Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ
കൊളസ്ട്രോൾ കുറയാനും ബിപി കുറയാനും വെറും വയറ്റിൽ തുളസി വെള്ളം കുടിക്കാം
ഔഷധമൂല്യം ഏറെയുള്ള ഒരു സസ്യമാണ് തുളസി. തുളസി ഇല്ലാത്ത വീടുകൾ ഉണ്ടാകില്ലെന്ന് തന്നെ പറയാം. പരിചരണം ഏറെ കുറച്ചു മാത്രം ആവശ്യമുള്ള ഈ സസ്യത്തിന്റെ ഔഷധമൂല്യം നമ്മൾ പലപ്പോഴും തിരിച്ചറിയുന്നത് പണി വരുമ്പോഴാണ്. തുളസിയില ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും കടുപ്പത്തിലൊരു കാപ്പി ഉണ്ടാക്കി കുടിക്കുന്നതുമെല്ലാം പനിക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. എന്നാൽ പനിക്ക് മാത്രമല്ല തുളസി ആശ്വാസം നൽകുന്നത്.
വീട്ടുവൈദ്യം അനുസരിച്ച് പലവിധ ആരോഗ്യ പ്രശനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന സസ്യമാണ് തുളസി. ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് പോകാതെ സംരക്ഷിക്കുന്നതിൽ തുളസിക്ക് നിർണായകമായ പങ്കുണ്ട്. വെറും വയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് ധമനികളെ ശുദ്ധീകരിക്കാൻ സഹായിക്കും. ദിവസവും തുളസി വെള്ളം കുടിക്കുന്നതിൻ്റെ 7 ഗുണങ്ങൾ നോക്കാം.

പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു
രോഗപ്രതിരോധശേഷി ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്.തുളസിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ശരീരത്തിൽ വളരുന്ന ദോഷകരമായ ബാക്ടീരിയകളെയും വൈറസുകളെയും പ്രതിരോധിക്കാൻ വെറും വയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് സഹായിക്കുന്നു . മാത്രമല്ല, ജലദോഷം, പനി തുടങ്ങിയ സാധാരണ അണുബാധകളെ അകറ്റി നിർത്താനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
പ്രമേഹം എല്ലാവരുടെയും പേടി സ്വപ്നമാണ്. എൻ ദിവസവും വെറും വയറ്റിൽ തുളസി ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത കൂട്ടി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. തുളസി വെള്ളം ദിവസവും കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും.പ്രമേഹം ഉള്ളവർക്കും വരാതിരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഗുണകരമാണ്.
LDL കൊളസ്ട്രോൾ കുറയ്ക്കുന്നു
ശരീരത്തിന് ദോഷകരമാകുന്ന ഉയർന്ന അളവിലുള്ള LDL കൊളസ്ട്രോൾ കുറയ്ക്കാൻ തുളസി വെള്ളം ഉത്തമമാണ്. LDL കൊളസ്ട്രോൾ ഹൃദ്രോഗത്തിനു കാരണമാകുന്ന ഒന്നാണ്. തുളസിവെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കാൻ സഹായിക്കുന്നു. ഇതിലൂടെ കൊളസ്‌ട്രോൾ മൂലമുണ്ടാകുന്ന ഹൃദ്രോഗത്തെ അകറ്റി നിർത്താൻ കഴിയുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു
നിരവധിയാളുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് രക്തസമ്മർദ്ദം. തുളസി വെള്ളം ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഇത് രക്തകുഴലുകൾ അയവുള്ളതാക്കുന്നു. ഇത് ഹൃദയത്തിന്റെ അമിതമായ പ്രവർത്തനഭാരം ഇല്ലാതാക്കുന്നു.രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന വലിയ ശാരീരിക പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഇതിലൂടെ സാധിക്കുന്നു.
വീക്കം കുറയ്ക്കൽ
തുളസിയിലയിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളമുണ്ട് . അതിനാൽ തുളസി വെള്ളം പതിവാക്കുന്നത് ശരീരത്തിലെ അനാവശ്യ നീർക്കെട്ട് ഒഴിവാക്കുകയുവും രക്തപ്രവാഹം സുഗമമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
ഹൃദയധമനികൾ ബ്ലോക്കുകൾ ഇല്ലാതെ സൂക്ഷിക്കുന്നതിനും നല്ല രക്തചംക്രമണം ഉറപ്പാക്കുന്നതിനും തുളസി വെള്ളം നല്ലതാണ്. വെറും വയറ്റിൽ തുളസിവേലം കുടിക്കുന്നത് ഹൃദയത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ധമനികളിലെ തടസങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഹൃദയ പേശികളെ ശക്തിപ്പെടുത്തുന്നു
തുളസി വെള്ളത്തിലെ സംയുക്തങ്ങൾ ഹൃദയപേശികളെ ശക്തിപ്പെടുത്തുന്നു. തുളസി വെള്ളം പതിവായി കഴിക്കുന്നത് ഹൃദയപേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.തുളസിയിലയിൽ അഡാപ്റ്റോജനുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ മൊത്തം സമ്മർദം കുറയ്ക്കുന്നതിന് ഉത്തമമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications