Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ ഈ ആഹാരങ്ങള്‍ പതിവാക്കാന്‍ മറക്കണ്ട
തലച്ചോറിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ട ഘടകമാണ്. തലച്ചോറിന് ഏതെങ്കിലും തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഒരു വ്യക്തിയുടെ ജീവിതം തന്നെ ഇല്ലാതാകും. ഓര്മ്മയം ബാധിക്കും. പലതും മറക്കും. ചിലപ്പോള്‍ അനങ്ങാന്‍ പോലും സാധിക്കത്ത അവസ്ഥയിലാകും. അതിനപ്പുറം, മരണത്തിലേയ്ക്കും ഒരു വ്യക്തി നടന്നടുക്കാം. അതിനാല്‍ തലച്ചോറിന്റെ ആരോഗ്യം എല്ലായ്പ്പോഴും എല്ലാവരും കാത്ത് പരിപാലിക്കാന്‍ ശ്രമിക്കുന്നു.

എത്ര ശ്രമിച്ചാലും, പ്രായം കൂടുന്നതിനനുസരിച്ച്, അല്ലെങ്കില്‍, ഏതെങ്കിലും തരത്തിലുള്ള പോഷകക്കുറവും, ആരോഗ്യ പ്രശ്നങ്ങളും പലതരത്തില്‍ തലച്ചോറിനെ ബാധിക്കുന്നു. ഇത് ഓര്മ്മക്കുറവിലേയ്ക്ക് മനുഷ്യനെ നയിക്കുന്നു. ഈ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ ഓരേ വ്യക്തിയും പതിവാക്കേണ്ട ചില ആഹാരങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
മത്സ്യം
പതിവായി ആഹാരത്തില്‍ മത്സ്യ വിഭവങ്ങള്‍ ചേര്‍ക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച്, ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിരിക്കുന്ന സാല്‍മണ്‍ മീന്‍, മത്തി, അയല എന്നിവയെല്ലാം ആഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്. ഇവയില്‍ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. കൂടാതെ, ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാനും ഇവ സഹായിക്കും.
നട്സ് ആന്റി സീഡ്സ്
വാള്നട്, ചിയ സീഡ്സ്, മത്തന്റെ വിത്ത് എന്നിവയിലെല്ലാം ഒമേഗ-3 ഫാറ്റി ആസിഡ്, ആന്റിഓക്സിഡന്റ്സ്, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാകുന്നതാണ്. ഓര്‍മ്മശക്തി നിലനിര്‍ത്താനും വളരെയധികം സഹായിക്കും.
ഇലകള്‍
ചീര, കാബേജ് എന്നിവ ആഹാരത്തിന്റെ ഭാഗമാക്കുന്നത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും. കാരണം, ഇത്തരം പച്ചക്കറികളില്‍ ഫോലേറ്റ്, ആന്റിഓക്സിഡന്റ്സ്, വിറ്റമിനുകള്‍, മിനറല്‍സ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു.
ബെറീസ്
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഇവയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ, വിറ്റമിന്സിയുടെ കലവറയാണ് ഇത്തരം ബെറീസ്. അതിനാല്‍, ഇത്തരം ബെറീസ് കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
മറ്റു ആഹാരങ്ങള്‍
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ ഫ്ലേവനോയ്ഡ് അടങ്ങിയിരിക്കുന്നു. ഇത് ചലച്ചോറിലേയ്ക്കുള്ള രക്തത്തിന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. അതുപോലെ, മഞ്ഞള്‍, മുട്ടയുടെ മഞ്ഞ എന്നിവയെല്ലാം കഴിക്കുന്നത് നല്ലതാണ്. ഇവയിലെല്ലാം തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ കൂടാതെ, കഫേയ്ൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, നല്ലതുപോലെ വെള്ളം കുടിക്കുന്നതും, ഗ്രീൻ ടീ കുടിക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
