Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
ശരീരത്തില്‍ രക്തക്കുറവോ, തലചുറ്റല്‍ സ്ഥിരമോ: ശീലമാക്കണം ഈ പാനീയങ്ങള്‍
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അനിവാര്യമായി വരുന്ന ഒന്നാണ് ഹിമഗ്ലോബിന്റെ അളവ്. ചുവന്ന രക്താണുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകകമാണ് ഹിമോഗ്ലോബിന്‍. ഇത് രക്തത്തിലെ ഓക്സിജന്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ കുറഞ്ഞ ഹിമോഗ്ലോബിന്‍ അളവ് വിവിധ തരത്തില്‍ അപകടരമായി മാറുന്നു. ഹിമോഗ്ലോബിന്റെ അളവ് ഓരോ വ്യക്തികള്‍ക്കും വ്യത്യസ്തമായിരിക്കും. എന്നാല്‍ സാധാരണ പരിധി നിലനിര്‍ത്തേണ്ടത് അത്യാവശ്യമായിരിക്കും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അനീമിയ പോലുള്ള രോഗാവസ്ഥകള്‍ ഹിമോഗ്ലോബിന്‍ കുറഞ്ഞാല്‍ ഉണ്ടാവുന്നു.
ഹിമോഗ്ലോബിന്റെ അളവ് ശരീരത്തില്‍ ഉണ്ടെങ്കില്‍ ഇരുമ്പിന്റെ അളവില്‍ മാറ്റം വരുത്തേണ്ടതാണ്. എന്നാല്‍ ഒരു പരിധി വരെ രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. അതിന് വേണ്ടി ഭക്ഷണത്തില്‍ നമുക്ക് മാറ്റങ്ങള്‍ വരുത്താവുന്നതാണ്. പക്ഷേ അവ ഏതൊക്കെയെന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഹിമോഗ്ലോബിന്‍ അടങ്ങിയ വസ്തുക്കള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

പ്രൂണ്‍ ജ്യൂസ്
പ്രൂണ്‍ ജ്യൂസ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് ശരീരത്തിലെ ഇരുമ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ദഹനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇതിലുള്ള വിറ്റാമിനുകളും ധാതുക്കളും സഹായിക്കുന്നു. രോഗാവസ്ഥകളില്‍ പലതിനേയും ഇല്ലാതാക്കുന്ന കാര്യത്തില്‍ മികച്ചതാണ് പ്രൂണ്‍. ഇത് അയേണിന്റെ നല്ല ഉറവിടം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ബീറ്റ്റൂട്ട് ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബീറ്റ്റൂട്ട് വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നാരുകള്‍, ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിന്‍ സി, അയേണ്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ആരോഗ്യകരമായ അളവില്‍ രക്തം ഉണ്ടാവാന്‍ സഹായിക്കുന്നു. ഇതിലെ ഹിമോഗ്ലോബിന്റെ അളവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
പുതിന ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് ശ്രമിക്കുന്നവര്‍ക്ക് പുതിന വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഏകദേശം 100 ഗ്രാം പുതിന ജ്യൂസില്‍ 15.6 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നത് പലപ്പോഴും ഹീമോഗ്ലോബിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദിവസവും ഒരു കപ്പ് പുതിന ജ്യൂസ് കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ് എന്ന് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു.
മള്‍ബറി സ്മൂത്തി
ബെറികള്‍ എപ്പോഴും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച ഫലം നല്കുന്നു. അതില്‍ മള്‍ബറി സ്മൂത്തി നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇതിലുള്ള വിറ്റാമിന്‍ സി, ഇരുമ്പ് എന്നിവ ധാരാളം മള്ബറിയില് അടങ്ങിയിട്ടുണ്ട്. ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കള്‍ക്കെതിരെ പോരാടാനുള്ള ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഇത് സഹായകമാണ്. അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് മള്‍ബറി സ്മൂത്തി കഴിക്കുന്നത് വഴി ലഭിക്കുന്ന ഗുണം.
ആപ്പിള്‍ ജ്യൂസ്
ആപ്പിള്‍ ജ്യൂസ് കഴിക്കുന്നത് വഴി അത് ശരീരത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് സ്ഥിരമായി കുടിക്കകുന്നത് നിര്‍ജ്ജലീകരണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. അത് മാത്രമല്ല ഇതിലുള്ള അയേണ്‍ അളവ് നിങ്ങളില്‍ അനീമിയ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ഹിമോഗ്ലോബിന്‍ അളവ് വര്‍ദ്ധിക്കുകയും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. സ്ഥിരമായി ആപ്പിള്‍ ജ്യൂസ് ഒരു ഗ്ലാസ്സ് കുടിക്കുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications