Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
സ്പെഷ്യല്‍ ഓഫറുമായി ഇന്ത്യയിലേക്ക് ബോട്ട് സ്മാര്‍ട്ട് റിംഗ്: ആരോഗ്യപരിപാലനത്തിന് പുതുയുഗം
ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഇനി ബോട്ടിന്റെ സ്മാര്‍ട്ട് മോതിരങ്ങള്‍ കൂടി എത്തുന്നു. പരമ്പരാഗത സ്മാര്‍ട്ട് വാച്ചുകളെ ഔട്ട്ഡേറ്റഡ് ആക്കി ആരോഗ്യപരിപാലനത്തിന് പുതുയുഗം സൃഷ്ടിക്കുകയാണ് ബോട്ട് സ്മാര്‍ട്ട് റിംഗുകള്‍. ഒരു കാലത്ത് സ്മാര്‍ട്ട് വാച്ചുകളും സ്മാര്‍ട്ട് ബാന്‍ഡുകളും ആയിരുന്നു വിപണി ഭരിച്ചിരുന്നത്. എന്നാല്‍ ഇനി ഇത് ആരോഗ്യ സംരക്ഷണത്തിനായി സ്മാര്‍ട്ട് റിംഗുകളും. ഉപയോഗിക്കുന്ന വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.
ജൂലൈ 20-നാണ് ബോട്ട് സ്മാര്‍ട്ട് റിംഗ് ഇന്ത്യയിലെ വിപണികളിലേക്ക് എത്തുന്നത്. വെറും 2999 രൂപയാണ് ഇതിന്റെ വില. ജൂലൈ 18 മുതല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ഇത് ആമസോണിലും ഫ്ളിപ്പ്കാര്‍ട്ടിലും പ്രിബുക്കിംഗ് ചെയ്യാവുന്നതാണ്. ജൂലൈ 20 -മുതല്‍ സ്മാര്‍ട്ട് റിംഗ് നിങ്ങളുടെ കൈകളിലെത്തുന്നു. ബോട്ടിന്റെ രണ്ടാമത്തെ സ്മാര്‍ട്ട് റിംഗ് ആണ് ഇപ്പോള്‍ വിപണി കീഴടക്കാനായി എത്തുന്നത്. 8,999 രൂപ വിലയുള്ള ജെന്‍ 1-നെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ ഇതിന്റെ വില വളരെ കുറവാണ്.

ആരോഗ്യത്തെ തിരിച്ചറിയാം
സ്മാര്‍ട്ട് റിംഗിന് ആരോഗ്യപരമായ പല കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ഉറക്കം വരെ മോണിറ്റര്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ഘടന. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ്, മാനസികാരോഗ്യം എന്നിവയെക്കുറിച്ച് കൃത്യമായി നിങ്ങളെ അറിയിക്കുന്നതില്‍ വന്‍വിജയമാണ് സ്മാര്‍ട്ട് റിംഗുകള്‍ എന്നതില്‍ സംശയം വേണ്ട. ഓട്ടോ ഹെല്‍ത്ത് മോണിറ്ററിംഗ് ഫീച്ചര്‍ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും.
സ്മാര്‍ട്ട് റിംഗിന്റെ അനിവാര്യത
ഒരു സ്മാര്‍ട്ട് മോതിരത്തിന്റെ അനിവാര്യത ഇന്നത്തെ കാലത്ത് എത്രത്തോളം ആണെന്ന് നമ്മുടെ ആരോഗ്യം പറയുന്നു. കാരണം മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ആരോഗ്യ പ്രതിസന്ധികളും എല്ലാം തന്നെ നിങ്ങളുടെ ആയുസ്സിനെ കുറച്ച് കൊണ്ടിരിക്കുകയാണ് എന്നതില്‍ അതിശയോക്തി കാണാനില്ല. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികള്‍ കൃത്യസമയം തിരിച്ചറിയുന്നതിനും അതിന് വേണ്ട മുന്‍കരുതല്‍ എടുക്കുന്നതിനും സമാര്‍ട്ട് റിംഗ് നിങ്ങളെ സഹായിക്കും.
ആരോഗ്യം ഇപ്രകാരം
സ്മാര്‍ട്ട് റിഗ് ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഒരു വ്യക്തിക്ക് അവരുടെ ഹൃദയ സംബന്ധമായ പ്രതിസന്ധികളെ നേരത്തെ തിരിച്ചറിയാം. ഹൃദയമിടിപ്പ് നോര്‍മലാണോ ഹൃദയമിടിപ്പില്‍ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടോ, ശ്വാസതടസ്സമോ ബുദ്ധിമുട്ടുകളോ ഉണ്ടാക്കുന്ന രക്തത്തിലെ ഓക്സിജന്‍ അളവിനെക്കുറിച്ച് (SpO2) എല്ലാം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. ആസ്ത്മ, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് എന്നിവയുള്ളവര്‍ സ്ഥിരമായി രക്തത്തിലെ ഓക്സിജന്റെ അളവിനെക്കുറിച്ച് മനസ്സിലാക്കേണ്ടതാണ്.
മറ്റ് ഗുണങ്ങള്‍
ഇത് കൂടാതെ ഉറക്കമില്ലായ്മ ആരോഗ്യത്തെ ബാധിക്കുന്നതും ഒരു വ്യക്തി ഒരു ദിവസം എത്രത്തോളം ഉറങ്ങണം എന്നതിനെക്കുറിച്ചെല്ലാം സ്മാര്‍ട്ട് റിംഗ് വഴി മനസ്സിലാക്കാം. കൂടാതെ ഇന്നത്തെ കാലത്ത് വില്ലനായിക്കൊണ്ടിരിക്കുന്ന മാനസിക സമ്മര്‍ദ്ദം അത് എത്രത്തോളം ആരോഗ്യത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ചെല്ലാം തന്നെ മോതിരം ധരിക്കുന്നത് വഴി സെന്‍സര്‍ ചെയ്ത് കണ്ടുപിടിക്കാന്‍ സാധിക്കും. അതായത് ആരോഗ്യ രംഗത്ത് നമ്മള് പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഒരു പടി മുന്നിലാണ് ബോട്ട് സ്മാര്‍ട്ട് റിംഗ് നല്കുന്ന പ്രത്യേകതകള്‍.
സ്മാര്‍ട്ട് റിംഗിന്റെ പ്രത്യേകതകള്‍
ബ്ലാക്ക്, സില്‍വര്‍, ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ബോട്ട് സ്മാര്‍ട്ട് റിംഗ് നമുക്ക് ലഭിക്കുന്നു. കൂടാതെ ഇത് അഞ്ച് വ്യത്യസ്ത അളവുകളിലും നമുക്ക് ലഭിക്കുന്നു. അമ്പരപ്പിക്കുന്ന ഈ വിലക്കുറവിലൂടെ മറ്റൊരു ചരിത്രം സൃഷ്ടിക്കാനാണ് ബോട്ട് ശ്രമിക്കുന്നത്. എന്തായാലും ആരോഗ്യ രംഗത്ത് സ്മാര്‍ട്ട് റിംഗ് ഒരു മാറ്റം തന്നെ സൃഷ്ടിക്കും എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications