Latest Updates
-
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ!
2025-ല്‍ ഏറെ ചര്‍ച്ചയായത് ഉദരാരോഗ്യം: മാറ്റം വരുത്തിയത് ഈ ഭക്ഷണങ്ങളില്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നായിരുന്നു 2025-ല്‍ ഉദരാരോഗ്യം. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ച അല്ലെങ്കില്‍ വൈറലായ ചില ഭക്ഷണ ട്രെന്‍ഡുകള്‍ ഉണ്ട്. ശാരീരിക ആരോഗ്യം മികച്ചതാക്കുന്നതിനും അതോടൊപ്പം തന്നെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സൂപ്പര്‍ഫുഡുകള്‍ ധാരാളം ഉണ്ട്.
കാരണം ഏറ്റവും അധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നായിരുന്ന ഉദരാരോഗ്യം. അതിനെ പരിഹരിക്കുന്നതിന് വേണ്ടിയും ശരീര സൗഖ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും ചില സൂപ്പര്‍ഫുഡുകള്‍ ഉണ്ട്. ഇതെല്ലാം തന്നെ ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട. ഏതൊക്കെ ഭക്ഷണങ്ങളാണ് ആരോഗ്യത്തിന് ഇത്തരത്തില്‍ സഹായിച്ചത് അത് മാത്രമല്ല ഈ വര്‍ഷാവസാനത്തില്‍ വൈറലായ ഭക്ഷണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം

പുളിപ്പിച്ച ഭക്ഷണങ്ങള്‍
കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഉദരാരോഗ്യം നിലനിര്‍ത്തുന്നതിനും വേണ്ടി ശീലമാക്കാവുന്ന ഒന്നായിരുന്നു പുളിപ്പിച്ച ഭക്ഷണങ്ങള്‍. ഇത് തന്നെയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചതും. അത് മാത്രമല്ല അതിന് വേണ്ടി കിംചി, കൊമ്പുച്ച, യോഗര്‍ട്ട് ബൗളുകള്‍, അച്ചാറുകള്‍, കെഫിര്‍ തുടങ്ങിയവയെല്ലാം പലരും ഉപയോഗിച്ചിരുന്നു. അത് മാത്രമല്ല പല സമൂഹ മാധ്യമങ്ങളിലും ഇത്തരത്തില്‍ പുളിപ്പിച്ച ഭക്ഷണങ്ങള്‍ക്ക് ആവശ്യക്കാരേറി. അത് മാത്രമല്ല ഇതുമായി ബന്ധപ്പെട്ട പല ഹാഷ്ടാഗുകളും വൈറലായി ട്രെന്‍ഡിംഗ് ആയി മാറി എന്നതാണ് സത്യം. ഇത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതാണ് എന്നത് തന്നെ ഈ വിഭവങ്ങളെ ജനപ്രിയമാക്കി മാറ്റി. അത് മാത്രമല്ല വെല്‍നസ് ഡ്രിങ്കായ കെഫിര്‍ ലോകമെമ്പാടുമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രധാന ഉല്‍പ്പന്നങ്ങളില്‍ ഒന്നായി.
ചെറുധാന്യങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചെറു ധാന്യങ്ങളും ഇത്തരത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വന്ന ഒന്നാണ്. ഇന്നത്തെ ഭക്ഷണ ട്രെന്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുത്തതാണ് പലപ്പോഴും ചെറു ധാന്യങ്ങള്‍. ഇതെല്ലാം തന്നെ കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കും. ഈ ഭക്ഷണട്രെന്ഡില് ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകള് മുന്‍പന്തിയില്‍ നിലനില്ക്കുന്നു. റാഗി, ജോവര്‍, ബജ്റ, തിന തുടങ്ങിയ ധാന്യങ്ങള്‍ക്ക് ഉദരാരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുമെന്നതാണ് ഇവയെ പ്രധാനപ്പെട്ടതാക്കി മാറ്റിയത്. അത് മാത്രമല്ല ഇവയെല്ലാം തന്നെ വളരെ എളുപ്പത്തില്‍ സഹായിക്കുന്നതാണ്. അത് മാത്രമല്ല ഇന്‍സ്റ്റഗ്രാമിലെ പാചക പേജുകള്‍ 'മില്ലറ്റ് മീല്‍ പ്രിപ് ഐഡിയാസ്', '5 മിനിറ്റ് റാഗി ബ്രേക്ക്ഫാസ്റ്റ് ബൗള്‍സ്' എന്നിവയെല്ലാം ട്രെന്‍ഡിംങില്‍ മികച്ചതായി മാറിക്കൊണ്ടിരിക്കുന്നു.

ബേസില്‍ സീഡ്സ്/ ചിയ സീഡ്സ്
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ബേസില്‍ സീഡ്സ്, അഥവാ ചിയ സീഡ്സ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ദഹനത്തെ സഹായിക്കാനും ഉദരാരോഗ്യം നിലനിര്‍ത്താനും വയറുവീര്‍ക്കല്‍ തടയുന്നതിനും എല്ലാം സഹായിക്കുന്നു ഇവ. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ 2025-ല്‍ തിരഞ്ഞ ഭക്ഷണങ്ങളില്‍ ഒന്നാണ് ഇവ. എല്ലാവര്ക്കും താങ്ങാനാവുന്ന വിലയാണ് എന്നതാണ് ഇതിനെ പ്രിയപ്പെട്ടതാക്കുന്നത്. ഇന്ത്യന്‍ വീടുകളില്‍ സാധാരണമായി ഇവ ഉപയോഗിക്കുന്നു. ഇത് ദഹനാരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ ബ്ലോട്ടിംഗ് പോലുള്ള പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കും. കൂടാതെ പലരും പല ഡ്രിങ്ക്സിലും അതുപോലെ തന്നെ ഡെസര്‍ട്ടുകളിലും എല്ലാം ഇവ ഉള്‍പ്പെടുത്തുന്നു.
പ്രോട്ടീന്‍ ധാരാളമടങ്ങിയ പയര്‍വര്‍ഗ്ഗങ്ങള്‍
പ്രോട്ടീന്‍ ധാരാളം അടങ്ങിയ പയര്‍ വര്‍ഗ്ഗങ്ങള്‍ ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ഒരു ഘടകം എന്നതാണ് സത്യം. അത് മാത്രമല്ല ഇവ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്നതോടൊപ്പം തന്നെ ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇതെല്ലാം തന്നെ പയര്‍ വര്‍ഗ്ഗങ്ങളെ പ്രിയപ്പെട്ടതാക്കി. അത് മാത്രമല്ല ചെറുപയര്‍, ഉഴുന്നുപരിപ്പ് തുടങ്ങിയവ എളുപ്പത്തില്‍ ദഹിക്കുന്നതാണെന്നതിനാല് ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും. അത് മാത്രമല്ല വയറിലെ നല്ല ബാക്ടീരിയകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും എന്നതില്‍ സംശയം വേണ്ട. ഇത് സ്ഥിരമായി കഴിക്കുന്നത് വഴി ആരോഗ്യവും മികച്ചതാവും. പുതുവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ഒന്നാണ് ഈ ഭക്ഷണശീലം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications