Latest Updates
-
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം
കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ക്യാരറ്റ് മാത്രമല്ല, ഇവയും വേണം
ഏത് പ്രായത്തിലും കണ്ണുകള്‍ക്ക് ആരോഗ്യം വേണമെങ്കില്‍ അതിനനുസരിച്ചുള്ള ആഹാരങ്ങള്‍ കഴിക്കേണ്ടത് അനിവാര്യമാണ്. നല്ല ആഹാരങ്ങള്‍ കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കും. പ്രായമായാല്‍ പോലും കണ്ണുകള്‍ക്ക് നല്ല ആരോഗ്യം കൈവരിക്കാന്‍ ഇത്തരം ഭക്ഷ്യ വസ്തുക്കള്‍ സഹായിക്കുന്നതാണ്. അവ ഏതെല്ലാമെന്ന് നോക്കാം.

മധുരക്കിഴങ്ങ്
കണ്ണുകളുടെ ആരോഗ്യം പരിപാലിക്കുന്നതിന് മധുരക്കിഴങ്ങ് വളരെ നല്ലതാണ്. കാരണം, മധുരക്കിഴങ്ങില്‍ വിറ്റമിന്‍ എ അടങ്ങിയിരിക്കുന്നു. അത് കണ്ണുകളുടെ ക്ലാരിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു. അതിനാല്‍, എന്നും മധുരക്കിഴങ്ങ് ആഹാരത്തിന്റെ ഭാഗമാക്കുന്നത് കണ്ണുകളുടെ ആരോഗ്യം കാത്ത് പരിപാലിക്കാന്‍ സഹായിക്കുന്നതാണ്.
തക്കാളി
കണ്ണുകളുടെ ആരോഗ്യത്തിന് തക്കാളി വളരെ നല്ലതാണ്. കാരണം, ഇതില്‍ വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. വിറ്റമിന്‍ സി നല്ലൊരു ആന്റിഓക്സിഡന്റായതിനാല്‍ തന്നെ, കണ്ണിലെ ടിഷ്യു സെല്‍സിലെ കേടുപാടുകള്‍ ഇല്ലാതാക്കാനും, പുതിയ കോശങ്ങള്‍ വളരുന്നതിനും സഹായിക്കുന്നു.
ചൂര
കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനായി ചൂരമീന്‍ പതിവാക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് കണ്ണില്‍ രോഗങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നതാണ്.
മുട്ടയുടെ മഞ്ഞ
കണ്ണിന്റെ ആരോഗ്യം നിലനിര്ത്താന്ഡ മുട്ടയുടെ മഞ്ഞ പതിവാക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ ലൂട്ടെയ്ന്‍, സിയാസാന്തിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ കണ്ണുകളുടെ ആരോഗ്യം നിലവിര്ത്താന് വളരെയധികം സഹായിക്കുന്നു. കൂടാതെ, മുട്ടയുടെ മഞ്ഞയില്‍ സിങ്കും അടങ്ങിയിരിക്കുന്നു.
പയര്‍ ധാന്യങ്ങള്‍
കണ്ണിന്റെ ആരോഗ്യത്തിന് പച്ചക്കറികള്‍ മാത്രമല്ല, നല്ല പയര്‍ ധാന്യ വര്‍ഗ്ഗങ്ങള്‍ പകതിവാക്കേണ്ടതും വളരെയധികം അനിവാര്യമാണ്. കാരണം, ഇവയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍, കൊഴുപ്പ് എന്നിവയെല്ലാം കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു.
വിത്തുകള്‍
ഒമേഗ-3 ഫാറ്റി ആസിഡ്, വിറ്റമിന്‍ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ചിയ സീഡ്സ്, ഫ്ലാക്സ് സീഡ്സ് എന്നിവ ഡയറ്റിന്റെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇത് കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും നിങ്ങളെ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
