Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
പ്രമേഹം നിയന്ത്രിക്കണോ? രാവിലെ 9 മണിക്ക് മുന്‍പായി ഈ പച്ചക്കറികള്‍ ശീലമാക്കാം
ആരോഗ്യ സംരക്ഷണം എന്നത് ഓരോ ഘട്ടത്തിലും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിന് പലര്‍ക്കും സാധിക്കണം എന്നില്ല. എന്നാല്‍ അത്തരം ആശങ്കകളെ അകറ്റി ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. രാവിലെ ഉറക്കമുണരുമ്പോഴാണ് പലപ്പോഴും ശരീരം പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് എത്തുന്നത്. അതില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് കരള്‍ ഗ്ലൂക്കോസ് പുറത്ത് വിടുന്ന ഡോണ്‍ ഫിനോമിനന്‍. അതുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോവേണ്ടത് അനിവാര്യമാണ്.
ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്നതിന് വേണ്ടി രാവിലെ 9 മണിക്ക് മുന്‍പ് തന്നെ നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കേണ്ടതാണ്. അതിനായി എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്തൊക്കെ ശ്രദ്ധിക്കണം എപ്രകാരമുള്ള പച്ചക്കറികളാണ് അനിവാര്യം എന്ന് നമുക്ക് നോക്കാം. ഇത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും പ്രദാനം ചെയ്യുന്നു. ഇത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിന് വേണ്ടി രാവിലെ തന്നെ കഴിക്കേണ്ട ഭക്ഷണങ്ങളാണ് ഇവയെല്ലാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ചീര
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചീര വളരെയധികം സഹായിക്കുന്നു. അതില്‍ തന്നെ കലോറി കുറവുള്ളതിനാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകയും മെറ്റബോളിസം ഇരട്ടിയാക്കുകയും ചെയ്യുന്നു. നാരുകളും മഗ്നീഷ്യവും എല്ലാം ചീരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് എന്തുകൊണ്ടും ചീര. ഇത് നിങ്ങളുടെ ഇന്‍സുലിന്‍ സെന്സിറ്റീവിറ്റി മെച്ചപ്പെടുത്തുന്നു.
ബ്രോക്കോളി
ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബ്രോക്കോളി. ഇതിലുള്ള സള്ഫോറാഫേന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുന്നു. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ ധാരാളം ഗുണങ്ങള്‍ നല്‍കുന്നതാണ് ബ്രോക്കോളി. ഇത് വഴി നിങ്ങളുടെ അമിതവണ്ണവും പ്രതിരോധിക്കുന്നതിന് സഹായിക്കും. കൂടാതെ ഇത് ആവിയില്‍ വേവിക്കുന്നതിനാല്‍ ധാരാളം ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നു. സ്ഥിരമായി കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നു.
സവാളയും വെളുത്തുള്ളിയും
രാവിലെ തയ്യാറാക്കുന്ന പ്രഭാത ഭക്ഷണങ്ങളില്‍ പോഹ, ഉപ്പുമാവ് എന്നിവയില്‍ സവാളയും വെളുത്തുള്ളിയും ചേര്‍ക്കാവുന്നതാണ്. ഇത് രാവിലെ 9 മണിക്ക് മുന്‍പായി കഴിക്കേണ്ടതാണ്. ഇവയിലെ സംയുക്തങ്ങള്‍ ഗ്ലൂക്കോസ് ഉപാപചയം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നതിന് സാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരമായി ഇവ കഴിക്കാവുന്നതാണ് എന്ന് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ നിരവധി മാറ്റങ്ങളും ഇത് കൊണ്ട് വരുന്നു.

തക്കാളി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ് തക്കാളി. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു എന്നതില്‍ സംശയം വേണ്ട. കാരണം തക്കാളിയില്‍ കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്സ് ആണ് പ്രമേഹത്തെ പ്രതിരോധിക്കുന്നതും. അത് മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് എന്തുകൊണ്ടും സഹായിക്കുന്നതാണ് തക്കാളി. ഇുതും രാവിലെ 9 മണിക്ക് മുന്‍പായി കഴിക്കുന്നതിന് ശ്രദ്ധിക്കണം.
സെലറി
ാരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സെലറിയും ഇത്തരത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല രാവിലെ പച്ചയ്ക്കോ അല്ലെങ്കില്‍ ജ്യൂസ് ആയോ സെലറി കഴിക്കാവുന്നതാണ്. പച്ചക്കറികള്‍ മാത്രം കഴിക്കുന്നവര്‍ക്ക് ഇത് ശീലമാക്കാവുന്നതാണ്. അല്ലാത്തവര്‍ക്ക് ഇതിനോടൊപ്പം തന്നെ മുട്ട, പനീര്‍, പയറു വര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കാം. എന്നാല്‍ മധുരക്കിഴളങ്ങ് കഴിക്കുന്നവര്‍ വളരെ കുറഞ്ഞ അളവില്‍ വേണം കഴിക്കുന്നതിന്. കാരണം ഇവയില്‍ ധാരാളം കാര്‍ബ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇന്‍സുലിന്‍ പ്രതികരണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും ഇത്തരം നിര്‍ദ്ദേശങ്ങള്‍ പിന്തുടരും മുമ്പ് ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടേണ്ടത് അനിവാര്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
