Latest Updates
-
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ
ആര്‍ത്തവ സമയത്തും അതിന് ശേഷവും ഓരോ ഘട്ടത്തിലും കഴിക്കേണ്ടത്
ആര്‍ത്തവ സമയം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. പലപ്പോഴും എന്താണ് ചെയ്യേണ്ടത്, എന്തൊക്കെയാണ് കഴിക്കേണ്ടത് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ആര്‍ത്തവ സമയത്ത് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എല്ലാം ആരോഗ്യത്തേയും സ്വാധീനിക്കുന്നതാണ്. ഓരോ മാസവും സ്ത്രീ ശരീരം നാലം വ്യത്യസ്ത ഘട്ടത്തിലൂടേയാണ് കടന്ന് പോവുന്നത്. അതില്‍ ആര്‍ത്തവം, ഫോളിക്കുലാര്‍, ഓവുലേഷന്, ല്യൂട്ടല്‍ എന്നിങ്ങനെയാണ് അവ. ഇതിന്റെ ഓരോ ഘട്ടത്തിലും ഹോര്‍മോണ്‍ വ്യതിയാനവും മാറ്റവും സംഭവിക്കുന്നു. പലപ്പോഴും ഇത് നിങ്ങളുടെ വിശപ്പിനേയും സ്വാധീനിക്കുന്നതാണ്.
ഓരോ സ്ത്രീക്കും ആര്‍ത്തവ ചക്രം ഓരോ തരത്തിലുള്ളതായിരിക്കും. അത് മാത്രമല്ല സാധാരണ അവസ്ഥയില്‍ 21 മുതല്‍ 35 വരെയുള്ള ദിവസത്തിലാണ് ആര്‍ത്തവം സംഭവിക്കുന്നത്. എന്നാല്‍ സാധാരണ ആര്‍ത്തവം 28 ദിവസത്തില്‍ സംഭവിക്കുന്നു. അതിന്റെ 14-ാം ദിവസത്തിലാണ് പലപ്പോഴും ഓവുലേഷന് അഥവാ അണ്ഡോത്പാദനം സംഭവിക്കുന്നതും. ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങളെ കൃത്യമായി അറിയുന്നതിന് ഭക്ഷണത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ അറിയേണ്ടത് എന്ന് നോക്കാം.

ആര്‍ത്തവ ഘട്ടത്തില്‍
നിങ്ങള്‍ ആര്‍ത്തവ ഘട്ടത്തിലാണെങ്കില്‍ ഭക്ഷണത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അതില്‍ ആദ്യത്തെ കാര്യം എന്നത് കുടിക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുക എന്നതാണ്. കൂടാതെ ഇരുമ്പിന്റെ അളവടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. അതില്‍ തന്നെ ചീര, പരിപ്പ്, ബീറ്റ്റൂട്ട്, റെഡ് മീറ്റ്, ഈന്തപ്പഴം എന്നിവ കഴിക്കുന്നത് നല്ലതാണ്. ഇതോടൊപ്പം ആന്റി-ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയവ കഴിക്കുക. ഇഞ്ചി, മഞ്ഞള്‍ എന്നിവ ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുന്നതായതിനാല്‍ അവ ഉള്‍പ്പെടുത്തുക.
ഫോളിക്കുലാര്‍ ഘട്ടം
ഈ ഘട്ടത്തിലും ഭക്ഷണം വളരെയധികം ശ്രദ്ധിക്കണം. ആര്‍ത്തവ ചക്രത്തിന്റെ ആറാം ദിവസം ആരംഭിച്ച് അണ്ഡോത്പാദനം നടക്കുന്നത് വരെയാണ് ഫോളിക്കുലാര്‍ ഘട്ടം എന്ന് പറയുന്നത്. ഈ സമയം ധാന്യങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതില്‍ തന്നെ ശരീരത്തിന് ഊര്‍ജ്ജം കൂടി നല്കുന്ന ഓട്സ്, മധുരക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ പ്രോട്ടീന്‍ അടങ്ങിയവ കഴിക്കുന്നതും നല്ലതാണ്. അതില്‍ ചിക്കന്‍, മുട്ട, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക. കൂടാതെ ഒമേഗ-3 അടങ്ങിയവ കഴിക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ അണ്ഡോത്പാദനത്തിന് ശരീരത്തെ സജ്ജമാക്കുന്നു.
ഓവുലേഷന് ഘട്ടം
ആര്‍ത്തവ ചക്രത്തിലെ 14-ാം ദിവസമാണ് ഈ ഘട്ടത്തിന് തുടക്കമാവുന്നത്. ഇത് അണ്ഡാരോഗ്യം വര്‍ദ്ധിക്കുന്നതിന് വേണ്ടിയുള്ള ഭക്ഷണക്രമത്തിലാണ് ഉള്‍പ്പെടുത്തേണ്ടത്. അതിനായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. അതില്‍ തന്നെ സിങ്ക്, സെലിനിയം എന്നിവ അടങ്ങിയ മത്തങ്ങ വിത്തുകള്‍, കക്കയിറച്ചി, ബ്രസീല്‍ നട്സ് എന്നിവ സ്ഥിരമാക്കണം. കൂടാതെ വിറ്റാമിന്‍ ഇ ഉള്ള സൂര്യകാന്തി വിത്തുകള്‍, ബദാം, അവോക്കാഡോ എന്നിവ ശീലമാക്കുക. ധാരാളം പഴങ്ങളും ഇല വര്‍ഗ്ഗങ്ങളും കഴിക്കുന്നതിന് ശ്രദ്ധിക്കണം.

ല്യൂട്ടല്‍ ഘട്ടം
ഓവുലേഷന് കഴിയുമ്പോഴാണ് ഈ ഘട്ടം ആരംഭിക്കുന്നത്. ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നതിനായി ഈ സമയത്ത് പ്രൊജസ്ട്രോണ്‍ ഹോര്‍മോണ്‍ വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നു. ഈ സമയം പലപ്പോഴും കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ധാരണയുണ്ടാവുന്നത് നല്ലതാണ്. കറുത്ത ചോക്ലേറ്റ്, വാഴപ്പഴം, ഇലവര്ഗങ്ങള് എന്നിവ കഴിക്കുന്നത് വയറുവേദന കുറയ്ക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് സഹായിക്കുന്നു. കൂടാതെ വിറ്റാമിന്‍ ബി6 നിങ്ങളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു. അതിനായി കടല, സാല്‍മണ്‍, പിസ്ത എന്നിവ കഴിക്കുക. അതോടൊപ്പം ധാരാളം ഫൈബറും ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
