Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
മഴക്കാലത്ത് മഞ്ഞള്‍ - നാരങ്ങ വെള്ളം ഒരു ഗ്ലാസ്സ് സ്ഥിരമാക്കണം: രോഗങ്ങളെ പാടേ തുരത്താം
മഴക്കാലം എന്നത് രോഗങ്ങളുടെ കൂടി കാലമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്. അതില്‍ ഒന്നാണ് കഴിക്കുന്നതും കുടിക്കുന്നതുമായ ഭക്ഷണങ്ങള്‍. കാരണം മഴക്കാലം എന്നത് ഗുരുതരമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നത് കൂടിയാണ്. രോഗപ്രതിരോധ ശേഷി ഏറ്റവും കുറയുന്ന സമയമായതിനാല്‍ ജലദോഷം, പനി, ഡെങ്കിപ്പനി, മലേറിയ,, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ എല്ലാം തന്നെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു പലപ്പോഴും രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.
കഠിനമായ ജലദോഷം രോഗപ്രതിരോധ ശേഷി കുറയുന്നതിന്റെ ലക്ഷണമാണ്. ഇത് കൂടാതെ മറ്റ് ചില രോഗാവസ്ഥകളും നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. എന്നാല്‍ ജലദോഷത്തിനുള്ള പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ചെറുനാരങ്ങയും മഞ്ഞള്‍ വെള്ളവും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമാണെന്നും മഴക്കാലത്തെ ആരോഗ്യകരമായ പാനീയമാണെന്നും നമുക്കറിയാം. എന്തൊക്കെയാണ് മഞ്ഞള്‍ - നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ നിങ്ങള്‍ക്കുണ്ടാവുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

ആരോഗ്യ ഗുണങ്ങള്‍
നാരങ്ങയും മഞ്ഞള്‍ വെള്ളവും പ്രകൃതിദത്തമായ ഒരു ആരോഗ്യ പാനീയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നാരങ്ങയിലും മഞ്ഞളിലും ശരീരത്തിന് വിവിധ ഗുണങ്ങള്‍ നല്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ ഉണ്ടെന്നതാണ് സത്യം. ഇത് മഴക്കാലത്ത് ശരീരത്തിന് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും പ്രതികൂലാവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ആരോഗ്യകരമായ പല അവസ്ഥകളിലും അതിന് പരിഹാരം കാണുന്നതിനും നമുക്ക് നാരങ്ങ - മഞ്ഞള്‍ വെള്ളം ഉപയോഗിക്കാവുന്നതാണ്.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഈ പാനീയം മികച്ചതാണ്. നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് ഈ പാനീയം. കാരണം മഞ്ഞളില്‍ കുര്ക്കുമിന് അടങ്ങിയിട്ടുണ്ട്, ഇത് ശക്തമായ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്ലമേറ്ററി ഇഫക്റ്റുകളും ഉള്ള ഒരു സംയുക്തമാണ്. മാത്രമല്ല നാരങ്ങയിലെ വിറ്റാമിന്‍ സി നിങ്ങളുടെ ആരോഗ്യത്തേയും മികച്ചതാക്കി മാറ്റുന്നു.

ആന്റി-ഇന്‍ഫ്ലമേറ്ററി ഇഫക്റ്റുകള്‍
ശരീരത്തിന്റെ വീക്കം കുറക്കുന്നതിന് വേണ്ടി നമുക്ക് ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഈ പാനീയം ശീലമാക്കാവുന്നതാണ്. ഇത് അണുബാധയില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. ശരീരത്തിന്റെ വീക്കവും ഹൃദ്രോഗവും പ്രതിരോധിക്കുന്നതിനും അതോടൊപ്പം തന്നെ സന്ധിവാതത്തെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു. നാരങ്ങയ്ക്കും മഞ്ഞളിനും വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളുണ്ട്, ഇത് വീക്കം കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ അവസ്ഥയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
ദഹനത്തെ സഹായിക്കുന്നു
ദഹന സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. നാരങ്ങ നീരില്‍ സിട്രിക് ആസിഡ് ഉള്ളത് കൊണ്ട് തന്നെ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു. ഇത് ഭക്ഷണത്തിന്റെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും ദഹന വ്യവസ്ഥക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. വയറുവേദനയും ഗ്യാസും ഒഴിവാക്കാനും മഞ്ഞള്‍ ഉപയോഗിക്കുന്നു. ഇതിലൂടെ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

ഡിടോക്സിഫിക്കേഷനെ ഇല്ലാതാക്കുന്നു
ഡിടോക്സിഫിക്കേഷനെ ഇല്ലാതാക്കുന്നതിനും ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നതാണ് നാരങ്ങ- മഞ്ഞള്‍ വെള്ളം. ഇതിലൂടെയുള്ള സിട്രിസ് ആസിഡിന്റെ സാന്നിധ്യം നമ്മുടെ കരളിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു. ഇത് ശരീരത്തിലുള്ള വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് സഹായിക്കുകയും ശരീരത്തിന് ഉള്‍വശം ക്ലീന്‍ ചെയ്യുകയും ചെയ്യുന്നു. നാരങ്ങയും മഞ്ഞള്‍ വെള്ളവും പതിവായി കഴിക്കുന്നത് ആരോഗ്യകരമായ കരള്‍ നിലനിര്‍ത്താനും മൊത്തത്തിലുള്ള വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു.
മഴക്കാലത്ത് നാരങ്ങയും മഞ്ഞള്‍ വെള്ളവും
മഴക്കാലത്ത് രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ നാരങ്ങയും മഞ്ഞള്‍ വെള്ളവും സഹായിക്കും. കാരണം ഇതിന് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതോടൊപ്പം തന്നെ ആന്റി ഓക്സിഡന്റ ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. മഴക്കാലം പലപ്പോഴും ജലമലിനീകരണത്തിനും ഭക്ഷ്യജന്യ രോഗങ്ങള്‍ക്കും സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു കാലം തന്നെയാണ്. അതുകൊണ്ട് തന്നെ ഇവ ഉപയോഗിക്കുന്നത് ഇത്തരം അവസ്ഥകളില്‍ പ്രതിരോധം തീര്‍ക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
എപ്പോള്‍ കുടിക്കണം?
നാരങ്ങയും മഞ്ഞള്‍ വെള്ളവും എപ്പോള്‍ കുടിക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. നാരങ്ങയും മഞ്ഞള്‍ വെള്ളവും കുടിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം എന്ന് പറയുന്നത് വെറും വയറ്റില്‍ തന്നെയാണ്. രാവിലെ ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് പോഷകങ്ങള്‍ കൂടുതല്‍ ലഭിക്കുന്നതിന് സാധിക്കുന്നു. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് 30 മിനിറ്റ് എങ്കിലും ഈ പാനീയം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഈ പാനീയം സ്ഥിരമായി കഴിക്കാവുന്നതാണ്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
