Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഈ ആഹാരങ്ങള്‍ ഒഴിവാക്കിയാല്‍ എല്ലുതേയ്മാനം ഒഴിവാക്കാം, ആരോഗ്യമുള്ള എല്ലുകള്‍ സ്വന്തമാക്കാം
ഒരു മനുഷ്യന് ആരോഗ്യത്തോടെ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കണമെങ്കില്‍ എല്ലുകള്‍ക്ക് ആരോഗ്യം വേണം. എല്ലുകളുടെ ആരോഗ്യം ക്ഷയിച്ചാല്‍ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം ക്ഷയിക്കുന്നതിന് തുല്യമാണ്. എല്ലുകളുടെ ആരോഗ്യം ക്ഷയിക്കുന്നതിനു പിന്നിലെ പ്രധാന കാരണങ്ങൡ ഒന്ന് നമ്മുടെ ആഹാരശീലങ്ങള്‍ തന്നെയാണ്. ചില ആഹാരങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായാല്‍ എല്ലുകളുടെ ആരോഗ്യം സാവധാനത്തില്‍ ക്ഷയിക്കാന്‍ ആരംഭിക്കും. അത്തരം ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ഉപ്പ്
ചിലര്‍ക്ക് ആഹാരത്തില്‍ ഉപ്പ് കുറച്ചധികം വേണം. ചിലരാണെങ്കില്‍ ഉപ്പ് അമിതമായി അടങ്ങിയ ബേക്കറി പലഹാരങ്ങള്‍ കഴിക്കുന്നതും ഒരു ശീലമാണ്. എന്നാല്‍, ഇത്തരത്തില്‍ ഉപ്പ് അമിതമായി ശരീരത്തില്‍ എത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഒരു വ്യക്തി 2300 മില്ലിഗ്രാം സോഡിയത്തില്‍ കൂടുതല്‍ ഒരു ദിവസം കഴിച്ചാല്‍ എല്ലുകള്‍ ക്ഷയിക്കുന്നതിന് ഇത് കാരണമാകുന്നു. എല്ലുകളുടെ ആരോഗ്യം സാവധാനത്തില്‍ ഇല്ലാതാകുന്നതിന് സോഡിയം ഒരു കാരണമാണ്. കൂടാതെ, സ്ത്രീകൡ എല്ലുതേയ്മാനം പോലെയുള്ള അവസ്ഥകള്‍ വര്‍ദ്ധിക്കാനും ഇവ കാരണമാകുന്നു. അതിനാല്‍, അമിതമായി ഉപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
സോഡ
പുറത്ത് പോയാല്‍ സോഡ സര്‍ബത്ത്, അല്ലെങ്കില്‍ കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് എന്നിവ കുടിക്കുന്ന നിരവധി ആളുകളുണ്ട്. ചിലര്‍ കുട്ടികള്‍ക്ക് പതിവായി കാര്‍ബണേറ്റഡ് പാനീയങ്ങള്‍ അല്ലെങ്കില്‍ സോഡ എന്നിവ നല്‍കുന്നത് കാണാം. എന്നാല്‍, ഇത്തരം പാനീയങ്ങള്‍ പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഇവ പല്ലുകളുടെ ഇനാമല്‍ നശിപ്പിക്കുന്നത് പോലെ തന്നെ, എല്ലുകളുടെ ആരോഗ്യം ക്ഷയിപ്പിക്കാന് കാരണമാകുന്നു. എല്ലുതേയ്മാനം വര്‍ദ്ധിക്കാനും, അതുപോലെ, സന്ധിവേദന, മുട്ടുവേദന എന്നിവ പതിവാകാനും കാരണമായേക്കാം. അതിനാല്‍, ഇത്തരം പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക.
വീക്കം വര്‍ദ്ധിപ്പിക്കുന്നവ
ചില ആഹാരങ്ങള്‍ ശരീരവീക്കം വര്‍ദ്ധിപ്പിക്കും. ഇത്തരം ആഹാരങ്ങള്‍ പതിവാക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതല്ല. ഉരുളക്കിഴങ്ങ്, വഴുതനങ്ങ, കൂണ്, തക്കാളി, കുരുമുളക് എന്നിവ പതിവായി ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം നശിപ്പിക്കുന്നു. ഇവരില്‍ എല്ലുതേയ്മാനം വരാനുള്ള സാധ്യതയും, അതുപോലെ, മുട്ടുവേദന പതിവാകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ ഇത്തരം ആഹാരങ്ങള്‍ പതിവാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങള്‍
പേശികള്‍ക്ക് ബലം കുറയുന്നത് എല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. അതിനാല്‍, പേശികളെ ബലപ്പെടുത്തുന്ന ആഹാരങ്ങള്‍ പതിവാക്കുക. ചെറിയ രീതിയില്‍ വ്യായാമം ചെയ്യുന്നതും പേശികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. അതുപോലെ, വിറ്റമിന്‍ ഡി, കാല്‍സ്യം എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വിറ്റമിന്‍ ഡി ലഭിക്കാന്‍ മുട്ടയുടെ മഞ്ഞ പതിവാക്കുന്നത് നല്ലതാണ്. അതുപോലെ, കുറച്ച് നേരം ഉച്ച സമയത്ത് 12 മണിയ്ക്ക 10 മിനിറ്റ് വെയില് കൊള്ളുന്നതും നല്ലതാണ്. വിറ്റമിന്‍ ഡി ശരീരത്തില്‍ കൃത്യമായി ഉണ്ടെങ്കില്‍ മാത്രമാണ് കാല്‍സ്യം ആഹാരത്തില്‍ നിന്നും ആഗിരണം ചെയ്യപ്പെടൂ. അതുപോലെ, ഇലക്കറികളും, പച്ചക്കറികളും, മാംസവുമെല്ലാം ആഹാരത്തില്‍ കൃത്യമായ അളവില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്. ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് കൃത്യമായി മരുന്നുകൾ കഴിക്കാനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
