Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ആയുര്‍വ്വേദപ്രകാരം ദീര്‍ഘായുസ്സ് ഉറപ്പ് നല്‍കും മഴക്കാലത്തെ ഒരു സ്പൂണ്‍ നെയ്യ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നെയ്യ് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. പല വിധത്തിലുള്ള ആരോഗ്യഗുണങ്ങളാണ് നെയ്യ് നിങ്ങള്‍ക്ക് നല്‍കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല രുചിയുടെ കാര്യത്തിലും നെയ്യ് മികച്ച് നില്‍ക്കുന്നതാണ്. ഒരു ഗ്ലാസ്സ് ചായയില്‍ അല്പം നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് പോലും ആരോഗ്യത്തിന് ഗുണം നല്‍കുന്നതാണ്. പാചകം സ്വാദിഷ്ഠമാക്കുന്നതിന് നെയ്യ് മികച്ച മാറ്റങ്ങളാണ് നല്‍കുന്നത്. ആയുര്‍വ്വേദം അനുസരിച്ച് മഴക്കാലത്ത് ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നതിലൂടെ നിങ്ങളെ വലക്കുന്ന പല ആരോഗ്യ പ്രശ്നങ്ങളേയും പ്രതിരോധിക്കാന്‍ സാധിക്കുന്നു.
മഴക്കാലം വരുമ്പോള്‍ അതിനോടൊപ്പം വരുന്നതാണ് രോഗങ്ങളും. ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നെയ്യ് പൊതുവെ പല രോഗാവസ്ഥകളേയും പ്രതിരോധിക്കുകയും ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മഴക്കാലത്ത് അല്പം നെയ്യ് കഴിക്കുന്നതിലൂടെ അത് ആയുരാരോഗ്യ സൗഖ്യം നല്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മെച്ചപ്പെട്ട ദഹനം
മഴക്കാലം പല വിധത്തിലുള്ള ദഹന പ്രശ്നങ്ങളുടെ കൂടെ കാലമാണ്. പലപ്പോഴും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിലൂടെ ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുന്നതാണ് മഴക്കാലം. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് നെയ്യ് ശീലമാക്കാം. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ പോലും മികച്ച ദഹനത്തിന് പലപ്പോഴും നെയ്യ് കാരണമാകുന്നു. ഇത് നിങ്ങളുടെ വിശപ്പിനും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. നെയ്യ് കഴിക്കുന്നത് കുടലില്‍ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും പോഷകങ്ങളുടെ ആഗിരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
മെച്ചപ്പെട്ട പ്രതിരോധശേഷി
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും നെയ്യ് മികച്ചതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. മഴക്കാലം രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടിയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും നമുക്ക് സ്ഥിരമായി നെയ്യ് ഭക്ഷണത്തിന്റെ ഭാഗമാക്കാം. വൈറ്റമിന്‍ എ, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായതിനാല്‍ നെയ്യ് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു. അതോടൊപ്പം തന്നെ നെയ്യില്‍ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിനുകള്‍ എ, ഡി, ഇ, കെ എന്നിവയും ധാരാളം ഉണ്ട്. ഇതെല്ലാം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

മുടിയുടെ ആരോഗ്യം
പലപ്പോഴും മഴയുള്ള അല്ലെങ്കില്‍ തണുപ്പും ഈര്‍പ്പവുമുള്ള കാലാവസ്ഥ പല വിധത്തിലുള്ള പ്രശ്നങ്ങളാണ് മുടിക്ക് നല്‍കുന്നത്. മുടിയുടെ ആരോഗ്യം നിയന്ത്രിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും അല്പ സമയം ചിലവാക്കാം. അതോടൊപ്പം തന്നെ നെയ്യ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളുടെയും ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും സമൃദ്ധമായ നെയ്യ് മുടിയുടെ വേരുകളെ മോയ്സ്ചറൈസ് ചെയ്യുകയും അവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നെയ്യ് തലയില്‍ നേരിട്ട് പുരട്ടുന്നതും ആരോഗ്യമുള്ള മുടിക്ക് നല്ലതാണ്. പോഷകഗുണമുള്ള വിറ്റാമിനുകള്‍ D, E, K2, A എന്നിവയാല്‍ നിറഞ്ഞ നെയ്യ് മുടിയില്‍ കണ്ടീഷണറായി പ്രവര്‍ത്തിക്കുന്നു.

ആരോഗ്യമുള്ള ചര്‍മ്മം
നെയ്യ് മുടിയെ പോഷിപ്പിക്കുക മാത്രമല്ല, മഴക്കാലത്തെ ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് നെയ്യ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഫാറ്റി ആസിഡുകളുടെയും കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളുടെയും ഗുണം നെയ്യിലുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ മൃദുവാക്കുകയും ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ നെയ്യ് സ്വാഭാവിക തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു. മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു നെയ്യ്.
ഓര്‍മ്മശക്തിക്ക് മികച്ചത്
മനസ്സിന്റെ ആരോഗ്യവും മാനസിക സമ്മര്‍ദ്ദവും കുറക്കുന്നതോടൊപ്പം തന്നെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതാണ് നെയ്യ്. ഇത് കൂടാതെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും ശാന്തമാക്കുകയും ചെയ്യുന്നതിന് നെയ്യിന് പ്രത്യേക കഴിവുണ്ട്. അത് മാത്രമല്ല ഫാറ്റി ആസിഡുകളുടെ ഉയര്‍ന്ന ഉള്ളടക്കം കാരണം, നെയ്യ് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും ഓര്‍മ്മശക്തി, ഏകാഗ്രത, ശ്രദ്ധ കേന്ദ്രീകരിക്കല്‍ എന്നിവയെ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

എപ്രകാരം കഴിക്കാം
നെയ്യ് എപ്രകാരം നമ്മുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി കഴിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. മഴക്കാലത്ത് നെയ്യിന്റെ ഗുണങ്ങള്‍ നമ്മള് വായിച്ച് കഴിഞ്ഞു. ഇത് നിങ്ങളുടെ ദിനചര്യയില്‍ എപ്രകാരം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. ഭക്ഷണം പാകം ചെയ്യുമ്പോള്‍ എണ്ണക്ക് പകരം നെയ്യ് ഉപയോഗിക്കാം. ഇത് സുഗന്ധവും രുചിയും വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയം വേണ്ട. ദിവസവും നിങ്ങള്‍ കുടിക്കുന്ന ചായയിലോ മറ്റോ ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ക്കാവുന്നതാണ്. മധുര പലഹാരങ്ങളിലും നെയ്യ് ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
