Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുരുഷ വന്ധ്യതയ്ക്ക് ശാശ്വത പരിഹാരം? ടെസ്റ്റ് ട്യൂബില്‍ പുരുഷ ജനനേന്ദ്രിയം സൃഷ്ടിച്ച് ജൈവശാസ്ത്രജ്ഞ
പുരുഷനില്ലാതെ പ്രത്യുല്പ്പാദനം സാധ്യമോ? കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ശിതീകരിച്ച പുരുഷബീജം ഉപയോഗിച്ച് ഗര്‍ഭധാരണം നടത്തുന്നവര്‍ ഇന്ന് നിരവധിയാണ്. പക്ഷേ അവിടെ പുരുഷന് പ്രത്യക്ഷത്തില്‍ ഇല്ലെന്നേയുള്ളു. ബീജദാതാവായി ഒരു പുരുഷന് വേണം. പക്ഷേ പുരുഷന് ഇല്ലാതെ തന്നെ ബീജോല്പ്പാദനം നടത്താനുള്ള ശ്രമത്തിലാണ് ജൈവശാസ്ത്രജ്ഞയായ ഡോ. നിറ്റ്സന്‍ ഗോനന്‍. പരീക്ഷണത്തിന്റെ ആദ്യഘട്ടമെന്നോണം കോശത്തില്‍ നിന്നും പുരുഷ ജനനേന്ദ്രിയത്തിന്റെ ചെറിയ പകര്‍പ്പ് ടെസ്റ്റ് ട്യൂബില്‍ നിര്‍മ്മിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുകയാണ്. എലിയുടെ കോശം ഉപയോഗിച്ചാണ് ആ പരീക്ഷണം നടന്നതെങ്കിലും മനുഷ്യകോശങ്ങളിലേക്ക് അത് മാറാന്‍ അധികം സമയം വേണ്ട. അതുകഴിഞ്ഞാല്‍ പുരുഷ ബീജം തന്നെ കൃത്രിമമായി ഉല്‍പ്പാദിപ്പിക്കുകയെന്ന അവരുടെ ലക്ഷ്യം യാഥാര്‍ത്ഥ്യമാകും.

പുരുഷനില്ലാത്ത പ്രത്യുല്പ്പാദനം
ഭൂമുഖത്ത് നിന്നും പുരുഷനെ തുടച്ചുനീക്കുകയാണോ തന്റ ഗവേഷണത്തിന്റെ ഉദ്ദേശമെന്ന് ആളുകള്‍ ചോദിക്കുന്നുണ്ടെന്ന് ഡോ.ഗോനന്‍ പറയുന്നു. ലബോറട്ടറിയില്‍ പുരുഷ ജനനേന്ദ്രിയ പകര്‍പ്പ് നിര്‍മ്മിച്ചതാണ് അത്തരം ചോദ്യങ്ങള്‍ക്ക് കാരണം. പക്ഷേ ഗോനന്റെ ലക്ഷ്യം പുരുഷ ബീജം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള കോശങ്ങള്‍ നിര്മ്മിച്ചെടുക്കുകയെന്നതാണ്.
അസാധ്യമായ ലക്ഷ്യമെന്നൊന്നും അതിനെ പറയാന്‍ പറ്റില്ല. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാകുമെന്ന് ഇസ്രയേലിലെ ബാര്‍-ഇലന്‍ സര്‍വ്വകലാശാലയിലെ ലിംഗ നിര്‍ണ്ണയ ലബോറട്ടറി മേധാവി കൂടിയ ഡോ.ഗോനന്‍ പറയുന്നു. ഇതിനായി അവര്‍ക്ക് ആവശ്യം പുരുഷന്റെ കൈയിലെ ത്വക്കില്‍ നിന്നുള്ള ഒരു ചെറിയ ശല്ക്കം മാത്രമാണ്. അതില്‍ നിന്ന് വിത്തുകോശങ്ങള്‍ വേര്‍തിരിച്ച് പുരുഷബീജം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍ പറയുന്നത്.
പുരുഷനെതിരല്ല ഈ കണ്ടുപിടിത്തം
പലരും കരുതും പോലെ പ്രത്യുല്പ്പാദനത്തില് നിന്നും പുരുഷനെ ഗെറ്റൗട്ട് അടിക്കുകയല്ല തന്റെ ഗവേഷണത്തിന്റെ ലക്ഷ്യമെന്ന് നാല് കുട്ടികളുടെ അമ്മ കൂടിയായ ഗോനന്‍ പറയുന്നു. പകരം പ്രത്യുല്‍പ്പാദന ശേഷിയില്ലാത്ത പുരുഷന്മാര്ക്ക് അച്ഛനാകുക എന്ന മോഹം യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരു വഴിയാണ് ഈ ഗവേഷക കണ്ടെത്തുന്നത്. ബീജം ആരോഗ്യത്തോടെ എങ്ങനെ സംരക്ഷിക്കാമെന്നതിനുള്ള ഗവേഷണവും ഇതിനൊപ്പം അവര്‍ നടത്തുന്നുണ്ട്.
പുരുഷവന്ധ്യത വലിയ പ്രതിസന്ധി
പുരുഷ വന്ധ്യത ഇക്കാലത്തെ വലിയ സാമൂഹിക പ്രതിസന്ധികളില്‍ ഒന്നാണ്. മനുഷ്യരാശിക്ക് തന്നെ അത് വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പുരുഷന്മാരിലെ ബീജോല്പ്പാദനത്തില് വര്‍ഷം തോറും ഗണ്യമായി കുറവ് വന്നുകൊണ്ടിരിക്കുന്നു. 1973നും 2018നും ഇടയില്‍ ഒരു യൂണിറ്റ് ശുക്ലത്തിലെ ബീജങ്ങളുടെ അളവില്‍ 1.2 ശതമാനത്തിന്റെ കുറവ് ഉണ്ടായി. 2000ത്തിന് ശേഷം ഇത് 2.6 ശതമാനമാണ്. ബീജങ്ങളുടെ എണ്ണം കുറയുന്നുവെന്ന് മാത്രമല്ല, അവയുടെ ആരോഗ്യത്തിലും കാര്യമായ കുറവുണ്ടാകുന്നുണ്ട്.
പ്രത്യുല്‍പ്പാദനശേഷിയുള്ള ഒരു പുരുഷന്റെ ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ ശരാശരി 66 ദശലക്ഷം ബീജങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്ക്. ഇത് 16 ദശലക്ഷത്തിലും താഴെ ആണെങ്കില്‍ അയാള്‍ക്ക് പ്രത്യുല്‍പ്പാദനശേഷി ഇല്ലെന്ന് കണക്കാക്കാമെന്ന് ലോകാരോഗ്യ സംഘടനയുടേത് അടക്കമുള്ള നിര്‍വ്വചനങ്ങള്‍ വ്യക്തമാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
