Latest Updates
-
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ? -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം; ഇന്നത്തെ രാശിഫലം ഇങ്ങനെ
കൃത്യമായ മെറ്റബോളിസത്തിന് ആയുര്‍വ്വേദ പ്രകാരം ഈ ചിട്ടകള്‍ ശീലമാക്കൂ
ആയുര്‍വ്വേദം ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ നല്‍കുന്നതാണ്. അതില്‍ അഗ്നിയുമായാണ് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉപമിക്കുന്നത്. അതുകൊണ്ട് തന്നെ മെറ്റബോളിസം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും പുറന്തള്ളുന്നതിനും ശരീരത്തെ ശീലിപ്പിക്കുന്നു. എന്നാല്‍ മെറ്റബോളിസത്തില്‍ കുറവ് സംഭവിക്കുമ്പോള്‍ അത് ശാരീരിക പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു. മാത്രമല്ല അത് ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്നത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. കൃത്യമായ ദഹനം നടക്കുമ്പോള്‍ അത് മെറ്റബോളിസവും കൃത്യമാക്കുന്നു.
മെറ്റബോളിസം കൃത്യമാക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ആയുര്‍വ്വേദ പ്രകാരം ശ്രദ്ധിക്കാവുന്നതാണ്. അത് മാത്രമല്ല ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും ശരീരം വിഷമുക്തമാക്കുന്നതിനും എല്ലാം മെറ്റബോളിസം കൃത്യമായി നടന്നിരിക്കണം. അതിനായി ആയുര്‍വ്വേദം നല്കുന്ന ചില കാര്യങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാല്‍ ഏത് കാലത്തും നിങ്ങള്‍ക്ക് മെറ്റബോളിസം കൃത്യമാക്കുന്നു. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ചിട്ടകള്‍ കൃത്യമായിരിക്കുക
എപ്പോഴും ദിനവും നിങ്ങള്‍ ചെയ്യുന്ന ചിട്ടകള്‍ എല്ലാം കൃത്യമായി പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല രാത്രി വൈകിയുള്ള ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ കൃത്യമായി ഉറങ്ങുന്നതിനും ഉണരുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത് മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം കൃത്യമാക്കുകയും ചെയ്യുന്നു.
രാവിലെ വെള്ളം കുടിക്കുക
രാവിലെ ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. അതിനായി ചെറുചൂടുവെള്ളത്തില്‍ അല്പം നാരങ്ങ നീരും ഒരു നുള്ള് ത്രികടുവും (ചുക്ക്, കുരുമുളക്, തിപ്പലി എന്നിവയുടെ മിശ്രിതം) ചേര്‍ത്ത് കുടിക്കാവുന്നതാണ്. ഇത് രാവിലെ തന്നെ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് ടോക്സിനെ പുറന്തള്ളുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ മെറ്റബോളിസം കൃത്യമാക്കുന്നതിനും സഹായിക്കുന്നു എന്നതാണ് സത്യം.
ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങള്‍
ദഹിക്കാന്‍ എളുപ്പത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തേയും ദഹനത്തിനും മികച്ചതാണ്. അതിനായി ചെറുപയര്‍, മാതളനാരങ്ങ, പപ്പായ പോലുള്ളവയെല്ലാം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു. അത് മാത്രമല്ല ആവിയില്‍ പാകം ചെയ്യുന്ന പച്ചക്കറികള്‍ കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം മികച്ചതാക്കുന്നു.

യോഗ പരിശീലിക്കുക
സ്ഥിരമായി യോഗ പരിശീലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ മികച്ചതാക്കുന്നു. ഇത് ദഹനാരോഗ്യത്തെ മികച്ചതാക്കുന്നു. എന്ന് മാത്രമല്ല ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും അത് വഴി നിങ്ങളുടെ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ശരീരത്തെ കൂടുതല്‍ വഴക്കമുള്ളതാക്കുന്നതിനും സഹായിക്കുന്നു.
ദോഷങ്ങളെ മനസ്സിലാക്കുക
ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങളെ പൂര്‍ണമായും മനസ്സിലാക്കുകയും അത് കൃത്യമായി പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല നിങ്ങളുടെ ദോഷത്തിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയും ദോഷത്തെ പരിഹരിക്കുന്നതിന് വേണ്ടിയുള്ള അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കുകയും വേണം. അത് കൂടാതെ ധ്യാനം പോലുള്ള കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ആയുര്‍വ്വേദ പ്രകാരം നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴിയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications