Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
പാവയ്ക്ക ജ്യൂസ് പതിവാക്കുന്നവരില്‍ ഈ രോഗങ്ങള്‍ ഉണ്ടായേക്കാം
ഇന്ത്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക രാജ്യങ്ങളില്‍ പ്രധാനമായും കണ്ടുവരുന്ന ഒരു പ്രധാന പച്ചക്കറിയാണ് പാവയ്ക്ക. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പാവയ്ക്ക, തീയല്‍, തോരന്‍ എന്നീ രൂപത്തില്‍ പതിവായി ആഹാരത്തിന്റെ ഭാഗമാക്കുന്നു. ചിലര്‍ പാവയ്ക്ക ജ്യൂസായും പതിവാക്കുന്നു. പ്രധാനമായും പ്രമേഹ രോഗികളിലാണ് ഈ പ്രവണത കണ്ടുവരുന്നത്. എന്നാല്‍, പോഷക ഗുണങ്ങളോടൊപ്പം തന്നെ, ദോഷവശങ്ങളും പാവയ്ക്കയ്ക്കുണ്ട്. പ്രത്യേകിച്ച്, പതിവായി പാവയ്ക്ക ജ്യൂസ് കുടിക്കുന്നവരാണെങ്കില്‍ ഇവരില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അവ എന്തെല്ലാമെന്ന് നോക്കാം.

ഗുണത്തില്‍ കേമന്‍
ആരോഗ്യപരമായി നോക്കിയാല്‍ ഏറ്റവുമധികം ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. വിറ്റമിന്‍ എ, വിറ്റമിന്‍ ബി1, വിറ്റമിന്‍ ബി2, വിറ്റമിന്‍ ബി3, വിറ്റമിന്‍ സി, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ്, ആന്റിഓക്സിഡന്റ്സ് എന്നിവയുടെയെല്ലാം കലവറയാണ് പാവയ്ക്ക. ശരീരഭാരം കുറയ്ക്കാന്‍ മുതല്‍, പ്രമേഹം നിയന്ത്രിക്കാനും, രോഗപ്രതിരോധശേഷി വര്‍ദ്ധിക്കാനും, കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താനും പാവയ്ക്ക വളരെ നല്ലതാണ്.
അമിതമായാല്‍ ആപത്ത്
പാവയ്ക്ക കഴിച്ചാല്‍, അല്ലെങ്കില്‍ പാവയ്ക്ക ജ്യൂസ് കുടിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാനും, കുറയ്ക്കാനും സാധിക്കും എന്ന വിശ്വാസം പലരിലും ശക്തമാണ്. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന പഠനങ്ങള്‍ വളരെ കുറവാണ്. ജോണല്‍ ഓഫ് എത്ത്നോഫാര്മകോളജി-യില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, പ്രമേഹം നിയന്ത്രിക്കാന്‍ മരുന്നുകളെക്കാള്‍ ഫലപ്രദമല്ല പാവയ്ക്ക എന്ന് കണ്ടെത്തിയിരുന്നു. ചെറിയ രീതിയില്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കുമെങ്കിലും പൂര്‍ണ്ണമായും നിയന്ത്രിക്കാനുള്ള ശേഷി പാവയ്ക്കയ്ക്ക് കുറവാണ്. കൂടാതെ, പതിവായി പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് മറ്റുപല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കും. അവ എന്തെല്ലാമെന്ന് നോക്കാം.
ദഹന പ്രശ്നങ്ങള്‍
പാവയ്ക്ക ജ്യൂസ് അമിതമായി കുടിക്കുന്നത് ദഹന പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം. പ്രത്യേകിച്ച്, വയര്‍ ചീര്‍ത്തുവരുന്ന അവസ്ഥ, ഛര്‍ദ്ദിക്കാന്‍ തോന്നുക, വയറുവേദന എന്നിങ്ങനെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഇവരില്‍ ഉണ്ടായേക്കാം. കാരണം, പാവയ്ക്ക, വേവിക്കാതെ, അല്ലെങ്കില്‍, പച്ചയ്ക്ക് കഴിക്കുമ്പോള്‍, ഇതില്‍ അടങ്ങിയിരിക്കുന്ന ക്യുകര്ബിറ്റാസിന്, ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാണ്.
ചര്‍മ്മത്തിന്റെ ആരോഗ്യം
പതിവായി പാവയ്ക്ക ജ്യൂസ് കുടിക്കുന്നവരില്‍ ചര്‍മ്മ പ്രശ്നങ്ങളും, അലര്‍ജിയും വര്‍ദ്ധിക്കാന്‍ സാധ്യത. പാവയ്ക്കയില്‍ മോമോഡിസിന് എന്ന ഘടകം അടങ്ങിയിരിക്കുന്നു. ഇത് ചിലരില്‍ ചര്‍മ്മത്തില്‍ ചൊറിച്ചില്‍, തടിപ്പ്, കണ്ണിന് ചുറ്റും അസ്വസ്ഥത, ചുണ്ടുകളില്‍ ചൊറിച്ചില്‍ എന്നീ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
കരളും വൃക്കയും
പതിവായി പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് രക്തത്തില്‍ ബിലിറൂബിന്‍ അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. അമിതമായി ബിലിറൂബിന്‍ അടിയുന്നത് മഞ്ഞപ്പിത്തത്തിന് കാരണമാണ്. ചര്‍മ്മത്തിലും കണ്ണുകളിലും മഞ്ഞ നിറം വരുന്നതിന് കാരണമാകുന്നു. കൂടാതെ, പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് മൂലം, അലനൈന്‍ അമിനോട്രോന്സ്ഫറേസ്, അസ്പാര്‍ട്ടേറ്റ് അമിനോട്രോന്സ്ഫറേസ് തുടങ്ങിയ എന്‍സൈമുകളുടെ വര്‍ദ്ധനവ്, കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാണമാകുന്നു. ഇത് ഫാറ്റിലിവര്‍ എന്ന രോഗാവസ്ഥയിലേയ്ക്ക് നയിക്കുന്നു.
ശരീരത്തിലെ അഴുക്കും, മാലിന്യങ്ങളും അരിച്ച് പുറത്തേയ്ക്ക് കളയാന്‍ വൃക്കയെ സഹായിക്കുന്നത് ഗ്ലോമെറുലിക് ആണ്. എന്നാല്‍, പതിവായി പാവയ്ക്ക ഉപയോഗിക്കുന്നത് ഗ്ലോമെറുലിക് എന്ന ഘടകത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതിന് കാരണാകുന്നു. വൃക്കയുടെ പ്രവര്‍ത്തനം കൃത്യമായ രീതിയില്‍ നടക്കാതിരിക്കുന്നു. ക്രിയാറ്റിന്‍ ലെവല്‍ വര്‍ദ്ധിക്കാനും സാധ്യത. അതിനാല്‍. കരള്‍ രോഗികള്‍, വൃക്കരോഗികള്‍ എന്നിവര്‍ പാവയ്ക്ക അമിതമായി കഴിക്കാതിരിക്കുക. അതുപോലെ, പ്രമേഹം നിയന്ത്രിക്കാന്‍ പാവയ്ക്ക ജ്യൂസ് കുടിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം, പാവയ്ക്ക ആഹാരത്തിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
