Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സ്തനാര്‍ബുദം: ശ്രദ്ധിക്കാതെ പോവും ലക്ഷണങ്ങള്‍ അത്യന്തം അപകടം, അറിയേണ്ടതെല്ലാം: ഡോ. ഷൗഫീജ് പി എം
സ്ത്രീകളില്‍ ഇന്നത്തെ കാലത്ത് വളരെ സാധാരണയായി കാണപ്പെടുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. ഒക്ടോബര്‍ മാസം തന്നെ സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വരുത്തുക എന്ന ലക്ഷ്യത്തോടെ ആചരിക്കപ്പെടുന്ന ഒരു മാസമാണ്. ക്യാന്‍സര്‍ മരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് സ്തനാര്‍ബുദത്തിനുള്ളത്. പലപ്പോഴും സ്തനാര്‍ബുദം മാത്രമല്ല ഏത് അര്‍ബുദമായാലും നേരത്തെ കണ്ടെത്തി ചികിത്സിക്കേണ്ടതിന്റെ ആവശ്യകത ഒട്ടും നിസ്സാരമല്ല.
പലരും ലക്ഷണങ്ങളെ വേണ്ട വിധത്തില്‍ ഗൗനിക്കാതെ വിടുന്നതും സ്വയം സ്തനപരിശോധന നടത്താത്തതും എല്ലാം വെല്ലുവിളി ഉയര്‍ത്തുന്ന കാര്യങ്ങള്‍ തന്നെയാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധ ഓരോ ഘട്ടത്തിലും വേണ്ടതാണ്. സ്തനാര്‍ബുദത്തെക്കുറിച്ചും അതിന്റെ കാരണങ്ങള്‍ ലക്ഷണങ്ങള്‍ കൃത്യമായ ചികിത്സ എന്നിവയെക്കുറിച്ചും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗം ഡോ. ഷൗഫീജ് പി എം മലയാളം ബോള്‍ഡ്സ്കൈയോട് സംസാരിക്കുന്നു.

ഇന്ന് സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന്റെ വ്യാപനം എത്രമാത്രം ഉയര്‍ന്നിരിക്കുന്നു?
ലോകാരോഗ്യ സംഘടന (WHO) 2020-ലെ കണക്കുകള്‍ പ്രകാരം, ലോകത്ത് ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന കാന്‍സര്‍ എന്ന് പറയുന്നത് സ്തനാര്‍ബുദമാണ്. ഇന്ത്യയില്‍, 2022 ല്‍ ഏകദേശം 1.92 ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്ത്രീകളില്‍ ഏറ്റവും സാധാരണമായ കാന്‍സര്‍ ആണിത്. പ്രത്യേകിച്ച് 40 വയസ്സിന് മുകളിലുള്ളവരില്‍. ഗ്രാമീണ-നഗര വ്യത്യാസമുണ്ടെങ്കിലും, നഗരപ്രദേശങ്ങളില്‍ വ്യാപനം കൂടുതലാണ് എന്നതാണ് പ്രധാന കാര്യം.
പുരുഷന്മാര്ക്കും സ്തനാര്‍ബുദം വരാമോ? അതിന്റെ സാധ്യത എത്രത്തോളം?
അതെ, പുരുഷന്മാര്ക്കും സ്തനാര്‍ബുദം വരാം, പക്ഷേ ഇത് വളരെ അപൂര്‍വമാണ്. മൊത്തം കേസുകളില്‍ 1%-ല്‍ താഴെ മാത്രമാണ് പുരുഷന്മാരിലേത്. പുരുഷന്മാരില് കുടുംബത്തില്‍ സ്തനാര്‍ബുദ ചരിത്രമുള്ളവര്‍, അല്ലെങ്കില്‍ BRCA2 ജനിതക മ്യൂട്ടേഷന് ഉള്ളവര്‍ക്ക് സാധ്യത കൂടുതലാണ്.
സ്തനാര്‍ബുദത്തിന് പ്രധാനമായ കാരണങ്ങള്‍ എന്തൊക്കെയാണ്?
സ്തനാര്‍ബുദത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാരണങ്ങള്‍ ഉണ്ട്. അലയില്‍ ജനിതക ഘടകങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. BRCA1, BRCA2 ജനിതക മ്യൂട്ടേഷനുകള്‍. ഹോര്‍മോണ്‍ ഘടകങ്ങളാണ് അടുത്തത്. അതില്‍ നേരത്തെയുള്ള ആര്‍ത്തവം, വൈകിയുള്ള ആര്‍ത്തവവിരാമം, ഹോര്‍മോണ്‍ തെറാപ്പി എന്നിവ കാരണമാകാം. അത് കൂടാതെ പലപ്പോഴും ജീവിത ശൈലിയില്‍ വരുത്തുന്ന തെറ്റുകളും ശ്രദ്ധിക്കണം. അതായത് മദ്യപാനം, പുകവലി, അമിതവണ്ണം, വ്യായാമക്കുറവ് എന്നിവ. കൂടാതെ കുടുംബ ചരിത്രവും പ്രധാനപ്പെട്ടതാണ്. അടുത്ത ബന്ധുക്കളില്‍ സ്തനാര്‍ബുദം ഉണ്ടെങ്കില്‍ രോഗസാധ്യതയുണ്ടാവാം. അവസാനത്തേത് പരിസ്ഥിതി ഘടകങ്ങള്‍, അതില്‍ റേഡിയേഷന് എക്സ്പോഷര്‍, രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം എന്നിവയും രോഗത്തിന് കാരണമാകാം.

സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ആദ്യ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
സ്തനാര്‍ബുദത്തില്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതും പരിഗണിക്കേണ്ടതുമായ ചില ലക്ഷണങ്ങളുണ്ട്. അതില്‍ വരുന്നതാണ് പലപ്പോഴും സ്തനത്തിലോ കക്ഷത്തിലോ മുഴകള്‍, സ്തനത്തിന്റെ ആകൃതിയിലോ വലിപ്പത്തിലോ മാറ്റം കാണുന്നത്, കൂടാതെ മുലക്കണ്ണില്‍ നിന്ന് അസാധാരണമായ സ്രവം (രക്തം ഉള്‍പ്പെടെ) അതോടൊപ്പം തന്നം സ്തനത്തിലെ ചര്‍മ്മത്തില്‍ ചുവപ്പ്, ചുളിവുകള്‍, അല്ലെങ്കില്‍ 'ഓറഞ്ച് തൊലി' പോലുള്ള രൂപം അവസാനമായി സ്തനത്തില്‍ വേദന, ചൊറിച്ചില്‍, അല്ലെങ്കില്‍ മുലക്കണ്ണിന്റെ ആകൃതി മാറ്റം എന്നിവയെല്ലാം വളരെയധികം ശ്രദ്ധ വേണ്ടതാണ്.
സ്തനത്തില്‍ കാന്സറാണെന്നുറപ്പിക്കാനുള്ള പരിശോധനകള്‍ എന്തൊക്കെയാണ്?
സ്തനാര്‍ബുദമാണ് എന്നത് ഉറപ്പിക്കുന്നതിനുള്ള ചില പരിശോധനകള്‍ വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും അതില്‍ ആദ്യത്തേതാണ് മാമോഗ്രാം: സ്തനത്തിന്റെ എക്സ്-റേ എടുക്കുന്നതാണ് ഈ രീതി. പിന്നീട് അള്‍ട്രാസൗണ്ട് മുഴകളുടെ സ്വഭാവം നിര്‍ണയിക്കുന്നതിന് ഇത് സഹായിക്കും. MRI: ഉയര്‍ന്ന റിസ്ക് ഉള്ളവര്‍ക്ക് എടുക്കുന്ന പരിശോധനയാണ്. അത് കൂടാതെ ബയോപ്സി നടത്തുന്നതിന്റെ ഫലമായി മുഴയില്‍ നിന്ന് ടിഷ്യു എടുത്ത് പരിശോധിക്കുന്നതിലൂടെ രോഗാവസ്ഥ മനസ്സിലാക്കാന്‍ സാധിക്കും. കൂടാതെ ക്ലിനിക്കല്‍ ബ്രെസ്റ്റ് എക്സാം എന്ന രീതിയില്‍ ഡോക്ടര്‍ നടത്തുന്ന ശാരീരിക പരിശോധനയും അനിവാര്യമാണ്.
Mammogram പരിശോധന എത്ര വയസ്സില്‍ ആരംഭിക്കണം? എത്ര ഇടവേളയ്ക്കൊരിക്കല് ചെയ്യണം?
പലരുടേയും സംശയങ്ങളില്‍ ഒന്നാണ് മാമോഗ്രാം പരിശോധന എത്ര വയസ്സില്‍ എത്ര ഇടവേളകളില്‍ ചെയ്യണം എന്ന കാര്യം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം സാധാരണ റിസ്ക് ഉള്ളവര്‍ 40-നും 50-നും ഇടയില്‍ വേണം ഇത് ചെയ്യുന്നതിന്. അത് മാത്രമല്ല 1-2 വര്‍ഷം കൂടുമ്പോള്‍ (വ്യക്തിഗത റിസ്ക് അനുസരിച്ച്) മാമോഗ്രാം ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ സ്തനാര്‍ബുദത്തിന്റെ ചരിത്രമുള്ളവര്‍ക്ക് 30-35 വയസ്സില്‍ തന്നെ ആരംഭിക്കാവുന്നതാണ് അതും ഡോക്ടറുടെ ഉപദേശപ്രകാരമാണ് ചെയ്യേണ്ടത്.
വീട്ടില്‍ തന്നെ സ്വയം പരിശോധന (self-examination) എങ്ങനെ ചെയ്യാം?
വീട്ടില്‍ തന്നെ സ്വയം പരിശോധന നടത്തേണ്ടത് എപ്രകാരം എന്ന് നോക്കാം. അതില്‍ ആദ്യം നമുക്ക് നോക്കി മാറ്റങ്ങള്‍ അറിയാം. അതിനായി കണ്ണാടിക്ക് മുന്നില്‍ നിന്ന് സ്തനത്തിന്റെ ആകൃതി, ചര്‍മ്മത്തിലെ മാറ്റങ്ങള്‍, മുലക്കണ്ണിന്റെ രൂപം എന്നിവ പരിശോധിക്കുക. അടുത്തതായി തൊട്ട് മനസ്സിലാക്കാവുന്നതാണ്. അതിനായി കൈ ഉപയോഗിച്ച് സ്തനത്തിന്റെ എല്ലാ ഭാഗങ്ങളും വൃത്താകൃതിയില്‍ (circular motion) പരിശോധിക്കുക, മുഴകള്‍, വേദന, അല്ലെങ്കില്‍ അസാധാരണതകള്‍ ശ്രദ്ധിക്കുക. കൂടാതെ കക്ഷവും പരിശോധിക്കാവുന്നതാണ്. കക്ഷത്തില്‍ മുഴകള്‍ ഉണ്ടോ എന്ന് നോക്കേണ്ടതാണ്. പരിശോധനക്ക് ഏറ്റവും അനുയോജ്യമായ സമയം എന്നത് ആര്‍ത്തവം കഴിഞ്ഞ് 5-7 ദിവസത്തിനുള്ളില്‍, അല്ലെങ്കില്‍ മാസത്തില്‍ ഒരു നിശ്ചിത ദിവസം എന്നതാണ്.

ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും മാറ്റം കൊണ്ടുവരുന്നതിലൂടെ സ്തനാര്‍ബുദം തടയാനാകുമോ?
ആരോഗ്യകരമായ ജീവിതശൈലി സ്തനാര്‍ബുദ സാധ്യത കുറയ്ക്കും. അതിനായി ഭക്ഷണത്തില്‍ ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കുറഞ്ഞ കൊഴുപ്പ് എന്നിവ ഉള്‍പ്പെടുത്തുക. അത് കൂടാതെ വ്യായാമത്തിനായി സമയം കണ്ടെത്തുക. ആഴ്ചയില്‍ 150 മിനിറ്റ് മിതമായ വ്യായാമം. കൂടാതെ ശരീരഭാരം ശ്രദ്ധിക്കണം. പ്രധാനമായും അമിതവണ്ണം ഒഴിവാക്കുക. അതോടൊപ്പം തന്നെ ദു:ശീലങ്ങളായ മദ്യം, പുകവലിഎന്നിവ പരിമിതപ്പെടുത്തുക അല്ലെങ്കില്‍ ഒഴിവാക്കുക. ഇതെല്ലാം അര്‍ബുദം പൂര്‍ണമായി തടയാന്‍ കഴിയില്ലെങ്കിലും, റിസ്ക് കുറയ്ക്കാന്‍ സഹായിക്കും.
ജനിതക ഘടകങ്ങള്‍ (genetic factors) എത്രത്തോളം സ്വാധീനിക്കുന്നു?
5-10% സ്തനാര്‍ബുദ കേസുകള്‍ ജനിതക മ്യൂട്ടേഷനുകള്‍ (BRCA1, BRCA2) മൂലമാണ് സംഭവിക്കുന്നത്. അത് മാത്രമല്ല കുടുംബ ചരിത്രമുള്ളവര്‍ക്ക് റിസ്ക് 2-3 ഇരട്ടി വരെ കൂടുതലാണ്. ഇവര്‍ ജനിതക പരിശോധന (genetic testing) ഉയര്‍ന്ന റിസ്ക് ഉള്ളവര്‍ ചെയ്യേണ്ടതും അനിവാര്യമാണ്.
മുലയൂട്ടല്‍ സ്ത്രീകളെ കാന്‍സറില്‍ നിന്ന് സംരക്ഷിക്കുമോ?
അതെ, മുലയൂട്ടല്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കും, പ്രത്യേകിച്ച് 1 വര്‍ഷത്തില്‍ കൂടുതല്‍ മുലയൂട്ടുന്നവര്‍ക്ക്. ഇത് ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താനും സ്തന കോശങ്ങളുടെ അമിത വളര്‍ച്ച തടയാനും സഹായിക്കുന്നു.
സ്തനാര്‍ബുദത്തിന് ഇന്ന് ലഭ്യമായ ചികിത്സാ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
ഇന്നത്തെ കാലത്ത് വൈദ്യശാസ്ത്രം കൂടുതല്‍ പുരോഗമിച്ച അവസരത്തില്‍ സ്തനാര്‍ബുദത്തിന് പരിഹാരം കാണുന്നതിനായി ലഭ്യമായ ചികിത്സാ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അതില്‍ ശസ്ത്രക്രിയ ഒരു പരിഹാരമാര്‍ഗ്ഗമാണ്. Lumpectomy/ breast conservation surgery (മുഴ മാത്രം നീക്കം ചെയ്യല്‍), Mastectomy (സ്തനം മുഴുവനായി നീക്കം ചെയ്യല്‍). അടുത്തതായി വരുന്നതാണ് റേഡിയേഷന് തെറാപ്പി, ഇത് നിങ്ങളുടെ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിലേക്ക് എത്തിക്കുന്നു. കീമോതെറാപ്പി ചെയ്യുന്നത് വഴി മരുന്നുകള്‍ ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഹോര്‍മോണ്‍ തെറാപ്പി: ഈസ്ട്രജന് റിസപ്റ്റര്‍ പോസിറ്റീവ് കാന്‍സറുകള്‍ക്ക് (ഉദാ: Tamoxifen). പിന്നീട് ടാര്‍ഗറ്റഡ് തെറാപ്പി: HER2 പോസിറ്റീവ് കാന്‍സറുകള്‍ക്ക് (ഉദാ: Trastuzumab). കൂടാതെ ഇമ്മ്യൂണോതെറാപ്പി: ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ചികിത്സ നടത്തുന്ന രീതിയാണ് ഇത്.
ശ്രദ്ധിക്കേണ്ട കാര്യം
ശരീരത്തില്‍ അസാധാരണമായി ഏതെങ്കിലും ലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. ആദ്യകാല രോഗനിര്‍ണയം ചികിത്സയുടെ വിജയസാധ്യത വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications
