Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കൂടിയ കൊളസ്ട്രോള്‍ ആണോ? പരിഹാരത്തിന് ഭക്ഷണത്തില്‍ ഈ മാറ്റങ്ങള്‍ മാത്രം
കൊളസ്ട്രോള്‍ എന്നത് അപകടകരമായ അവസ്ഥയുണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ്. പലപ്പോഴും നിശബ്ദമായി ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കാന്‍ ഇത് കാരണമാകുന്നു. കഴിക്കുന്ന ഭക്ഷണം തന്നെയാണ് പലപ്പോഴും കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതും. ഇത്തരം അവസ്ഥയില്‍ അതിനെ പരിഹരിക്കേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ല. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിന് ആദ്യം ഭക്ഷണത്തിലാണ് മാറ്റം വരുത്തേണ്ടത്. അത് അനിവാര്യമായ മാറ്റമാണ് എന്നതാണ് സത്യം. പലപ്പോഴും കൊഴുപ്പുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്നതും വ്യായാമമില്ലാത്തതും തന്നെയാണ് കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇത് നിയന്ത്രിക്കാതിരുന്നാല്‍ അത് ഗുരുതര പ്രത്യാഘാതങ്ങളും ഹൃദയസംബന്ധമായ രോഗാവസ്ഥകളിലേക്കും എത്തിക്കുന്നു.
ജീവിത ശൈലിയിലെ മാറ്റങ്ങളും കൃത്യമായ മരുന്നുകളും ഡോക്ടറുടെ നിര്‍ദ്ദേശവും കൃത്യമായി പാലിച്ചാല്‍ ഒരു പരിധി വരെ രോഗാവസ്ഥയെ നിയന്ത്രിക്കാന്‍ സാധിക്കും. അത് മാത്രമല്ല ഇത് വഴി ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുകയും ആരോഗ്യത്തെ തിരിച്ച് പിടിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സാധിക്കും. ഭക്ഷണത്തില്‍ ഒരു പരിധി വരെ ശ്രദ്ധിച്ചാല്‍ നമുക്ക് രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കും. കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാക്കുന്നതിനും സഹായിക്കും.

വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക
നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നാണ് ഇത്. ഫാസ്റ്റ്ഫുഡ് പൂര്‍ണമായും ഒഴിവാക്കുകുയം അതോടൊപ്പം തന്നെ എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യുക. ഇത് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കും. മാത്രമല്ല അനാരോഗ്യത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇന്ന് മുതല്‍ തന്നെ വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടമുണ്ടാക്കുന്നു.
ഫൈബര്‍ കഴിക്കാം
സ്ഥിരമായി 5 മുതല്‍ 10 ഗ്രാം ലയിക്കുന്ന ഫൈബര്‍ കഴിക്കുന്നത് നിങ്ങളിലെ മോശം കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഇത് കൊളസ്ട്രോളിനൊപ്പം തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനായി ഓട്സ്, മില്ലറ്റ്, റാഗി തുടങ്ങിയവയും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും.

ആരോഗ്യകരമായ കൊഴുപ്പുകള്‍
ആരോഗ്യകരമായ കൊഴുപ്പുകള്‍ വളരെയധികം ഗുണകരമാണ്. മോശം കൊഴുപ്പുകള്‍ ഒഴിവാക്കി ആരോഗ്യകരമായ കൊഴുപ്പുകള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കൂടി തിരഞ്ഞെടുക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി ട്രൈഗ്ലിസറൈഡുകളുടെയും അളവ് കുറയ്ക്കാനും ഹൃദയരോഗ സാധ്യതയെ പ്രതിരോധിക്കുന്നതിനും സഹായിക്കും.
മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അത് മാത്രമല്ല കടല്‍ മത്സ്യത്തോടൊപ്പം തന്നെ വാല്‍നട്ട്, ചിയ വിത്തുകള്‍ എന്നിവ ദിവസേനയുള്ള ഭക്ഷണത്തില്‍ നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വാല്‍നട്ടും ബദാമും കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കും. കൊഴുപ്പുകള്‍, ഫൈബര്‍, പ്ലാന്റ് സ്റ്റിറോളുകള്‍ എന്നിവയെല്ലാം കഴിക്കുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
