Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ആര്‍ത്തവ വിരാമസമയം സ്ത്രീകള്‍ കുടിക്കേണ്ട പാനീയങ്ങള്‍ ഇതാണ്, കാരണമറിയാം
ആര്‍ത്തവ വിരാമം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു കാലഘട്ടമാണ്. ഗുണകരമായ രീതിയില്‍ അല്ലെങ്കില്‍ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ആരോഗ്യത്തെ വെല്ലുവിളിയായി കൈകാര്യം ചെയ്യാത്ത രീതിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും നിങ്ങളുടെ ആര്‍ത്തവ സമയത്ത് അല്ലെങ്കില്‍ ആര്‍ത്തവ വിരാമസമയത്ത് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അനാരോഗ്യത്തോടെ മുന്നോട്ട് പോവുന്നവര്‍ക്ക് ആര്‍ത്തവവിരാമ സമയം അല്പം കൂടി കഠിനമായിരിക്കും. സാധാരണ അവസ്ഥയില്‍ തന്നെ നിങ്ങള്‍ക്ക് ആര്ത്തവവിരാമസമയം പലപ്പോഴും മാനസികാരോഗ്യവും ശാരീരികാരോഗ്യവും പ്രശ്നത്തിലേക്ക് എത്തുന്നു.
ആര്‍ത്തവവിരാമത്തിലേക്ക് എത്തുന്ന സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അതില്‍ തന്നെ പലപ്പോഴും ആര്‍ത്തവ വിരാമത്തോട് അടുക്കുമ്പോള്‍ ശരീരത്തിലെ പരിവര്‍ത്തനം പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്. ഈ സമയത്ത് സ്ത്രീകള്‍ക്ക് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തെയാണ് ഇത് ബാധിക്കുന്നത്. പ്രത്യേകിച്ച് നാല്പ്പതിന് ശേഷമാണ് സ്ത്രീകളില്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഈ സമയത്തെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അതിനായി കുടിക്കേണ്ട പാനീയങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

എന്താണ് സംഭവിക്കുന്നത്
ഒരു സ്ത്രീയുടെ ശരീരത്തില്‍ ആര്‍ത്തവ വിരാമം സംഭവിക്കുന്നത് വഴി നിരവധി ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് ആര്‍ത്തവ ചക്രത്തെ ക്രമരഹിതമാക്കുകയും അത് വഴി ഹോട്ട് ഫ്ലാഷുകള്‍, അമിതമായ വിയര്‍പ്പ്, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ക്ഷോഭം, ഉറക്കമില്ലായ്മ, ശരീരഭാരം കൂടുന്നത്, ക്ഷീണം, ശ്രദ്ധക്കുറവ് എന്നിവ സംഭവിക്കുന്നു. എന്നാല്‍ ഈ സമയം സ്ത്രീകള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് പോഷകാഹാരത്തില്‍ ബിരുദാനന്തര ബിരുദം നേടിയ പോഷകാഹാര വിദഗ്ദ്ധയായ മന്‍പ്രീത് കല്‍റ, പെരിമെനോപോസ് കാലയളവില്‍ ഹോര്‍മോണുകളെ സന്തുലിതമാക്കാനും ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു. അത് മാത്രമല്ല ഈ സമയം ചില പാനീയങ്ങളെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ ചില വിവരങ്ങളും ഇവര്‍ പങ്കു വെച്ചിട്ടുണ്ട്.
ഡിറ്റോക്സ് പാനീയം ഇതാണ്
പുലര്‍ച്ചെ കുടിക്കാനുള്ള ഒരു ഡീടോക്സ് ഡ്രിങ്കിന് ആവശ്യമായ ചേരുവകള്‍ എന്തൊക്കെയെന്ന് നോക്കാം. അതിനായി ഒരു ടീസ്പൂണ്‍ പെരുംജീരകം, ഒരു നുള്ള് ചുക്ക് പൊടി, രണ്ടോ മൂന്നോ പുതിനയില, ഒരു ടീസ്പൂണ്‍ ഉണങ്ങിയ ലെമണ്‍ ബാം ഇല, ഒരു ടീസ്പൂണ്‍ മാക്ക റൂട്ട് പൊടി എന്നിവ എടുക്കേണ്ടതാണ്. ഇവയെല്ലാം വെള്ളത്തില്‍ ഇട്ട് നല്ലതുപോലെ തിളപ്പിക്കുക. രാവിലെ തണുത്ത ശേഷം അരിച്ചെടുത്ത് കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ശരീരത്തിന് ഉന്മേഷം നല്കുന്നു.

സ്മൂത്തി തയ്യാറാക്കാം
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നിങ്ങള്‍ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് സ്മൂത്തികള്‍. ഇത് എപ്രകാരം തയ്യാറാക്കാം എന്ന് നോക്കാം. സ്മൂത്തിയുടെ ചേരുവകള്‍ ഇതാണ്. ബദാം (5-6), വാല്‍നട്ട് (2), വറുത്ത ചണവിത്ത് (1 ടീസ്പൂണ്‍), പെരുംജീരകം (1 ടീസ്പൂണ്‍), റോസ് ഇതളുകള്‍ (½ ടീസ്പൂണ്‍), കൊക്കോ പൊടി (1 ടീസ്പൂണ്‍), ചിയ വിത്തുകള്‍ (1 ടീസ്പൂണ്‍) എന്നിവയാണ്. ഇത് സ്മൂത്തിയാക്കി കഴിക്കാവുന്നതാണ്.
ചായയില്‍ ചേര്‍ക്കേണ്ടത്
ആര്‍ത്തവ വിരാമ അസ്വസ്ഥതകളെ ചെറുക്കുന്നതിന് വേണ്ടി സഹായിക്കുന്ന ചില ചായകള്‍ ഉണ്ട്. അതിനായി വെള്ളം - 1.5 കപ്പ്, ശതാവരിപ്പൊടി - 1, പെരുംജീരകം - ½ ടീസ്പൂണ്‍, ഏലയ്ക്ക - 2 എണ്ണം, ചുക്ക് പൊടി - ¼ ടീസ്പൂണ്‍ എന്നിവ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് നിങ്ങള്‍ക്ക് ചായക്കായി ഉപയോഗിക്കാവുന്നതാണ്. ആര്‍ത്തവ സമയത്തുണ്ടാവുന്ന പല അസ്വസ്ഥതകളേയും ഇത് വഴി നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
