് ചേര്‍ക്കുന്നതും മറ്റൊരു ശരിയായ രീതിയാണ്. ചായ ആഹാരത്തിന്റെ കൂടെ കുടിക്കാതിരിക്കുക. ആഹാരം കഴിച്ചതിനുശേഷം ചായ കുടിക്കാതിരിക്കുക. വെറും വയറ്റില്‍ ചായ കുടിക്കുന്നതും നല്ലതല്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
