Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ഹൃദായഘാത- പക്ഷാഘാത സാധ്യതയുണ്ടോ, ഈ രക്തപരിശോധനയിലറിയാം
ആരോഗ്യ പ്രശ്നങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മള് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള ഓരോ ചുവടിലും അതീവ ശ്രദ്ധ അനിവാര്യമാണ് എന്നത് തന്നെയാണ് സത്യം. ഇന്നത്തെ കാലത്ത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിച്ച് വരുന്നത് കൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നമ്മളില്‍ നല്ലൊരു ശതമാനം ആളുകളും ശ്രദ്ധിച്ച് കൊണ്ടിരിക്കുന്നതും. സാധാരണ ഒരു രക്തപരിശോധനയില്‍ നമുക്കുണ്ടായേക്കാവുന്ന പല രോഗാവസ്ഥകളേയും കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഒരു വിപ്ലവാത്മകമായ സമീപനം സ്വീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ ആരോഗ്യ രംഗം.
നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം എത്രത്തോളം ഫലപ്രദമാണ് ഹൃദ്രോഗ സാധ്യത എപ്രകാരമാണ്, പക്ഷാഘാതത്തിനുള്ള സാധ്യതയുണ്ടോ തുടങ്ങി നിരവധി കാര്യങ്ങളെ ഒരു രക്തപരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കും എന്നാണ് പുതിയ പഠനം. വരുന്ന മുപ്പത് വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ഹൃദ്രോഗ സാധ്യത മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള രക്തപരിശോധനയാണ് എന്നാണ് പുതിയ പഠനം പറയുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. കൊളസ്ട്രോളിന്റെ അളവ് വിലയിരുത്തുന്നതിന് പുറമെ, മറ്റ് ബയോ മാര്‍ക്കറുകള്‍ ഉപയോഗിച്ച് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നും പഠനത്തില്‍ കണ്ടെത്തി.

ഹൃദ്രോഗ സാധ്യത കണക്കാക്കുന്നത്
സാധാരണ ഗതിയില്‍ നിങ്ങളില്‍ ഹൃദ്രോഗ സാധ്യത കണ്ടെത്തുന്നതിന് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ വഴിയാണ്. അതില്‍ തന്നെ എല്‍ഡിഎല്‍ അല്ലെങ്കില്‍ ചീത്ത കൊളസ്ട്രോള്‍ ആണ് ഇത്തരം സാധ്യതയെക്കുറിച്ച് പറയുന്നത്. പലപ്പോഴും ഹൃദയ സംബന്ധമായ രോഗാവസ്ഥകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള രോഗികള്‍ക്ക് വേണ്ടിയുള്ള ബയോമാര്‍ക്കറുകള്‍ ആണ് ഇത്തരം ഒരു രോഗാവസ്ഥയെ കണ്ടെത്താന്‍ സഗായിക്കുന്നത്.അതിനായി ബോസ്റ്റണ്‍ ആശുപത്രിയിലെ ഡോ. പോള്‍ റിഡ്കര് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
ലളിതമായ രക്തപരിശോധന
വളരെ ലളിതമായ ഒരു രക്തപരിശോധന വഴിയാണ് ഹൃദയാഘാതം അല്ലെങ്കില്‍ പക്ഷാഘാതം കണ്ടെത്താന്‍ സാധിക്കും എന്ന് കണ്ടെത്തിയിരിക്കുന്നത്. നിങ്ങളുടെ രക്തത്തില്‍ ഉള്ള ചില ബയോമാര്‍ക്കറുകളുടെ വിശകലനത്തിലൂടെയാണ് ഇത്തരത്തില്‍ ഉള്ള ഹൃദയ സംബന്ധമായ അപകടത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതുകൊണ്ട് ഇത് നേരത്തെ അറിയുന്നത് വഴി നിങ്ങള്‍ക്ക് വരാന്‍ പോവുന്ന അപകടത്തെ മുന്‍കൂട്ടി പ്രതിരോധിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനും കഴിയുന്നു. ഇത് തന്നെയാണ് ഈ പഠനത്തിന്റെ അടിസ്ഥാനവും.
ജീവിത ശൈലി മാറ്റങ്ങള്‍
ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തരിലും വരാന്‍ പോവുന്ന അപകടത്തെ മുന്‍കൂട്ടി കാണുന്നതിനും അതിന് അനുസൃതമായ ജീവിത ശൈലി മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും ഡോക്ടര്‍മാര്‍ക്ക് സാധിക്കുന്നു. രക്തത്തിലെ ചില പ്രോട്ടീനുകള്‍ക്കും ജീനോമാര്ക്കറുകള്ക്കും പരിശോധിച്ച്, ഡോക്ടര്‍മാര്‍ക്ക് നിങ്ങളുടെ ഭാവിയില്‍ ഹൃദയാരോഗ്യം എപ്രകാരമാണെന്ന് കണ്ടെത്തുന്നതിനും അതിനെക്കുറിച്ചുള്ള അറിവുകള്‍ ലഭിക്കുന്നതിനും സാധിക്കുന്നു. ഇതെല്ലാം തന്നെ ആരോഗ്യ രംഗത്ത് വിപ്ലവാത്മകമായ ഒരു ചുവട് വെപ്പാണ് എന്നതില്‍ സംശയം വേണ്ട.
പഠനം ഇപ്രകാരം
ഇത്തരം ഒരു പഠനത്തിനായി സ്ത്രീകളെയാണ് തിരഞ്ഞെടുത്തത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ 30,000 സ്ത്രീകളില്‍ നിന്നുള്ള ഡാറ്റ ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്തു. 1992 മുതല്‍ 1995 വരെ ഈ സ്ത്രീകളുടെ ശരാശരി പ്രായം 55 വയസ്സായിരുന്നു. ഇവരില്‍ 13 ശതമാനം അല്ലെങ്കില്‍ 3,600 പേര്‍ക്ക് ഹൃദയാഘാതമോ പക്ഷാഘാതമോ, ഹൃദയത്തില്‍ ബ്ലോക്കോ അല്ലെങ്കില്‍ ധമനി ശരിയാക്കാനുള്ള ശസ്ത്രക്രിയ ,ഹൃദ്രോഗം മൂലം മരണമടഞ്ഞതായി ശാസ്ത്രജ്ഞര്‍ കണ്ടെതത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലാണ് മുപ്പത് വര്‍ഷത്തെ കണക്കുകള്‍ ഗവേഷകര്‍ പറയുന്നത്. സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരിലും ഇത് ബാധകമാവും എന്നും റിഡ്കര് പറഞ്ഞു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
