Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
കരളിന്റെ ആരോഗ്യം ഉഷാറാക്കും പഴങ്ങള്‍: സ്ഥിരമാക്കണം ഇവയെല്ലാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് പഴങ്ങള്‍. എന്നാല്‍ ഇവ കരളിന്റെ ആരോഗ്യത്തിന് എപ്രകാരം എത്രത്തോളം സഹായിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്, അതില്‍ ചില പഴങ്ങള്‍ ഒഴിവാക്കാനാവാത്തതാണ്. ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും കരള്‍. കരളിന്റെ ആരോഗ്യം അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ ദഹനാരോഗ്യത്തെ സഹായിക്കുന്നതിനും മികച്ച ഹോര്‍മോണ്‍ ഉത്പാദനത്തിനും സഹായിക്കുന്നു കരള്‍. അത് കൂടാതെ ശരീരത്തിന് ഊര്‍ജ്ജം നല്കുന്ന കാര്യത്തിലും കരള്‍ മുന്നിലാണ്. എന്നാല്‍ അതിനെല്ലാം ഉപരി കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില പഴങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കരള്‍, ഏതൊക്കെയാണ് കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന് നോക്കാം.

ആപ്പിള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആപ്പിള്‍ വളരെയധികം സഹായിക്കുന്നു. ഇത് ദഹനാരോഗ്യത്തിന് സഹായിക്കും. കൂടാതെ ആപ്പിളില്‍ ഉള്ള ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ വീക്കം ഇല്ലാതാക്കുകയും അത് കൂടാതെ കരളിന്റെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുകയും ചെയ്യുന്നു. ശാരീരിക ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ആപ്പിള്‍ വഹിക്കുന്ന പങ്ക് ഒട്ടും നിസ്സാരമല്ല, ഇത് ശരീരത്തിന് ഉന്മേഷവും ഊര്‍ജ്ജവും നല്കുന്നു.
തണ്ണിമത്തന്
പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ഉള്ള ഒന്നാണ് എന്തുകൊണ്ടും തണ്ണിമത്തന്. അത്രയധികം ഗുണഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു എന്നതാണ് തണ്ണിമത്തനെ ഇത്രയേറെ പ്രിയപ്പെട്ടതാക്കുന്നത്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു തണ്ണിമത്തന്. വേനല്‍ക്കാലത്ത് ശരീരത്തിന് ഉന്മേഷം നല്‍കുന്നതിനും കരളിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു തണ്ണിമത്തന്.
ചെറുനാരങ്ങ വെള്ളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാരങ്ങ വെള്ളം വളരെ മികച്ചതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. പിത്തരസം ഉത്പാദിപ്പിക്കുന്നതിന് ചെറുനാരങ്ങ വെള്ളം സഹായിക്കുന്നു. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും അതോടൊപ്പം ശാരീരികമായും മാനസികമായും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ചെറുനാരങ്ങ വെള്ളം. ഇത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പപ്പായ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പപ്പായ വളരെയധികം സഹായിക്കുന്നു. ഇതിലുള്ള പപ്പൈന്‍ എന്ന എന്സം പ്രോട്ടീന്‍ ആണ് ദഹനത്തെ സഹായിക്കുന്നത്. ഇത് കരളില്‍ അടങ്ങിയിരിക്കുന്ന വിഷാംശത്തെ പൂര്‍ണമായും പുറന്തള്ളുന്നതിന് സഹായിക്കും. ഇത് ഫാറ്റിലിവര്‍ സാധ്യതയെ കുറയ്ക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ്. സ്ഥിരമായി പപ്പായ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു.
ചക്ക
പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ചക്ക. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും അത് വഴി കരള്‍ കോശങ്ങളെ സംരക്ഷിക്കുന്നതിനും സഹായിക്കും. കരളിലെ ടോക്സിനെ പൂര്‍ണമായും പുറന്തള്ളുന്ന കാര്യത്തില്‍ മികച്ചതാണ് എന്തുകൊണ്ടും ചക്ക. ഇത് വഴി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ശരീരത്തിന് ലഭിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
