Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
പ്രമേഹം എത്ര കൂടുതലെങ്കിലും ഭക്ഷണത്തിലെ നിയന്ത്രണം: ഒരാഴ്ചയില്‍ മാറ്റമറിയാം
പ്രമേഹം എന്നത് ഇന്നത്തെ കാലത്ത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലി രോഗങ്ങളില്‍ ഏറ്റവും മുന്നില്‍ തന്നെയാണ് പ്രമേഹം. അതുകൊണ്ട് തന്നെ പ്രമേഹത്തെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് നാം തേടേണ്ടത്. പല അവസരങ്ങളിലും നമ്മുടെ തന്നെ അശ്രദ്ധ പ്രമേഹമെന്ന വെല്ലുവിളി വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എത്തിക്കുന്നു. എന്നാല്‍ പ്രമേഹം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം പ്രശ്നത്തിലാക്കുന്നു എന്നത് പലര്‍ക്കും അറിയില്ല. ആരോഗ്യ പ്രശ്നങ്ങള്‍ പല തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതില്‍ പ്രമേഹത്തിന്റെ പങ്ക് നിസ്സാരമല്ല.
ഭക്ഷണ നിയന്ത്രണത്തിലൂടെയും കൃത്യമായ ജീവിത ശൈലി മാറ്റങ്ങളിലൂടേയും നമുക്ക് രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. അതില്‍ ഒന്നാണ് എന്തുകൊണ്ടും ഫൈബര്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നത്. ഫൈബറിന്റെ അളവ് ഭക്ഷണത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. എന്തൊക്കെയാണ് പ്രമേഹ നിയന്ത്രണത്തില്‍ നാം ഉള്‍പ്പെടുത്തേണ്ട ഫൈബര്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

പരിപ്പ്
പരിപ്പ് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതിലൂടെ ആരോഗ്യം മെച്ചപ്പെടും എന്ന് നമുക്കറിയാം. എന്നാല്‍ പരിപ്പ് കഴിക്കുന്നതിലൂടെ അത് പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നതിനും സഹായിക്കുന്നു. കാരണം ഇതില്‍ നല്ലൊരു ശതമാനവും ഫൈബര്‍ ആയതുകൊണ്ട് തന്നെ ആരോഗ്യത്തിന് ഉണ്ടാകുന്ന പല പ്രശ്നങ്ങളും പ്രതിരോധിക്കുന്നതിനും പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നതിനും സഹായിക്കുന്നു. ഭക്ഷണത്തില്‍ അതുകൊണ്ട് തന്നെ പരിപ്പ് നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക.
പയര്‍ വര്‍ഗ്ഗങ്ങള്‍
പരിപ്പ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് പയര്‍ വര്‍ഗ്ഗങ്ങളും. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ദഹനാരോഗ്യത്തിനും പ്രമേഹത്തേയും പ്രഷറിനേയും എല്ലാം നിയന്ത്രിച്ച് നിര്‍ത്തുന്നതിന് സഹായിക്കുന്നു. നല്ലൊരു ശതമാനം അളവില്‍ ഇതില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിനും വളരെ മികച്ചത് തന്നെയാണ് പയര്‍വര്‍ഗ്ഗങ്ങള്‍. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളാണ് ഉണ്ടാവുന്നത്.

ചോളം
ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ചോളം. ഫൈബറിന്റെ കലവറയാണ് എന്നത് കൊണ്ട് തന്നെ ധാരാളം ഗുണങ്ങള്‍ ഇതിന് പിന്നിലുണ്ട്. ദഹനാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം ചോളം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ചോളം ഉപയോഗിക്കുന്നതിലൂടെ അത് പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ തരത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്.
ആവൊക്കോഡോ
ആള് അല്പം വിദേശിയാണെങ്കിലും ആവോക്കാഡോ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു. ഇതിലുള്ള ഫൈബര്‍ നിങ്ങളുടെ ആരോഗ്യത്തെ വളരെ മികച്ചതാക്കി മാറ്റുന്നതോടൊപ്പം തന്നെ നിയന്ത്രണവിധേയമല്ലാത്ത പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലും ഇത് നിങ്ങളുടെ ആരോഗ്യത്തിന് മുതല്‍ക്കൂട്ടാണ്. ഇതിലുള്ള ആരോഗ്യകരമായ കൊഴുപ്പ് നല്ല കൊളസ്ട്രോളിനും സഹായിക്കുന്നു.

ബ്രോക്കോളി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബ്രോക്കോളി വളരെയധികം സഹായിക്കുന്നതാണ്. നല്ലൊരു ശതമാനം ഫൈബര്‍ ബ്രോക്കോളിയില്‍ ഉണ്ട്. ഡയറ്റില്‍ ഇത് സ്ഥിരമാക്കുന്നവര്ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിന് വേണ്ടിയും നമുക്ക് ബ്രോക്കോളി കഴിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു.
പിയര്‍
ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് പിയര്‍. ഇതിലുള്ള ആരോഗ്യ ഗുണങ്ങള്‍ നമ്മുടെ ആരോഗ്യത്തെ വളരെയധികം മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട. എല്ലാ തരത്തിലും ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് പിയര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് പ്രമേഹ രോഗികള്‍ക്ക് അവരുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്താന്‍ സാധിക്കുന്നതാണ്. അതിലൂടെ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
