Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
വിട്ടുമാറാത്ത പ്രമേഹമെങ്കില്‍ ഈ ഒരു പരിഹാരം അവസാനവഴി
ഇന്നത്തെ ജീവിത ശൈലി രോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പ്രമേഹം. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങളില്‍ തന്നെയാണ് പ്രമേഹത്തിന്റെ താക്കോല്‍. ഇത് നിങ്ങളില്‍ എത്രത്തോളം ബാധ്യതയും പ്രശ്നങ്ങളും സൃഷ്ടിക്കുമെന്നത് അറിഞ്ഞിരിക്കണം. വിട്ടുമാറാത്ത പ്രമേഹം നിങ്ങളില്‍ അപകടാവസ്ഥ ഉണ്ടാക്കുന്നതാണ്. ഇത് പലപ്പോഴും വൃക്കരോഗം, ഫാറ്റിലിവര്‍, ഹൃദ്രോഗം, ന്യൂറോപ്പതി എന്നീ സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അപകടാവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി മുന്‍കരുതലുകള്‍ എടുക്കണം.
മധുരപലഹാരവും ഫാസ്റ്റ് ഫുഡുമാണ് പ്രമേഹത്തിനെ പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ഇത്തരം ഭക്ഷണങ്ങളില്‍ നിന്ന് മോചനം നേടുന്നതിനോടൊപ്പം തന്നെ ഭക്ഷണത്തില്‍ ചിലത് ചേര്‍ക്കുകയും ചെയ്യാവുന്നതാണ്. ഫാസ്റ്റ്ഫുഡിനെ പാടേ ഒഴിവാക്കി പച്ചക്കറികള്‍ക്ക് പ്രാധാന്യം നല്‍കുക. ഇതിലൂടെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. മുരിങ്ങക്കായ ഇത്തരത്തില്‍ പ്രമേഹത്തെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മരുന്നും ഡയറ്റും വ്യായാമവും എല്ലാം ഭക്ഷണത്തോടൊപ്പം വേണം എന്നതും പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന ഇത്തരം രോഗാവസ്ഥകളെ പാടേ ഇല്ലാതാക്കുക എന്നത് തന്നെയാണ് ലക്ഷ്യമെങ്കില്‍ അതിന് വേണ്ടി അല്പം കഷ്ടപ്പെടേണ്ടി വരും. കാരണം അപകടകരമായ അവസ്ഥയിലേക്ക് എത്താതിരിക്കുന്നതിന് നാം തുടക്കത്തിലേ അല്പം കൂടുതല്‍ ശ്രദ്ധിക്കണം.ഏത് പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്ന ഒന്ന് തന്നെയാണ് മുരിങ്ങക്കായ. മുരിങ്ങക്കായ പ്രമേഹം കുറക്കാന്‍ എപ്രകാരം സഹായിക്കുന്നു എന്ന് നോക്കാം.
പ്രമേഹത്തിനുള്ള ഏറ്റവും നല്ല മരുന്ന്
ഗവേഷണ പ്രകാരം, മുരിങ്ങക്കായയില്‍ ക്വെര്‍സെറ്റിന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇതാണ് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണത്തിലെ ചില നിയന്ത്രണങ്ങളിലൂടെ നമുക്ക് ഈ പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ മുരിങ്ങക്കായ ഇത്തരത്തില്‍ ഈ അപകടാവസ്ഥയെ ഇല്ലാതാക്കുകയും പ്രമേഹമെന്ന വില്ലനെ കുറക്കുകയും ചെയ്യുന്നു.
പോഷകങ്ങളുടെ കലവറ
പ്രമേഹരോഗികള്‍ ഒന്നിലധികം പോഷകാഹാരങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം പ്രമേഹത്തിലെ ഏറ്റക്കുറച്ചിലുകള്‍ അപകടമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായി ഇത്തരം പോഷകങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി1, നിയാസിന്, ഫോളേറ്റ്, കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയുള്‍പ്പെടെ ധാരാളം ഘടകങ്ങള്‍ മുരിങ്ങക്കായയില്‍ ഉണ്ട്. ഇത് നിങ്ങളുടെ പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ മറ്റ് ചില ഗുണങ്ങളും മുരിങ്ങക്കായക്കുണ്ട്.
രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാകും
പ്രമേഹം പോലെ തന്നെ അപകടകരമായ ഒന്നാണ് രക്തസമ്മര്‍ദ്ദം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി മുരിങ്ങക്കായ ഉപയോഗിക്കാവുന്നതാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിനും പരിധിക്കുള്ളില്‍ നിര്‍ത്തുന്നതിനും സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഫലപ്രദമായ രണ്ട് ഉപയോഗപ്രദമായ ഘടകങ്ങളായ നിയാസിമിനിനും ഐസോത്തിയാസയനേറ്റും മുരിങ്ങക്കായയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് സമയം കളയാതെ ഉടന്‍ തന്നെ ഈ പച്ചക്കറി കഴിക്കുന്നതിന് ശ്രദ്ധിക്കാം.
കരളിന്റെ ആരോഗ്യത്തിന്
കരളിന്റെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് മുരിങ്ങക്കായ. ഇതിലൂടെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. എല്ലാ തരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം തന്നെ ഫാറ്റിലിവര്‍ പോലുള്ളരോഗങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു മുരിങ്ങക്കായ. സ്ഥിരമായി കഴിക്കുന്നത് പല രോഗങ്ങളും നിയന്ത്രണ വിധേയമാക്കുന്നതിന് സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
