Latest Updates
-
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഭാഗ്യദേവത കനിഞ്ഞേക്കും: ഇന്നത്തെ രാശിഫലത്തിൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ!
മറവി കൂടപ്പിറപ്പായോ? മാറ്റിയെക്കാം ഈ ശീലങ്ങളിലൂടെ
പ്രായം കൂടുമ്പോള്‍ തലച്ചോറിന്റെയും, ഞരമ്പുകളുടെയും ആരോഗ്യം കുറയുമ്പോള്‍ ഓര്‍മ്മക്കുറവ് പതിവാകാറുണ്ട്. എന്നാല്‍, ഇന്നത്തെ ഈ ഡിജിറ്റല്‍ യുഗത്തില്‍ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതും, ടെക്നോളജിയെ ആശ്രയിക്കുന്നതും ഓര്മ്മക്കുറവിലേയ്ക്ക് ചെറുപ്പക്കാരെപോലും നയിക്കുന്നു. 30 വയസ്സ് തികയുന്നതിന് മുന്‍പേ, തലച്ചോറിന് പ്രായമാകുന്ന അവസ്ഥയാണ് ഇന്ന് മിക്കവരിലും കണ്ടുവരുന്നത്. ചെറിയ കാര്യങ്ങള്‍ പോലും ഓര്‍ത്തുവെയ്ക്കാന്‍ സാധിക്കാത്ത വിധത്തില്‍ മറവി പലരെയും കീഴ്പ്പെടുത്തുന്നു. ഈ മറവിരോഗം മാറ്റിയെടുക്കാന്‍ ഓരോരുത്തരും ശീലിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.

മാനസിക സമ്മര്‍ദ്ദം
അമിതമായിട്ടുള്ള ജോലി ഭാരം നിരവധി ചെറുപ്പക്കാരുടെ ഉറക്കം കെടുത്തുന്ന ഒരു ഘടകമാണ്. ജീവിത പ്രശ്നങ്ങള്‍ക്കിടയില്‍ ജോലിഭാരം വര്‍ദ്ധിക്കുന്നത് പലരേയും മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുന്നു. രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ഉറക്കക്കുറവിലേയ്ക്ക് നയിക്കുന്നു. ഉറക്കം കുറയുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. മറവിരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍, മാനസിക സമ്മര്‍ദ്ദം കുറയ്ക്കേണ്ടത് അനിവാര്യമാണ്. ഇതിനായി ആരോഗ്യകരമായ ആഹാരം കഴിക്കുക. ശുദ്ധമായ വെള്ളം കുടിക്കുക. അനാരോഗ്യകരമായ ആഹാരങ്ങള്‍ ഒഴിവാക്കുക. യോഗ, മെഡിറ്റേഷന്‍ എന്നിവ ശീലിക്കുന്നത് മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. മേല്പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടും, മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടുന്നതും നല്ലതായിരിക്കും.
സോഷ്യല്‍ മീഡിയ
ജോലിത്തിരക്കിനിടയില്‍ കുറച്ചു സമയം വിശ്രമിക്കാന്‍ ലഭിച്ചാല്‍, പലരും ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയെ ആണ്. അതില്‍ വരുന്ന വിനോദപരിപാടികള്‍ ആസ്വദിച്ച് സമയം ചിലവഴിക്കുന്ന യുവതലമുറയുടെ മാനസികാരോഗ്യവും സാവധാനത്തില്‍ ഇല്ലാതാകുന്നു. കുറച്ച് നേരം ഫോണ്‍ നോക്കാതെ ജീവിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് പലര്‍ക്കും. മനുഷ്യന്റെ തലച്ചോറിനെയും, ചിന്തകളെയും, വികാരങ്ങളെയും സോഷ്യല്‍ മീഡിയ നിയന്ത്രിക്കുന്നു. ഇത് സോഷ്യല്‍മീഡിയയോടുള്ള ആസക്തി വര്‍ദ്ധിപ്പിക്കുകയാണ്. ഇത്തരം പ്രവണതകള്‍ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ ബാധിക്കുകയും, ഓര്‍മ്മക്കുറവ് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. അതിനാല്‍, ഇടവേളകള്‍ അനന്ദകരമാക്കാന്‍ പുസ്തകവായന, അല്ലെങ്കില്‍ ഇഷ്ടമുള്ള വിനോദപരിപാടികളില്‍ ഏര്‍പ്പെടുന്നത് നല്ലതായിരിക്കും. തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്ന കാര്യങ്ങള്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുക.
ആഹാരം
നാം എന്ത് കഴിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എത്രത്തോളം കഴിച്ചു എന്നതിലല്ല, മറിച്ച്, എന്ത് കഴിച്ചു എന്നതിലാണ് കാര്യം. എന്നാല്‍ മാത്രമാണ്, ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുക. തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്ന ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരങ്ങള്‍ നിരവധി കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അവക്കാഡോ, മീന്‍, വാള്‍നട്ട് എന്നിവയിലെല്ലാം ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ, തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്താനും, ഞരമ്പുകളുടെ ആരോഗ്യം നിലനിര്‍ത്താനും ഇവ സഹായിക്കുന്നതാണ്. ഇവയ്ക്കു പുറമേ, ധാരാളം പോഷകങ്ങള്‍ അടങ്ങിയ ആഹാരം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
വ്യായാമം
മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ ദിവസേന കുറഞ്ഞത് അര മണിക്കൂറെങ്കിലും കുറച്ച് നേരം വ്യായാമം ചെയ്യേണ്ടത് അനിവാര്യമാണ്. വ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറിലേയ്ക്കുള്ള രക്തോട്ടം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു. ഇത് ഓക്സിജന്‍ കൃത്യമായി ലഭിക്കുന്നതിനും, തലച്ചോറിലെ കോശങ്ങളുടെയും ഞരമ്പുകളുടെയും ആരോഗ്യത്തിനും സഹായിക്കുന്നു. അതിനാല്‍ ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്.
Disclaimer: മുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ അനുമാനങ്ങളും വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല വിശ്വാസ്യത ഉറപ്പുനല്‍കുന്നില്ല. ലേഖനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മലയാളം ബോള്‍ഡ്സ്കൈ സ്ഥിരീകരിക്കുന്നില്ല. വിവരങ്ങള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം. ഏതെങ്കിലും വിവരമോ അനുമാനമോ പരിശീലിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ മുമ്പ്, ദയവായി ബന്ധപ്പെട്ട പ്രൊഫഷണലുമായി ബന്ധപ്പെടുക.



Click it and Unblock the Notifications