Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ശരീരത്തിന്റെ ഷേയ്പ്പ് നിലനിര്‍ത്താന്‍ പതിവാക്കാം ഈ ശീലങ്ങള്‍
അകാരവടിവോടെ ശരീരഭംഗി നിലനിര്‍ത്താന്‍ പലപ്പോഴും പലര്‍ക്കും സാധിക്കാറില്ല. അമിതവണ്ണവും, ചാടിയ വയറുമെല്ലാം പലരുടെയും ആഗ്രഹത്തിന് തടസ്സമായി നില്‍ക്കാറുണ്ട്. ചിലര്‍ക്കാണെങ്കില്‍ അമിതമായി വണ്ണം കുറഞ്ഞുപോയ പ്രശ്നവുമായിരിക്കും. എന്നാല്‍, ഈ പ്രശ്നങ്ങളൊന്നും ഇല്ലാതെ, നിങ്ങളുടെ ശരീരത്തിന്റെ ഭംഗി നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. ഇതിനായി നിങ്ങള്‍ പതിവാക്കേണ്ട ചില ശീലങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

ശരീരപ്രകൃതവും ബോഡി ഷേയ്പ്പും
ചിലര്‍ക്ക് വണ്ണം വളരെ കുറവായിരിക്കും. എത്ര കഴിച്ചാലും തടിക്കുന്നില്ല എന്നതാണ് പരാതി. എന്നാല്‍ മറ്റുചിലര്‍ക്ക് പച്ചവെള്ളം കുടിച്ചാല്‍ പോലും ശരീരം വണ്ണം വെയ്ക്കുന്നത് കാണാം. ഈ റണ്ട് പ്രശ്നങ്ങളും ഒറു വ്യക്തിയുടെ ബോഡി ഷേയ്പ്പ് നിലനിര്‍ത്തുന്നതിന് തടസ്സമായി മാറാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടാണ് ഇത്തരം പ്രശ്നങ്ങള്‍ ഓരോരുത്തരെയും ബാധിക്കുന്നത്. തൈറോയ്ഡ് രോഗങ്ങള്‍ ഉണ്ടെങ്കില്‍, അമിതവണ്ണത്തിനും, അതുപോലെ, വണ്ണം അമിതമായി കുറയുന്നതിനും ഇത് കാരണമാകാറുണ്ട്. അതുപോലെ, പിസിഒഡി, മെറ്റബോളിസം അമിതമായി കൂടുന്നതും, കുറയുന്നതുമെല്ലാം ശരീരത്തിലെ കൊഴുപ്പിന്റെ അളവിലും വ്യത്യാസങ്ങള്‍ വരുത്തുന്നു. ഇവയെല്ലാം വണ്ണം കുറയുന്നതിനും കൂടുന്നതിനും കാരണമാകാറുണ്ട്. ഈ പ്രശ്നങ്ങള്‍ അകറ്റി, ശരീരഭാരം കൃത്യമായ അളവില്‍ എല്ലാ കാലത്തും നിലനിര്‍ത്താന്‍ പതിവാക്കേണ്ട ശീലങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ആഹാരത്തിലെ തിരഞ്ഞെടുപ്പ്
നിങ്ങളുടെ ആവശ്യം അറിഞ്ഞ് ആഹാരം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച്, ചിലര്‍ക്ക് മെലിഞ്ഞ് ഒട്ടിയ ശരീരമായിരിക്കും. ഇത്തരക്കാര്‍, അവരുടെ ശരീരത്തിന് ആവശ്യമായ കാലറി, പ്രോട്ടീന്‍, പോഷകങ്ങള്‍ എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ, വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഇതേ രീതി പിന്തുടരുക. നിങ്ങളുടെ ശീരരത്തിന് ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ എത്രത്തോളം കാലറി വേണം അതിനനുസരിച്ച് ആഹാരങ്ങള്‍ തിരഞ്ഞെടുക്കുക. കാലറി മാത്രം ശ്രദ്ധിച്ചാല്‍ പോര, വണ്ണം കൂടാനും കുറയ്ക്കാനും ശ്രമിക്കുന്നവര്‍ പ്രോട്ടീന്‍ എത്രത്തോളം അളവില്‍ വേണം എന്നതും നിശ്ചയിക്കേണ്ടത് അനിവാര്യമാണ്. വണ്ണം കൂടാനും, കുറയക്കാനും പ്രോട്ടീന്‍ അനിവാര്യമാണ്. അതുപോലെ, പേശികളുടെയും എല്ലുകളുടെയും ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ പോഷകങ്ങളും ശരീരത്തില്‍ കൃത്യമായി എത്തുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതും അനിവാര്യമായിട്ടുള്ള കാര്യമാണ്.
ഉള്‍പ്പെടുത്തേണ്ടവ
പ്രോട്ടീന്‍ ലഭിക്കാന്‍ ചിക്കന്‍, മുട്ട, നേന്ത്രപ്പഴം, നട്സ് എന്നിവ കഴിക്കാവുന്നതാണ്. അതുപോലെ നാരുകള്‍ ശരീരത്തില്‍ എത്താന്‍ ഇലക്കറികളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇവ കൂടാതെ, ഹെല്‍ത്തി ഫാറ്റ് ശരീരത്തില്‍ എത്തേണ്ടത് അനിവാര്യമാണ്. ഇതിനായി മീന്‍ വിഭവങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ഡാര്‍ക്ക് ചോക്ലേറ്റ്, വാള്നട്, അവക്കാഡോ എന്നിവയിലെല്ലാം ഹെല്‍ത്തി ഫാറ്റ് അടങ്ങിയിരിക്കുന്നു. ഇവ ദിവസേന ഒരു നിശ്ചിത അളവില്‍ കഴിക്കുന്നത് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വരാതിരിക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, നല്ല ആരോഗ്യത്തിനും സഹായിക്കുന്നു.
വെള്ളം വെള്ളം സര്‍വ്വത്ര!
എന്തൊക്കെ കഴിച്ചൂ എന്ന് പറഞ്ഞാലും കൃത്യമായ അളവില്‍ ശരീരത്തിലേയ്ക്ക് വെള്ളം എത്തിയില്ലെങ്കില്‍ സംഭവം സീന്‍ ആണ്. നമ്മുടെ ശരീരത്തില്‍ നിന്നും അനാവശ്യമായിട്ടുള്ള മാലിന്യങ്ങളും സാധനങ്ങളും പുറത്തേയ്ക്ക് കളയണമെങ്കില്‍ ശരീരത്തില്‍ കൃത്യമായ അളവില്‍ വെള്ളം അനിവാര്യമാണ്. അതിനാല്‍ ശരിയായ അളവില്‍ വെള്ളം കുടിക്കുക. അതുപോലെ, ഡീറ്റോക്സ് ഡ്രിങ്ക്സ് കഴിക്കുന്നത് നല്ലതാണ്. ഇതെല്ലാം ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്.
വ്യായാമം
ആഹാരകാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര! വ്യായാമം ചെയ്യേണ്ടതും അനിവാര്യമാണ്. യോഗ, ജിം വര്‍ക്കൗട്ട് എന്നിവ ചെയ്യുന്നത് നല്ലതാണ്. പേശികള്‍ ബലപ്പെടുത്താന്‍ വ്യായാമം സഹായിക്കും. കൂടാതെ, ശരീരഭംഗിയും അകാരവടിവും നിലനിര്‍ത്താന്‍ വ്യായാമം സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications