Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഔഷധഗുണങ്ങളില്‍ മുന്നില്‍: പക്ഷേ ഇക്കൂട്ടര്‍ ചുരയ്ക്ക കഴിക്കുമ്പോള്‍ അപകടം തൊട്ടടുത്ത്
ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചുരയ്ക്ക. ഇത് പച്ചക്കറികളുടെ കാര്യത്തില്‍ എപ്പോഴും മികച്ച് നില്‍ക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലരും ഇത് കറി വെച്ചും ജ്യൂസ് ആക്കിയും കഴിക്കാവുന്നതാണ്. പല ആരോഗ്യ പ്രശ്നങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഒരിക്കലും ചുരയ്ക്ക അവരുടെ ഭക്ഷണത്തില്‍ ചേര്‍ക്കരുത്. അത് അതിഭീകരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. പലപ്പോഴും ശ്രദ്ധയോടെ വേണം ചുരയ്ക്ക കഴിക്കുന്നതിന്. അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്ന ചിലതുണ്ട്, പ്രത്യേകിച്ച് ചുരയ്ക്ക ഉപയോഗിക്കുമ്പോള്‍.
ആരോഗ്യകരമായ ഭക്ഷണത്തിന് ഏറ്റവും അനുകൂലമായ ഒന്നാണ് ചുരയ്ക്ക എന്നതില്‍ സംശയം വേണ്ട. പക്ഷേ ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ചുരക്കയില്‍ 90%ത്തോളം വെള്ളമാണ്. എങ്കിലും ആരൊക്കെയാണ് കഴിക്കാന്‍ പാടില്ലാത്തവര്‍ എന്ന് നമുക്ക് നോക്കാം. കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ഏതൊക്കെ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ ചുരയ്ക്ക ഒഴിവാക്കണം എന്ന് നമുക്ക് നോക്കാം. അത് എന്തുകൊണ്ടാണെന്നും അറിയാം.

ഗര്‍ഭിണികള്‍
ഗര്‍ഭിണികള്‍ ഒരു കാരണവശാലും ചുരയ്ക്ക കഴിക്കരുത്. ഇത് പലപ്പോഴും ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥശിശുവിനും പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് പലപ്പോഴും ചുരക്കയിലുള്ള വിഷാംശങ്ങള്‍ ശരീരത്തില്‍ എത്തുകയും ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ വരെ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭകാലം ഇത്തരം പച്ചക്കറികള്‍ കഴിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. ഇനി നിങ്ങള്‍ക്ക് കഴിക്കാന്‍ ആഗ്രഹമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ.
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദത്തിന്റെ ഏറ്റക്കുറച്ചിലുകള്‍. എന്നാല്‍ രക്തസമ്മര്‍ദ്ദം കുറയുന്നതിന് പലപ്പോഴും ചുരയ്ക്ക കാരണമാകുന്നു. അമിതമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുകയും പലപ്പോഴും തലവേദന, ക്ഷീണം, തലകറക്കം പോലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ദഹന പ്രശ്നങ്ങള്‍ ശ്രദ്ധിക്കണം
പലപ്പോഴും നിങ്ങളില്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നില്‍ ചുരയ്ക്കയുടെ ഉപയോഗം കാരണമാകുന്നു. നാരുകളും ജലാംശവും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ഇത് ദഹനം പതുക്കെയാക്കുകയും വയറ് വീര്ക്കുന്നതിലേക്കും ഗ്യാസ്, ദഹനക്കേട് പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അപകടകരമായ അവസ്ഥയാണ് നിങ്ങളില്‍ ഇതുണ്ടാക്കുന്നത്.
വൃക്കരോഗങ്ങളുള്ളവര്‍
വൃക്കരോഗമുള്ളവര്‍ ഒരു കാരണവശാലും ചുരയ്ക്ക കഴിക്കരുത്. അത് നിങ്ങളില്‍ രോഗാവസ്ഥ വഷളാക്കുന്നു. കാരണം ഇവയില്‍ പൊട്ടാസ്യം വളരെയധികം കൂടുതലാണ്. ഇത് പലപ്പോഴും വൃക്കരോഗികള്‍ക്ക് കൃത്യമായി ഫില്‍ട്ടര്‍ ചെയതെടുക്കുന്നതിന് സാധിക്കുകയില്ല. ഇത് വൃക്കകളില്‍ കൂടുതല്‍ പ്രയാസം ഉണ്ടാക്കുന്നു. പലപ്പോഴും ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ചുരയ്ക്കയുടെ ഉപയോഗം അല്പം ശ്രദ്ധിച്ച് വേണം.

ചുരയ്ക്ക ജ്യൂസ് ശ്രദ്ധിക്കണം
ചുരയ്ക്ക ജ്യൂസ് ഉണ്ടാക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം കയ്പ്പുള്ള ചുരയ്ക്കയെങ്കില് അത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. കയ്പ്പുള്ള ചുരയ്ക്കയില്‍ വിഷാംശം കൂടുതലാണ്. ഇത് ഭക്ഷ്യവിഷബാധ, ഛര്‍ദ്ദി, വയറിളക്കം, ആമാശയ വീക്കം എന്നിവക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ചുരയ്ക്ക ജ്യൂസ് ആര് കുടിക്കുമ്പോഴും വളരെയധികം ശ്രദ്ദിക്കണം. കാരണം ഇതിലുള്ള കുക്കര്‍ബിറ്റാസിന്‍ എന്ന വിഷാംശമാണ് ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നത്. പലരിലും ഇത് ഗുരുതരമായ സാഹചര്യങ്ങള്‍ക്ക് വരെ കാരണമാകുന്നു. ഇത്തരം കാര്യങ്ങളെ ഒട്ടും നിസ്സാരമാക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

