Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ഈ സമയത്തുള്ള ബ്രേക്ക്ഫാസ്റ്റാണ് പ്രമേഹം ഗുരുതരാവസ്ഥയിലെത്തിക്കുന്നത്
പ്രമേഹം എന്നത് മാറിക്കൊണ്ടിരിക്കുന്ന അനാരോഗ്യകരമായ ജീവിത ശൈലിയുടെ ഭാഗമായി ഉണ്ടാവുന്ന അവസ്ഥയാണ്. ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം നമ്മുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് തന്നെ പ്രമേഹവും രക്തസമ്മര്‍ദ്ദവും ആണ്. ഇതിനെ എപ്രകാരം കുറക്കണം, എങ്ങനെ നിയന്ത്രണത്തിലാക്കണം എന്നുള്ളത് പലരേയും അലട്ടുന്ന ഒരു ചോദ്യമാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഭക്ഷണവും ഡയറ്റും വ്യായാമവും തന്നെയാണ് ശ്രദ്ധിക്കേണ്ടത്.
എന്നാല്‍ കഴിക്കുന്ന ഭക്ഷണം മാത്രമല്ല കഴിക്കുന്ന സമയവും വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം നിങ്ങള്‍ അതിരാവിലെ കഴിക്കുന്ന ഭക്ഷണത്തിന്റെ സമയം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. ഇത് പലപ്പോഴും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നു. തെറ്റായ സമയത്താണ് ഭക്ഷണം കഴിക്കുന്നത് എന്നുണ്ടെങ്കില്‍ അത് പ്രമേഹത്തിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. എപ്രകാരമാണ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

പ്രമേഹവും പ്രഭാതഭക്ഷണവും
പ്രമേഹവും പ്രഭാത ഭക്ഷണവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ പ്രമേഹമുള്ളവരെങ്കില്‍ ഇവര്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ തിരക്ക് കൂട്ടരുത് എന്ന കാര്യം ശ്രദ്ധിക്കണം. കാരണം ഈ സമയം എന്നത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്ന സമയമാണ്. ഉണര്‍ന്ന് കഴിഞ്ഞ ഉടന്‍ തന്നെ പ്രഭാത ഭക്ഷണം കഴിച്ചാല്‍ അത് ആ ദിവസം മുഴുവന്‍ പ്രമേഹം നിയന്ത്രിക്കുന്നതിന് പ്രയാസമുണ്ടാക്കുന്നു.
എപ്പോള്‍ കഴിക്കരുത്
എപ്പോഴാണ് പ്രമേഹമുള്ളവര്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ പാടില്ലാത്തത് ഏറ്റവും മോശം സമയം ഏതാണെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അതില്‍ ഏറ്റവും മോശം സമയം എന്ന് പറയുന്നത് രാവിലെ ഉറക്കമുണര്‍ന്ന ഉടന്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതാണ്. ഈ സമയം നിങ്ങളുടെ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ ഈ സമയത്ത് ഗ്ലൂക്കോസിന്റെ അളവ് സ്വാഭാവികമായും വര്‍ദ്ധിക്കുന്നു. അതുകൊണ്ടാണ് ഉറക്കമുണര്‍ന്ന ഉടനെ പ്രഭാത ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നത്.

നിയന്ത്രണം ബുദ്ധിമുട്ടില്‍
ഈ സമയം പ്രഭാത ഭക്ഷണം കഴിക്കുന്നത് പലപ്പോഴും പ്രമേഹത്തെ പ്രശ്നത്തിലാക്കുന്നു. ഇത് പിന്നീട് ദിവസം മുഴുവന്‍ പ്രമേഹം നിയന്ത്രിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. പലപ്പോഴും മധുരപലഹാരങ്ങള്‍ മാത്രമല്ല ഇത്തരം അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിന്റെ സമയവും വളരെയധികം പ്രധാനപ്പെട്ടതാണ്. ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമായിരിക്കുന്ന സമയത്ത് വേണം എപ്പോഴായാലും പ്രഭാത ഭക്ഷണം കഴിക്കുന്നതിന്. മാത്രമല്ല ഒരു കാരണവശാലും ഇവ ഒഴിവാക്കാനും പാടുകയില്ല.
ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുമ്പോള്‍
ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുമ്പോള്‍ അത് പലപ്പോഴും ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു. പഞ്ചസാരയുടെ അളവ് ശരീരം ഈ സമയം വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും ഇത് ഹൈപ്പോഗ്ലൈസീമിയ പോലുള്ള പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഇന്‍സുലിന്‍ സ്ഥിരമായി ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ അത് പലപ്പോഴും തലകറക്കം, അലസത അല്ലെങ്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കാം.

അനുയോജ്യമായ സമയം
പ്രഭാത ഭക്ഷണം കഴിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് നമുക്ക് നോക്കാം. രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് വേണം പ്രമേഹ രോഗികള്‍ ഭക്ഷണം കഴിക്കേണ്ടത്. ഈ സമയം ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉള്‍പ്പടെയുള്ള ഹോര്‍മോണ്‍ ഉത്പാദനത്തിന് ശേഷം ധാരാളം സമയം കടന്ന് പോവുന്നു. ഇത് അമിതമായി പഞ്ചസാരയുടെ ഉത്പാദനം ഉണ്ടാക്കുന്നില്ല.. ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെച്ചാല്‍ നിങ്ങള്‍ക്ക് പ്രഭാത ഭക്ഷണം കഴിക്കുന്നതില്‍ നിയന്ത്രണം കൊണ്ട് വരുന്നതിന് സാധിക്കുന്നു.
കഴിക്കാവുന്ന ഭക്ഷണങ്ങള്‍
പ്രഭാത ഭക്ഷണത്തിന് വേണ്ടി അതിരാവിലെ നിങ്ങള്‍ക്ക് കഴിക്കാന്‍ പറ്റുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. എപ്പോഴും സമീകൃതവും പോഷകഗുണങ്ങള്‍ ഉള്ളതുമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. യോഗര്‍ട്ട് അതിന് ഉത്തമ ഉദാഹരണമാണ്. മാത്രമല്ല പ്രോട്ടീനാല്‍ സമ്പന്നമായതിനാല്‍ ഇത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നു. കൂടാതെ വേവിച്ച മുട്ടയുടെ വെള്ള അല്ലെങ്കില്‍ മുട്ടയുടെ വെള്ളകൊണ്ട് തയ്യാറാക്കിയ ഓംലെറ്റ് പോലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവുള്ളതാണ്. ഇതും പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും. ഗ്രില്‍ ചെയ്ത ചിക്കന്‍ സാന്ഡ്വിച്ച്, ഓട്സ്, ഫ്രൂട് സ്മൂത്തികള്‍, ആപ്പിള്‍, പിയര്‍, പപ്പായ എന്നിവയും ശീലമാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
