Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
തലകറക്കം, വിളര്‍ച്ച, ക്ഷീണം: ഇവയെല്ലാമുള്ളവര് ശ്രദ്ധിക്കണം, ആദ്യം പ്രധാനം ഭക്ഷണം
ഭക്ഷണത്തിന്റെ കാര്യത്തില്‍ പലരും പല സമയത്തും വിട്ടുവീഴ്ചകള്‍ കാണിക്കുന്നു. അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും അയേണിന്റെ കുറവാണ് ആരോഗ്യത്തെ പലപ്പോഴും ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുന്നത്. ഇത് ഒരിക്കലും ആരോഗ്യകരമായ ഒരു ലക്ഷണമല്ല എന്നത് ആദ്യം തിരിച്ചറിയണം. പലപ്പോഴും ചികിത്സ വേണ്ട ഒരു അവസ്ഥ തന്നെയാണ് പലപ്പോഴും ഇരുമ്പിന്റെ കുറവുണ്ടാക്കുന്നത്. ശരിയായ രീതിയില്‍ ഭക്ഷണത്തിലൂടെ ഇവ ലഭിച്ചില്ലെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതമാണ് നിങ്ങളിലുണ്ടാക്കുന്നത്.
വിളര്‍ച്ച പോലുള്ള അവസ്ഥകള്‍ ബാധിച്ച് കഴിഞ്ഞാല്‍ പ്രത്യേകിച്ച് സ്ത്രീകളെ ബുദ്ധിമുട്ടിച്ച് തുടങ്ങിയാല്‍ അത് അപകടകരമായ അവസ്ഥ പിന്നീട് ഉണ്ടാക്കുന്നു. ശരിയായ ഭക്ഷണശീലങ്ങളിലൂടെ ശരീരത്തിലേക്ക് ആവശ്യത്തിന് ഇരുമ്പ് എത്തേണ്ടതാണ്. ബിറ്റ്റൂട്ട് ഇതിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇത് കൂടാതെ ചില ഭക്ഷണങ്ങള്‍ കൂടി നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയെല്ലാം തന്നെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഭക്ഷണത്തില്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

എന്തുകൊണ്ട് അയേണ്‍ പ്രധാനം?
ശരീരത്തില്‍ എന്തുകൊണ്ടാണ് അയേണ്‍ പ്രധാനപ്പെട്ടതാവുന്നത് എന്ന് നമുക്ക് നോക്കാം. പലപ്പോഴും അയേണിന്റെ കുറവ് നിങ്ങളുടെ ശരീരത്തില്‍ താഴ്ന്ന ഊര്‍ജ്ജം, ശ്വാസതടസ്സം, തലവേദന, അമിത ദേഷ്യം, തലകറക്കം അല്ലെങ്കില്‍ വിളര്‍ച്ച എന്നിവയുണ്ടാക്കുന്നു. ഇരുമ്പ് അടങ്ങിയ ആരോഗ്യകരമായ ഒരു ഭക്ഷമമാണ് ബീറ്റ്റൂട്ട്. എന്നാല്‍ ഇത് കൂടാതെ തന്നെ മറ്റ് ചില ഭക്ഷണങ്ങളും ഉണ്ട്. കാരണം ചെറിയ അളവില്‍ ചിലരിലെങ്കിലും ബീറ്റ്റൂട്ട് അലര്‍ജിയുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇരുമ്പ് പൂര്‍ണമായും ലഭിക്കുന്നതിന് വേണ്ടി ബീറ്റ്റൂട്ടിനെ മാത്രം ആശ്രയിക്കാതിരിക്കുക. കൂടുതല്‍ അറിയാന്‍ വായിക്കൂ.
മത്തങ്ങ വിത്തുകള്‍ (100 ഗ്രാമിന് 0.8 മില്ലിഗ്രാം)
മത്തങ്ങ വിത്തുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ നിരവധിയാണ്. അത് മാത്രമല്ല അതില്‍ 100 ഗ്രാമിന് 9 മില്ലിഗ്രാം ഇരുമ്പ് ഉള്ളതിനാല്‍ ഇത് നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മാത്രമല്ല അവയില്‍ ആന്റിഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്, ഇതെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തേയും മികച്ചതാക്കുന്നു. കൂടാതെ മത്തങ്ങ വിത്തില്‍ മറ്റ് ചില ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയെല്ലാം തന്നെ ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നതാണ്.
ഡാര്‍ക്ക് ചോക്ലേറ്റ് (100 ഗ്രാമിന് 11.9 മില്ലിഗ്രാം)
ആരോഗ്യകരമായ ഒരു തിരഞ്ഞെടുപ്പാണ് പലപ്പോഴും ഡാര്‍ക്ക് ചോക്ലേറ്റ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് 11.9 മില്ലി ഗ്രാം അയേണ്‍ പ്രദാനം ചെയ്യുന്നു. മിതമായ അളവില്‍ ആസ്വദിക്കാന്‍ കഴിയുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ആരോഗ്യത്തിന് സഹായിക്കുന്ന മറ്റ് ഗുണങ്ങളും ഉണ്ട്. എന്നാല്‍ ഇവ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്കുറഞ്ഞത് 70 ശതമാനം കൊക്കോ ഉള്ളടക്കമുള്ളവ തിരഞ്ഞെടുക്കണം എന്നതാണ്.
ടോഫു (100 ഗ്രാമിന് 5.4 മില്ലിഗ്രാം)
ടോഫു കഴിക്കുന്നവര്‍ ചുരുക്കമാണെങ്കിലും ഇത് അയേണിന്റെ സാന്നിധ്യം ധാരാളമുള്ള ഭക്ഷണങ്ങളില്‍ ഒന്നാണ്. 100 ഗ്രാമിന് 5.4 മില്ലിഗ്രാം എന്ന കണക്കിലാണ് ഇതില്‍ അയേണ്‍ അടങ്ങിയിട്ടുള്ളത്. കൂടാതെ ധാരാളം പ്രോട്ടീന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് സലാഡുകളിലോ ഗ്രില്‍ ചെയ്തതിലോ ഉപയോഗിക്കാവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തില്‍ അയേണ്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ടോഫു എപ്പോഴും ഉഗ്രന്‍ തിരഞ്ഞെടുപ്പ് തന്നെയാണ്.
പയര്‍ (100 ഗ്രാമിന് 3.3 മില്ലിഗ്രാം)
100 ഗ്രാമിന് 3.3 മില്ലിഗ്രാം എന്ന കണക്കിലാണ് പയറില്‍ അയേണ്‍ സാന്നിധ്യം. ഇത് കൂടാതെ ഫൈബറിന്റേയും പ്രോട്ടീന്റേയും അളവ് വര്‍ദ്ധിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായി പയര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. ഇത് അയേണ്‍ കുറവ് പരിഹരിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് മറ്റ് ചില ഗുണങ്ങളും പ്രദാനം ചെയ്യുന്നു. അതില്‍ തന്നെ ദഹന ആരോഗ്യത്തെ സഹായിക്കുകയും നിങ്ങളുടെ ഭാരം കുറക്കുന്നതിന് സഹായിക്കുകയും യ്യെും.
ചീര (100 ഗ്രാമിന് 2.7 മില്ലിഗ്രാം)
ചീരയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. അത്രയധികം ഗുണങ്ങളാണ് ചീരക്കുള്ളത്. അതില്‍ 100 ഗ്രാമിന് 2.7 മില്ലിഗ്രാം എന്ന കണക്കിലാണ് അയേണ്‍ അടങ്ങിയിട്ടുള്ളത്. കൂടാതെ വിറ്റാമിന്‍ എ, സി, കെ എന്നിവയും ചീരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. .ഇത് കറിയായും തോരനായും സ്മൂത്തിയായും എല്ലാം ഉപയോഗിക്കാവുന്നതാണ്. ശരീരത്തിലേക്കെത്തുന്ന മൊത്തത്തിലുള്ള പോഷകങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാനും ചീര മികച്ചതാണ്.
ചെറുപയര്‍ (100 ഗ്രാമിന് 6.2 മില്ലിഗ്രാം)
ചെറുപയര്‍ പ്രോട്ടീന്‍ കലവറയാണെന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് അതില്‍ ഇരുമ്പും അടങ്ങിയിട്ടുള്ളത്. 100 ഗ്രാമിന് 2.9 മില്ലിഗ്രാം എന്ന കണക്കിലാണ് ഇതില്‍ ഇരുമ്പ് അടങ്ങിയിട്ടുള്ളത്. പ്രോട്ടീനും നാരുകളും കൂടുതലുള്ളതിനാല്‍ ആരോഗ്യത്തിന് രണ്ടാമതൊരു ചിന്തയുടെ കാര്യം ചെറുപയര്‍ ഉപയോഗിക്കുമ്പോള്‍ വേണ്ടതില്ല. അത്രയധികം ഗുണങ്ങളാണ് ഇത് നല്‍കുന്നത്. സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ അനിമീയ പോലുള്ള പ്രശ്നങ്ങള്‍ വളരെ പെട്ടെന്ന് പരിഹരിക്കപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
