Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഹൃദയം സ്മാര്‍ട്ടാക്കും, ആരോഗ്യം ഇരട്ടിയാക്കും ഇവയെല്ലാം
ഹൃദയാരോഗ്യം എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന അവസ്ഥയിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. അതിന് പരിഹാരം കാണുന്നതിനും ആശങ്കകള്‍ ലഘൂകരിക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണം എന്നത് പല വിധത്തിലുള്ള വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ജീവിത ശൈലി രോഗങ്ങളും ഗുരുതരമായ മറ്റ് രോഗാവസ്ഥകളും നിങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
ഇന്നത്തെ കാലത്ത് കഴിക്കുന്ന ഭക്ഷണത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തെ പൂര്‍ണമായും പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. എന്നാല്‍ അവ ഏതൊക്കെയെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഓട്സ്
സ്ഥിരമായി പലരും കഴിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് ഓട്സ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ധമനികളില്‍ പ്ലേക്ക് അടിഞ്ഞ് കൂടുന്നതിന് പരിഹാരം കാണുകയും ചെയ്യുന്നു. ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്തുകൊണ്ടും ഓട്സ്.
ബാര്‍ലി
ബാര്‍ലിയും ധാരാളം ഫൈബര്‍ അടങ്ങിയ ധാന്യമാണ്. ഇതിലൂടെ ഹൃദയത്തിന്റെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഇതില്‍ ലയിക്കാത്ത നാരുകളും ലയിക്കുന്ന നാരുകളും ധാരാളം ഉണ്ട്. ഇതെല്ലാം തന്നെ ശരീരത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പ്രതിരോധിക്കുന്നതിനും മികച്ച ദഹനത്തിനും നല്ലതാണ് ബാര്‍ലി.

ചുവന്ന അരി
അരിയുടെ നിറം പോലും പലപ്പോഴും ആരോഗ്യത്തെ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികളില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു എപ്പോഴും ചുവന്ന അരി. ഇത് തവിടിന്റെ അളവ് കൂടുതലായത് കൊണ്ടാണ് പലപ്പോഴും ആരോഗ്യത്തെ മികച്ചതാക്കുന്നത്. അത് മാത്രമല്ല മികച്ച നാരുകളുള്ള അരി ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ചീര
ഇലക്കറികളില്‍ എന്നും ആരോഗ്യകരമായ ഒരു ഓപ്ഷന് തന്നെയാണ് ചീര. അത്രയധികം പോഷകസമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതിനും കൊളസ്ട്രോള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നു ചീര. സ്ഥിരമായി ഇവ കഴിക്കുന്നത് ഹൃദയാരോഗ്യത്തെ മികച്ചതാക്കുന്നു.
കാരറ്റ്
പല ആരോഗ്യ പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്നതാണ് എപ്പോഴും കാരറ്റ്. ഇത് മികച്ച നാരുകളുടെ ഉറവിടമാണ് എന്ന് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങളും ഉണ്ടാവുന്നു. കൊളസ്ട്രോള്‍ കുറയ്ക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരറ്റിലെ ബീറ്റ കരോട്ടിന്‍ പോലുള്ള ആന്റി ഓക്സിഡന്റുകള്‍ ഹൃദയത്തെ സംരക്ഷിക്കുകയും അതോടൊപ്പം തന്നെ ഹൃദയ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ബ്രോക്കോളി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ബ്രോക്കോളി. ഇത് ഹൃദയാരോഗ്യത്തെ മികച്ചതാക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി, കെ, ഫൊളേറ്റ് എന്നിവയെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു എന്ന് മാത്രമല്ല രക്തസമ്മര്‍ദ്ദം ഉള്‍പ്പടെയുള്ള ജീവിത ശൈലി രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

