Latest Updates
-
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം!
കോഴിയിറച്ചി കഴിച്ചാല്‍ പക്ഷിപ്പനി വരുമോ, ലക്ഷണങ്ങള്‍ എന്തെല്ലാം? പക്ഷിപ്പനി ഭീതിയില്‍ കേരളം
കേരളം വീണ്ടും പക്ഷിപ്പനി ഭീതിയിലാണ്. ആലപ്പുഴ ജില്ലയിലെ എടത്വ, ചെറുതന ഗ്രാമപഞ്ചായത്തുകളിലെ കുറച്ച് താറാവുകളിലെ രക്തസാമ്പിളുകളിലാണ് ഏവിയന്‍ ഇന്റഫ്ളുവന്സ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യയിലെ ജനങ്ങളില്‍ വലിയ തോതില്‍ പക്ഷിപ്പനി പടരുന്നതില്‍ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും അങ്ങേയറ്റം ജാഗ്രതയിലാണ്. ഈ സാഹചര്യത്തില്‍ എന്താണ് പക്ഷിപ്പനി എന്നും എങ്ങനെയാണ് ഇത് മനുഷ്യരിലേക്ക് പടരുന്നതെന്നും ഈ രോഗത്തിനെതിരെ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ
പ്രധാനമായും പക്ഷികളെ ബാധിക്കുന്ന രോഗകാരിയായ ഒരു വൈറസാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസ്. പക്ഷിപ്പനി മനുഷ്യ ശരീരത്തെ ബാധിക്കില്ലെങ്കിലും ചില ഏവിയന്‍ ഇന്‍ഫ്ളുവന്‍സ അല്ലെങ്കില്‍ H5N1 , H7N9 എന്നിവ വൃക്കയുടെ പ്രവര്‍ത്തനം നിലയ്ക്കല്‍, ഹൃദ്രോഗങ്ങള്‍, ഗുരുതര ശ്വാസകോശ രോഗം തുടങ്ങി ജീവന് ഭീഷണിയാകുന്ന പല രോഗങ്ങള്‍ക്കും കാരണമാകും.
പക്ഷിപ്പനിയുടെ കാരണങ്ങള്‍
പക്ഷിപ്പനി എങ്ങനെയാണ് മനുഷ്യരെ ബാധിക്കുകയെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
രോഗം വന്ന പക്ഷിയുടെ ഉമിനീര്, സ്രവം, കാഷ്ഠം എന്നിവയിലൂടെയാണ് പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരുടെ മൂക്കിലൂടെയും വായിലൂടെയും കണ്ണുകളിലൂടെയും രോഗാണു ശരീരത്തില്‍ പ്രവേശിക്കും. രോഗമുള്ള പക്ഷിയുമായുള്ള ഇടപെടലിലൂടെയും രോഗാണുസാന്നിധ്യമുള്ള സ്ഥലങ്ങളിലെ ഇടപെടലുകളിലൂടെയും രോഗാണു മനുഷ്യശരീരത്തിലെത്താം. രോഗം വന്ന ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗാണു പടര്‍ന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് വളരെ നാമമാത്രമാണ്. ഗര്‍ഭിണികള്‍, പ്രായമായവര്‍ തുടങ്ങി പ്രതിരോധ ശേഷി കുറഞ്ഞവരിലേക്ക് വളരെ വേഗം പക്ഷിപ്പനി രോഗാണു വന്നെത്തും.
പക്ഷിപ്പനി ഉള്ളപ്പോഴും നല്ലവണ്ണം പാകം ചെയ്ത കോഴി, താറാവ് ഇറച്ചിയും മുട്ടയും കഴിക്കുന്നത് കൊണ്ട് പ്രശ്നമില്ലെന്നാണ് ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ, കാര്‍ഷിക സംഘടനയും പറയുന്നത്. എന്നിരുന്നാല്‍ രോഗം വന്ന കൂട്ടത്തില്‍ ഉള്ള പക്ഷികളെയും അവയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെയും ആഹാരത്തില്‍ നിന്നും ഒഴിച്ചുനിര്ത്തുന്നതാണ് ഉചിതം.
ലക്ഷണങ്ങള്‍
വൈറസ് ശരീരത്തിലെത്തിക്കഴിഞ്ഞാല്‍ രണ്ട്, മൂന്ന് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. തുടക്കത്തില്‍ സാധാരണ പനി പോലെ തോന്നുമെങ്കിലും പിന്നീടിത് ഗുരുതരമാകാനിടയുണ്ട്. ചുമ, ജലദോഷം, തലവേദന, ക്ഷീണം, ഓക്കാനം, പേശിവേദന, പനി, ഛര്‍ദ്ദി, വയറിളക്കം, ചെങ്കണ്ണ്, അടിവയറ്റില്‍ വേദന, മൂക്കില്‍ നിന്നും രക്തം വരല് തുടങ്ങിയ രോഗലക്ഷണങ്ങളാണ് പക്ഷിപ്പനിക്ക് സാധാരണ ഉണ്ടാകാറ്.
ചിലപ്പോള്‍ നമ്മളിയാതെ തന്നെ, കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാതെ രോഗം വന്നുപോകും. എന്നാല്‍ ചിലരില്‍ ഇത് ഗുരുതതരമാകാറുണ്ട്. 7 മുതല്‍ 15 ദിവസം വരെ പക്ഷിപ്പനി രോഗാണു ശരീരത്തില്‍ നിലനിന്നേക്കാം.
മുന്‍കരുതലുകള്‍
രോഗം വന്ന പക്ഷിയുമായോ രോഗാണു മുഖരിതമായ സാഹചര്യമായോ ഇടപെടുന്നത് കഴിവതും ഒഴിവാക്കുകയാണ് ഈ മാരക വൈറസില്‍ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും മികച്ച വഴി. രോഗം വന്നാല്‍, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഏറ്റവും വേഗം വൈദ്യസഹായം തേടുക. കോഴി, താറാവ് ഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കയ്യുറകളും മുഖാവരണവും ധരിക്കുകയും പക്ഷികളുമായി ഇടപെട്ടതിന് ശേഷം കൈകള്‍ വൃത്തിയായി കഴുകുകയും വേണം. വൃത്തിഹീനമായ ചുറ്റുപാടില്‍ കോഴി, താറാവ് ഇറച്ചിയും മുട്ടയും വില്‍ക്കുന്ന സ്ഥലങ്ങളില്‍ പോകാനോ സാധനങ്ങള്‍ വാങ്ങാനോ മുതിരരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
