Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ബീറ്റ്റൂട്ട് ജ്യൂസില്‍ ചിയ സീഡ്സ് ചേര്‍ത്ത് കുടിച്ചിട്ടുണ്ടോ? ഗുണങ്ങള്‍ അത്ഭുതപ്പെടുത്തും
ആരോഗ്യം പരിപാലിക്കാന്‍ പലവിധത്തിലുള്ള വെള്ളവും ആഹാരവും രാവിലെ തന്നെ കഴിക്കുകയും കുടിക്കുകയും ചെയ്യുന്നവരായിരിക്കും നമ്മളില്‍ പലരും. ചിലര്‍ രാവിലെ വെറും വയറ്റില്‍ മഞ്ഞള്‍ ചേര്‍ത്ത് വെള്ളം കുടിക്കും. ചിലര്‍ തേന്‍ കഴിക്കും. മറ്റു ചിലര്‍ ഗ്രീന്‍ ടീ, ചുടുവെള്ളം എന്നിങ്ങനെ പലവിധത്തിലുള്ള വെള്ളങ്ങള് കുടിക്കാറുണ്ട്. എന്നാല്‍, ബീറ്റ്റൂട്ട് ജ്യൂസില്‍ ചിയ സീഡ്സ് ചേര്‍ത്ത് നിങ്ങള്‍ കുടിക്കാറുണ്ടോ? രാവിലെ വെറും വയറ്റില്‍ അര ഗ്ലാസ്സ് ബീറ്റ്റൂട്ട് ജ്യൂസില്‍ ചിയ സീഡ്സ് ചേര്‍ത്ത് കുടിച്ചാല്‍ ഒട്ടനവധി ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

ഗുണങ്ങള്‍
വരണ്ട ചര്‍മ്മ പ്രശ്നം ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും കുടിച്ചിരിക്കേണ്ട പാനീയമാണ് ബീറ്റ്റൂട്ട് ചിയ സീഡ്സ് ഡ്രിങ്ക്. നമ്മുടെ ശരീരത്തെ മൊത്തത്തില്‍ മോയ്സ്ച്വര്‍ ചെയ്തെടുക്കാന്‍ ഈ വെള്ളത്തിന് സാധിക്കുന്നതാണ്. വരണ്ട ചര്ന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ചര്‍മ്മത്തില്‍ മൊരി വരാതിരിക്കാന്‍ ഈ വെള്ളം സഹായിക്കുന്നതാണ്.
കൂടാതെ, ശരീരത്തിന് ആഴശ്യമായ വിറ്റമിന്‍ ബി9, വിറ്റമിന്‍ സി, പോഷകങ്ങള്‍, അയേണ്‍, പൊട്ടാസ്യം, മിനറല്‍സ് എന്നിവയെല്ലാം ഈ വെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുന്നു. കൂടാതെ, ചിയ സീഡ്സില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ശരീരത്തില്‍ നിന്നും കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, വണ്ണവും വയറും കുറയ്ക്കാന്‍ ഈ വെള്ളം സഹായിക്കുന്നതാണ്. ഈ വെള്ളം അനീമിയ പോലെയുള്ള അസുഖങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സ്റ്റാമിന വര്‍ദ്ധിപ്പിക്കാനും ഈ വെള്ളം സഹായിക്കുന്നതാണ്. കൂടാതെ, ഇതില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍, തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും ഈ വെള്ളം സഹായിക്കുന്നു.
ഉപയോഗിക്കേണ്ട വിധം
ഒരു ബീറ്റ്റൂട്ട് നുറുക്കി ഒന്നര ഗ്ലാസ്സ് വെള്ളത്തില്‍ വേവിക്കുക. ബീറ്റ്റൂട്ടില്‍ നിന്നും നീര് ഇറങ്ങിയതിന് ശേഷം ഇതിലേയ്ക്ക് കുതിര്‍ത്ത് വെച്ചിരിക്കുന്ന ചിയ സീഡ്സ് ചേര്‍ത്ത് മിക്സ് ചെയ്ത് അര ഗ്ലാസ് കുടിക്കാവുന്നതാണ്. ചിയ സീഡ്സ് ഒരു ടീസ്പൂണ്‍ മാത്രം ചേര്‍ക്കുക. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം വീതം കുടിക്കുന്നത് വളരെ നല്ലതാണ്.
ദോഷവശങ്ങള്‍
ചിയ സീഡ്സ് ചേര്‍ക്കുമ്പോള്‍ അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കാരണം, ചിയ സീഡ്സ് അമിതമായാല്‍, ഇതില്‍ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍, ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതുതലാണ്. അതുപോലെ, പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ വൃക്കയുടെ ആരോഗ്യത്തിനും നല്ലതല്ല. അതിനാല്‍, അമിതമായി ചിയ സീഡ്സ് ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ചിയ സീഡ്സ് കുതിര്‍ത്ത് മാത്രം ഉപയോഗിക്കുക. ഇല്ലെങ്കില്‍ ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. അതുപോലെ, ബീറ്റ്റൂട്ട് പച്ചയ്ക്ക് അരച്ച് കുടിക്കാതിരിക്കുക. ഇത് വൃക്കരോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. കൂടാതെ, ബീറ്റ്റൂട്ടിലെ നാരുകളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിനും കാരണമാകുന്നു. അതിനാല്‍ ബീറ്റ്റൂട്ട് വേവിച്ച് അതിന്റെ വെള്ളം ഉപയോഗിക്കുക. ഈ ജ്യൂസ് പതിവായി ഉപയോഗിക്കാതിക്കാനും ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
