Latest Updates
-
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
ഹെര്‍ബല്‍ മല്ലിയില ചായ: ദിനവും വെറും വയറ്റില്‍ ആയുസ്സിന് അത്യുത്തമം
രാവിലെ എഴുന്നേറ്റാല്‍ ഉടനേ ഒരു ചായ കുടിക്കുന്നവരായിരിക്കും നല്ലൊരു ശതമാനം ആളുകളും. എന്നാല്‍ ഇനി മുതല്‍ സാധാരണ ചായ കുടിക്കുന്നതിന് പകരമായി ഒരു ഹെര്‍ബല്‍ ടീ കുടിച്ച് ദിവസം ആരംഭിച്ചാലോ? നിങ്ങള്‍ കരുതുന്നതിനേക്കാള്‍ ആരോഗ്യ ഗുണങ്ങളാണ് ഹെര്‍ബല്‍ ടീയില്‍ ഉള്ളത്.. ഇതിലുള്ള ആന്റി ഓക്സിഡന്ുകള്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം തന്നെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളില്‍ ആയുസ്സിനെ വരെ വര്‍ദ്ധിപ്പിക്കുന്നു.
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ വരെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു ഈ മല്ലിയില ചായ. മികച്ച ദഹനത്തിനും അമിത വണ്ണത്തിനും കരളിന്റെ ആരോഗ്യത്തിനും ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും എല്ലാം മല്ലിയില ചായ സഹായിക്കുന്നു. ശരീരത്തില്‍ നിന്ന് ടോക്സിനെ പുറന്തള്ളി കരളിന്റെ പ്രവര്‍ത്തനങ്ങളെ സൂഗമമാക്കുന്നു.

മല്ലിയില ചായയുടെ ഗുണങ്ങള്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ മല്ലിയില ചായ നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും എല്ലാം മല്ലിയില സഹായിക്കുന്നു. ദിനവും രാവിലെ ഒരു കപ്പ് മല്ലിയില ചായ കുടിക്കുന്നത് വഴി ആരോഗ്യം മെച്ചപ്പെടും എന്നതില്‍ സംശയം വേണ്ട.WebMD പ്രകാരം മല്ലിയില ചായ കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.
ഹൃദയാരോഗ്യം വീണ്ടെടുക്കുന്നു
ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മല്ലിയില ചായ. ദിനവും കുടിക്കുന്നത് വഴി അത് ആരോഗ്യത്തെ മികച്ചതാക്കുന്നു. ശരീരത്തിലെ സോഡിയത്തെ പുറന്തള്ളുന്നതിനും ചീത്ത കൊളസ്ട്രോള്‍ കുറക്കുന്നതിനും സഹായിക്കുന്നു മല്ലിയില ചായ. ഇത് നിങ്ങളുടെ ഹൃദ്രോഗ സംബന്ധമായ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
പ്രമേഹത്തെ പ്രതിരോധിക്കുന്നു
പ്രമേഹം പോലുള്ള അസ്വസ്ഥതകള്‍ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി മല്ലിയില ചായ സഹായിക്കുന്നു. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നു. അത് വഴി നിങ്ങളില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. ദിനവും മല്ലിയില ചായ വെറും വയറ്റില്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി കുറഞ്ഞ് കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് നമ്മള് കടന്നു പോവുന്നത്. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നതും. ശരീരത്തിന്റെ വീക്കം കുറക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും മല്ലിയില ചായ സഹായിക്കുന്നു. കൂടാതെ ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മല്ലിയില ചായ സഹായിക്കുന്നു. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നതിന് നിങ്ങളെ എന്തുകൊണ്ടും സഹായിക്കുന്നതാണ് മല്ലിയിലചായ.
കരളിന്റെ ആരോഗ്യത്തിന്
കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മികച്ചതാണ് മല്ലിയില ചായ. ഇത് നിങ്ങളുടെ ശരീരത്തിനുണ്ടാക്കുന്ന മാറ്റങ്ങള്‍ അനുഭവത്തിലൂടെ തന്നെ അറിയാന്‍ സാധിക്കും. ശരീരത്തിലെ വിഷാംശത്തെ പൂര്‍ണമായും ഇല്ലാതാക്കി കരള്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നു. ഇത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കും.
ഫ്രീ റാഡിക്കലുകളുടെ അളവ് കുറയ്ക്കുന്നു
മല്ലിയിലയിലുള്ള ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളുമായി പോരാടുന്നു. ഇത് നിങ്ങളെ ബാധിക്കാനിടയുള്ള പല രോഗാവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല പ്രായമാകുന്നത് വഴി ശരീരത്തിനുണ്ടാവുന്ന മാറ്റങ്ങളേയും ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കും. കൂടാതെ ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന്റെ വീക്കം കുറക്കുന്നതിനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
