Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഈ ബ്രേക്ക്ഫാസ്റ്റുകള്‍ ഒരു കാരണവശാലും വേണ്ട
ബ്രേക്ക്ഫാസ്റ്റുകള്‍ എന്തുകൊണ്ടും ആരോഗ്യത്തിന് മികച്ചതാണ്. ബ്രേക്ക്ഫാസ്റ്റിന്റെ സമയം മാറുന്നത് കൊണ്ടും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രഭാത ഭക്ഷണ സമയത്ത നാം നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. ചിലപ്പോള്‍ ബ്രേക്ക്ഫാസ്റ്റ് തന്നെ ഒഴിവാക്കേണ്ടതായുണ്ട്. പ്രഭാത ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തിനെ ബാധിക്കുന്നതാണെങ്കില്‍ അത് പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോള്‍ പ്രഭാതഭക്ഷണത്തിന്റെ ഭാഗമായി മൂന്ന് മാക്രോ ന്യൂട്രിയന്റുകളായ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ് അടങ്ങിയിരിക്കണം എന്നാണ് പറയുന്നത്.
കൂടാതെ, ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ പ്രഭാതഭക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടതുണ്ട്. ഇത് പലപ്പോഴും അനാരോഗ്യകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഏതൊക്കെ ബ്രേക്ക്ഫാസ്റ്റുകളാണ് നാം ഒഴിവാക്കേണ്ടത് എന്നും അവ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ജ്യൂസ് പലരും ബ്രേക്ക്ഫാസ്റ്റ് ആയി കഴിക്കുന്നവരുണ്ട്. കാരണം ഇവയില്‍ ധാരാളമായി വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍, ഫൈറ്റോകെമിക്കല്‍സ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ അതിശയകരമായ ഗുണങ്ങളാണ് നല്‍കുന്നത്. എന്നാല്‍ ചില ആളുകള്‍ക്ക് പഴങ്ങളുടെ അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ജ്യൂസ് കഴിക്കരുത് അതിരാവിലെ.
പേസ്ട്രികള്‍
മൈദയും പഞ്ചസാരയും കൊണ്ടാണ് പേസ്ട്രികള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പോഷകങ്ങള്‍ കുറവാണ് എന്ന് മാത്രമല്ല ഇവ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുമുണ്ട്. കാര്‍ബോഹൈഡ്രേറ്റ് പോലുള്ളവ ഇവയില്‍ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അത് തടി കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ദഹന സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
ഓട്സ്
പഴയ രീതിയിലുള്ള ഓട്സ് നമുക്ക് ഇന്ന് ലഭ്യമാണ്. എന്നാല്‍ മധുരം ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇവയിലുള്ള പോഷകങ്ങള്‍ എല്ലാം നീക്കം ചെയ്തതിന് ശേഷമാണ് ഓട്സ് ഇത്തരത്തില്‍ എത്തുന്നത്. പ്രോസസ്സ് ചെയ്ത് ലഭിക്കുന്ന ഓട്സ് അല്പം ശ്രദ്ധിക്കണം. ഇവയിലുള്ള പോഷകങ്ങളെ എല്ലാം തന്നെ ഇല്ലാതാക്കുന്നതാണ് ഈ ഓട്സ്. അതുകൊണ്ട് തന്നെ പരമാവധി ഇവ ഒഴിവാക്കാന്‍ പ്രത്യേകിച്ച് ബ്രേക്ക്ഫാസ്റ്റ് സമയം ശ്രദ്ധിക്കണം.
മിഠായി
ജോലിസ്ഥലത്ത് ഒരു മിഠായി കഴിക്കുന്നത് നിങ്ങളുടെ എനര്‍ജി കൂട്ടും. പ്രത്യേകിച്ച് രാവിലെയുള്ള മിഠായി തീറ്റ. എന്നാല്‍ ഇവയില്‍ പഞ്ചസാര, സംസ്കരിച്ച കൊഴുപ്പുകള്‍, പ്രിസര്‍വേറ്റീവുകള്‍, ഫ്ലേവര്‍ എന്‍ഹാന്‍സറുകള്‍ എന്നിവ പോലുള്ള അഡിറ്റീവുകള്‍ കൂടുതലാണ്. ഓരോ മിഠായി കഴിക്കുമ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുക എന്നതാണ് സത്യം. ഇത് അനാരോഗ്യം ഉണ്ടാക്കും എന്നതിലേക്കാണ് നയിക്കുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
യോഗര്‍ട്ട്
പ്രഭാതഭക്ഷണത്തിന് യോഗര്‍ട്ട് തിരഞ്ഞെടുക്കുന്നത് ആരോഗ്യകരമായ ഒന്നായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ ഇതിലുള്ള പഞ്ചസാര അല്ലെങ്കില്‍ ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പ്, കൃത്രിമ സുഗന്ധങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍ എന്നിവ നിങ്ങളെ അനാരോഗ്യത്തിലേക്ക് എത്തിക്കുന്നു. പ്ലെയിന്‍ ഗ്രീക്ക് യോഗര്‍ട്ട് ഒരു മികച്ച ഓപ്ഷനാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഫ്ളേവറുകള്‍ ധാരാളം അടങ്ങിയയ യോഗര്‍ട്ടുകള്‍ നിങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
