Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
വന്ധ്യത:കുഞ്ഞിക്കാല് കാണാനുള്ള മോഹത്തിന് വില്ലനാകും ഈ വൈറ്റമിനുകളുടെ അഭാവം
ഒരു കുഞ്ഞിക്കാല് കാണാനുള്ള ദമ്പതിമാരുടെ ആഗ്രഹത്തെ പിന്നില്‍ നിന്ന് കുത്തുന്ന വില്ലനാണ് വന്ധ്യത.വന്ധ്യതയുടെ കാരണങ്ങള്‍ പലതാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും പലവിധ കാരണങ്ങള്‍ കൊണ്ട് വന്ധ്യതയുണ്ടാകാം. ഒരു കാരണവുമില്ലാതെ, അല്ലെങ്കില്‍ കാരണം കണ്ടുപിടിക്കാന്‍ കഴിയാതെ വര്‍ഷങ്ങളോളം കുട്ടികളുണ്ടാകാന്‍ കാത്തിരിക്കുന്ന ദമ്പതിമാരുണ്ട്.

ഇന്ത്യയില്‍ നാള്‍ക്കുനാള്‍ വന്ധ്യത കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവിതശൈലിയാണ് പലപ്പോഴും സ്ത്രീപുരുഷന്മാരെ വന്ധ്യതയിലേക്ക് നയിക്കുന്നത്. അതുകൊണ്ടുതന്നെ വന്ധ്യത സ്ഥിരീകരിച്ചാല്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായി വരും. അതില്‍ പ്രധാനമാണ് വൈറ്റമിന്‍ അപര്യാപ്തത.
വന്ധ്യതയെ സ്വാധീനിക്കുന്ന പല ഘടകങ്ങളില്‍ ഒന്ന് ശരീരത്തിലെ വൈറ്റമിന്‍ അപര്യാപ്തതയാണ്. വൈറ്റമിന്‍ പ്രശ്നങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കാം.
വൈറ്റമിന്‍ പ്രശ്നങ്ങളും വന്ധ്യതയും
സ്ത്രീകളിലെ പത്യുല്പ്പാദനശേഷിയെ വളരെയധികം ബാധിക്കുന്ന ഒരു പ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം അഥവാ പിസിഒഎസ്. സ്ത്രീകളുടെ അണ്ഡാശയങ്ങള്‍ അഥവാ ഓവറികളില്‍ നിരവധി ചെറിയ സിസ്റ്റുകള്‍ (ദ്രവ സഞ്ചികള്‍) രൂപപ്പെടുന്ന അവസ്ഥയാണത്. സാധാരണയായി സ്ത്രീകളില്‍ വളരെ കുറഞ്ഞ അളവില്‍ കാണുന്ന, ആന്‍ഡ്രോജന്‍ എന്ന പുരുഷ ലൈംഗിക ഹോര്‍മോണ്‍ സ്ത്രീ അണ്ഡാശയങ്ങള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കുമ്പോഴാണ് പിസിഒഎസ് ഉണ്ടാകുന്നത്.
4-20 ശതമാനം സ്ത്രീകളില്‍ അവരുടെ പ്രത്യുല്‍പ്പാദന കാലഘട്ടത്തില്‍ പിസിഒഎസ് ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍. വൈറ്റമിന്‍ ഡിയുടെ അഭാവം പിസിഒഎസ് പ്രശ്നത്തിന്റെ ആക്കം കൂട്ടുന്നു. പുരുഷന്മാരിലും വൈറ്റമിന്‍ ഡി അഭാവം പ്രത്യുല്‍പ്പാദനശേഷിയെ ബാധിക്കുകയും ബീജത്തിന്റെ ഗുണനിലവാരം കുറയാന്‍ കാരണമാകുകയും ചെയ്യുന്നുണ്ട്. ബീജോല്‍പ്പാദനവും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടക്കുന്നതിന് ശരീരത്തില്‍ നിശ്ചിത അളവില്‍ വൈറ്റമിന്‍ ഡി ഉണ്ടായിരിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ഓരോ വൈറ്റമിനും പ്രത്യുല്‍പ്പാദനശേഷിയെ എങ്ങനെ ബാധിക്കുന്നു
വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡി അപര്യാപ്തത വന്ധ്യത ഉള്‍പ്പടെ പലതരത്തിലുള്ള പ്രത്യുല്‍പ്പാദന രോഗങ്ങള്‍ക്ക് കാരണമാകുന്നു.
സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുല്‍പ്പാദന ഹോര്‍മോണുകളുടെ കൃത്യമായ ഉല്‍പ്പാദനം നടക്കുന്നതിന് ശരിയായ അളവില്‍ വൈറ്റമിന്‍ ഡി ആവശ്യമാണ്.
വൈറ്റമിന്‍ ഡി അപര്യാപ്തത മൂലം പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുകയും ബീജത്തിന്റെ ചലനശേഷി കുറയുകയും ചെയ്യുന്നു.
സ്ത്രീകളില്‍ വൈറ്റമിന്‍ ഡി അപര്യാപ്തത ആര്‍ത്തവ ചക്രത്തിന്റെ താളം തെറ്റിക്കുകയും അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
വൈറ്റമിന്‍ ബി12
- *ഡിഎന്‍എ സന്ധാനത്തിസും കോശപ്രവര്ത്തനത്തിലും വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന വൈറ്റമിന്‍ ബി12. ഇത് സ്ത്രീപുരുഷന്മാരില് പ്രത്യുല്‍പ്പാദന ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്.
- *വൈറ്റമിന്‍ ബി12ന്റെ അപര്യാപ്തത സ്ത്രീകളില്‍ അണ്ഡാശയ പ്രവര്‍ത്തനം തകരാറിലാക്കുകയും ആര്‍ത്തവം ക്രമമല്ലാതാക്കുകയും ചെയ്യുന്നു.
- *പുരുഷന്മാരില്, വൈറ്റമിന്‍ ബി12-ന്റെ അളവ് കുറയുന്നത് ബീജത്തിന്റെ അളവും ചലനശേഷിയും കുറയാനും അത് വന്ധ്യത ഉണ്ടാക്കാനും കാരണമാകും.
ഫോളിക് ആസിഡ് (വൈറ്റമിന്‍ ബി9)
- *കോശവിഭജനത്തിനും ഡിഎന്‍എ സന്ധാനത്തിനും ഫോളിക് ആസിഡ് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ പ്രത്യുല്‍പ്പാദന ആരോഗ്യത്തിലും ഭ്രൂണത്തിന്റെ വളര്‍ച്ചയിലും നിര്‍ണ്ണായകമായ വൈറ്റമിന്‍ ആണിത്.
- *സ്ത്രീകളില്‍ ഫോളിക് ആസിഡിന്റെ അളവ് കുറഞ്ഞാല്‍ ഗര്‍ഭം അളസിപ്പോകാനും നവജാത ശിശുക്കളില്‍ ന്യൂട്രല്‍ ട്യൂബ് പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
- *പുരുഷന്മാരില് ഫോളിക് ആസിഡ് അപര്യാപ്തത മൂലം ബീജോല്പ്പാദനം കുറയുകയും പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇത് പുരുഷന്മാരില് വന്ധ്യതയുണ്ടാക്കും.
വൈറ്റമിന്‍ സി
*ഓക്സിഡേറ്റീവ് തകരാറുകളില്‍ നിന്നും ബീജകോശങ്ങളെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റ് ആണ് വൈറ്റമിന്‍ സി.
*ശരീരത്തില്‍ വൈറ്റമിന്‍ സിയുടെ അളവ് കുറഞ്ഞാല്‍ പുരുഷന്മാരില് ബീജോല്പ്പാദനം കുറയുകയും ബീജത്തിന്റെ ചലനശേഷി കുറയുകയും ഡിഎന്‍എ തകരാറ് വര്‍ദ്ധിക്കുകയും ചെയ്യുന്നു.
*സ്ത്രീകളില്‍ വൈറ്റമിന്‍ സി കുറഞ്ഞാല്‍, അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും അതുമൂലം വന്ധ്യതയുണ്ടാകുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications