Latest Updates
-
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല -
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍
സ്തനാര്‍ബുദം: ലക്ഷണങ്ങള്‍ നേരത്തേയറിയാം, ജീവന്‍ രക്ഷിക്കാം; ഇവരാണ് വില്ലന്‍
സ്തനത്തിലെ ഗ്രന്ഥി കോശങ്ങളിലെ എപ്പിത്തീലിയത്തിലോ ലോബ്യൂളുകളിലോ ഉണ്ടാകുന്ന ഒരു തരം അർബുദമാണ് സ്തനാർബുദം. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ആഗോള തലത്തില്‍ 2020-ൽ 2.3 ദശലക്ഷം സ്ത്രീകളില്‍ സ്തനാർബുദ ലക്ഷണവും 685000 മരണങ്ങളും ഇതുമൂലമാനെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടെ 7.8 ദശലക്ഷം സ്ത്രീകളില്‍ സ്തനാര്‍ബുദം ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല ലോകത്തിലെ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന അർബുദമായി ഇതിനെ കണക്കാക്കപ്പെടുന്നു.
ഒക്ടോബർ മാസം സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിക്കുന്നു. വലിയൊരു വിഭാഗം സ്ത്രീകളെ ബാധിക്കുന്ന ഇത്തരത്തിലുള്ള ക്യാൻസറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഈ മാസത്തിൽ ലോകമെമ്പാടും വിവിധ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. സ്തനാർബുദം നേരത്തേ കണ്ടെത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അതിന്‍റെ ചികിത്സാ മാർഗങ്ങളെക്കുറിച്ചും ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന പ്രതിരോധ രീതികളെക്കുറിച്ചും ആളുകളെ ബോധവാന്മാരാക്കാൻ ഈ ബോധവല്‍ക്കരണത്താല്‍ സാധിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വർഷവും ഏകദേശം 1.38 ദശലക്ഷം പുതിയ കേസുകളും 4,58,000 മരണങ്ങളും സ്ഥനാര്ബുധത്താല്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു (IARC Globocan, 2008). ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ഏറ്റവും സാധാരണമായി കണ്ടുവരാറുള്ള ക്യാൻസറാണ് സ്തനാർബുദം. ആയതിനാല്‍ തന്നെ സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിനെക്കുറിച്ചും അത് എങ്ങനെ ചെയ്യാമെന്നതിനെക്കുറിച്ചും നിങ്ങൾ അറിയേണ്ടതെല്ലാം ഇവിടെ വായിക്കുക.
സ്തനാർബുദത്തിന്‍റെ അപകട സാധ്യതകള്‍
സ്തനാർബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. പ്രായം, പൊണ്ണത്തടി, കുടുംബ പശ്ചാത്തലം, റേഡിയേഷൻ എക്സ്പോഷർ, പുകയില ഉപഭോഗം, ആർത്തവവിരാമത്തിനു ശേഷമുള്ള ഹോർമോൺ തെറാപ്പി എന്നിവയാണ് പ്രധാനപ്പെട്ടവ.
സ്തനാർബുദ ലക്ഷണങ്ങൾ
മാറിടത്തിൽ പുതിയ മുഴ
കക്ഷത്തിലെ മുഴ
സ്തനത്തിന്റെ വീക്കം
സ്തനത്തിന് ചുറ്റുമുള്ള ചർമ്മമോ പേശികളോ കട്ടിയാകുന്നു
മുലക്കണ്ണ് പ്രദേശത്തിന് ചുറ്റും നിറവ്യത്യാസം
മുലക്കണ്ണ് പ്രദേശത്ത് ചുവപ്പ്
മുലക്കണ്ണിൽ വേദന
മുലക്കണ്ണുകളിൽ നിന്ന് അവ്യക്തമായ ഡിസ്ചാർജ്
സ്തനത്തിന്‍റെ വലിപ്പത്തിലും രൂപത്തിലും മാറ്റം
മുലക്കണ്ണിന്‍റെ വലുപ്പത്തിലും രൂപത്തിലും മാറ്റം
ആർക്കാണ് അപകടസാധ്യത?
55 വയസ്സിനു മുകളിലുള്ള സ്ത്രീകൾ
അമിതമായി മദ്യം കഴിക്കുന്നവര്‍
നേരത്തെ അല്ലെങ്കില്‍ വൈകിയ ആർത്തവവിരാമം
വൈകിയുള്ള പ്രസവം
ഹോർമോൺ തെറാപ്പി
പാരമ്പര്യം
നേരത്തെയുള്ള കണ്ടെത്തലിന്‍റെ പ്രാധാന്യം
പഠനങ്ങൾ അനുസരിച്ച്, സ്തനാർബുദം നേരത്തെ കണ്ടെത്തുന്നത് രോഗിയുടെ അതിജീവന നിരക്ക് വർദ്ധിപ്പിക്കും. സ്തനാർബുദത്തിന്‍റെ സൂചനകളും ലക്ഷണങ്ങളും പരിശോധിക്കേണ്ടത് പ്രധാനമാണ്.
രോഗലക്ഷണങ്ങളില്‍ ഈ കാര്യങ്ങള്‍ ഉൾപ്പെടാം: സ്തനത്തിൽ മുഴയുടെ സാന്നിധ്യം, സ്തനത്തിൽ വേദന, സ്തനങ്ങൾക്ക് സമീപമുള്ള ഭാഗങ്ങളിൽ വീക്കം, മുലപ്പാൽ ഒഴികെയുള്ള മുലക്കണ്ണിൽ നിന്ന് സ്രവങ്ങൾ, മുലക്കണ്ണിന്‍റെ ആകൃതിയിൽ മാറ്റം, കൈക്ക് താഴെയുള്ള വീക്കം. ചില സന്ദർഭങ്ങളിൽ, ഇത് സ്തനാർബുദത്തിന്‍റെ ലക്ഷണമായിരിക്കണം എന്നില്ല, എന്നിരുന്നാലും ഈ ലക്ഷണങ്ങള്‍ കാണപ്പെടുന്നു എങ്കില്‍ ഏതെങ്കിലും ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
സ്തനാർബുദം എങ്ങനെ തടയാം
ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ സ്തനാർബുദം തടയാൻ കഴിയും എന്നതിൽ സംശയമില്ല. ചിട്ടയായ ശാരീരിക വ്യായാമ മുറകള്‍, ശരീരഭാരം നിയന്ത്രിക്കൽ, മദ്യം, പുകയില എന്നിവയുടെ ഉപയോഗം ഒഴിവാക്കുന്നത് കുടുംബത്തിൽ മുന്‍പ് ആര്‍ക്കെങ്കിലും സ്തനാർബുദം ഉണ്ടെങ്കിലും വരാനുള്ള സാധ്യത കുറയ്ക്കും. ഇതുകൂടാതെ, സ്തനാർബുദം തടയാന്‍ ദീർഘനേരം മുലയൂട്ടൽ സഹായകമാണ്. ഹോർമോണുകളുടെ ദീർഘകാല ഉപയോഗവും ശ്രദ്ധിക്കണം.
പരിശോധന
മാസത്തിലൊരിക്കൽ സ്വയം സ്തനപരിശോധന നടത്തുന്നത് 30-40% സ്തനാർബുദ രോഗികളുടെ ജീവൻ രക്ഷിക്കും. പതിവായി സ്വയം പരിശോധന നടത്തുന്നത് മുഴകൾ നേരത്തേ കണ്ടുപിടിക്കുന്നതിനും നേരത്തെയുള്ള രോഗനിർണയം നടത്തുന്നതിനും സഹായിക്കുന്നു. ഓരോ വര്‍ഷവും നിരവധി ജീവൻ അപഹരിക്കുന്നതിന്‍റെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് വൈകിയുള്ള രോഗനിർണയം.
സ്തനപരിശോധന എന്ന ലളിതമായ ഒരു ശീലം വഴി ശരിയായ മാർഗനിർദേശവും സമയബന്ധിതമായ ചികിത്സയും നൽകിക്കൊണ്ട് നിരവധി ജീവൻ രക്ഷിക്കാൻ കഴിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











