Latest Updates
-
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും!
കുടവയര്‍ കുറയ്ക്കണോ? അതിന് നടക്കണോ അതോ ഓടണോ, പെട്ടെന്ന് ഫലത്തിന് ഇത് ചെയ്യാം
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത് പോലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് കുടവയര്‍ കുറയ്ക്കുക എന്നത്. എന്നാല്‍ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് അറിയേണ്ടത് എന്ന് നോക്കാം. ശരീരഭാരം കുറയ്ക്കുന്നത് നടക്കുന്നതും ഓടുന്നതും വളരെ മികച്ചതാണ്. എന്നാല്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇതില്‍ ഏറ്റവും മികച്ചത് ഏതാണ് എന്നതാണ് പലരും ചിന്തിക്കേണ്ടതാണ്. ഏതാണ് കൂടുതല്‍ ഫലപ്രദം എന്ന കാര്യം അറിയേണ്ടതാണ്. ഫിറ്റ്നസ് വിദഗ്ധര്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിശദീകരണം നല്‍കുന്നുണ്ട്.
നടക്കുന്നതും ഓടുന്നതും ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇതില്‍ ശാരീരിക ക്ഷമത നല്‍കുന്നതോടൊപ്പം തന്നെ കൊഴുപ്പ് എത്ര വേഗത്തില്‍ കുറയ്ക്കുന്നു എന്ന കാര്യം അറിഞ്ഞിരിക്കണം. ഒരേ സമയം നടക്കുന്നതും അതുപോലെ തന്നെ അതേ സമയം ഓടുന്നത് വഴി കൂടുതല്‍ കലോറി കുറയുന്നു. എന്നാല്‍ ഓട്ടം നിര്‍ത്തിയാലും കലോറി കത്തിക്കുന്നു. എന്നാല്‍ കുടവയര്‍ കുറയ്ക്കുന്ന കാര്യത്തില്‍ നടത്തമോ ഓട്ടമോ ബെസ്റ്റ് എന്ന് നമുക്ക് നോക്കാം.

ഫിറ്റ്നസ് വിദഗ്ധരുടെ അഭിപ്രായം
ഫിറ്റ്നസ് വിദഗ്ദ്ധനായ യഷ് അഗര്‍വാളിന്റെ അഭിപ്രായം അനുസരിച്ച് വേഗത്തില്‍ കുടവയര്‍ കുറയ്ക്കുന്നതിനും കൊഴുപ്പ് ഉരുക്കി മാറ്റുന്നതിനും വേണ്ടി നമുക്ക് ഓട്ടമാണ് ഏറ്റവും മികച്ചത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിന് ഉയര്‍ന്ന തീവ്രതയും കൂടുതല്‍ കലോറിയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഗുണങ്ങളുണ്ട്. എന്നാല്‍ ഓട്ടം എപ്രകാരമാണ് കൊഴുപ്പിനെ ഇല്ലാതാക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. തീവ്രതയേറിയ ഈ വ്യായാമം നിങ്ങളുടെ ഊര്‍ജ്ജത്തെ മികച്ചതാക്കുന്നു. 'ജേണല്‍ ഓഫ് സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് റിസേര്‍ച്ച്' പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പ്രകാരം, ഓടുന്നതാണ് നടക്കുന്നതിനേക്കാള്‍ ഇരട്ടി കലോറിയാണ് എരിച്ച് കളയുന്നത്.
ഓടുമ്പോള്‍ എപ്രകാരം തടി കുറയുന്നു
ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി എപ്രകാരം ഓട്ടം സഹായിക്കുന്നു എന്ന് നോക്കാം. ഇത് നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും അത് വഴി ശരീരത്തിലെ കൊഴുപ്പ് ഊര്‍ജ്ജമായി മാറുകയും ചെയ്യുന്നു. സ്ഥിരമായ ഓട്ടം നിങ്ങളില്‍ കലോറി കുറവ് വിശപ്പിനെ നിയന്ത്രിക്കുന്നതിനും മെറ്റബോളഇസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതോടൊപ്പം തന്നെ ഇത് ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരമായി ഓടുന്നവരെങ്കില് അവര്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ ഈ സമയം ഓട്ടത്തിലൂടെ ലഭിക്കും.

ആഫ്റ്റര്‍ബേണ്‍ എഫക്റ്റ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഓടുന്നത് പലപ്പോഴും 'ആഫ്റ്റര്‍ബേണ്‍ ഇഫക്റ്റ്' അഥവാ എക്സസ് പോസ്റ്റ്-എക്സര്‍സൈസ് ഓക്സിജന്‍ കണ്‍സംപ്ഷന്‍ (EPOC) എന്ന അവസ്ഥയുണ്ടാക്കുന്നു. പലപ്പോഴും സ്ഥിരമായി ഓടുന്നവരില്‍ പലപ്പോഴും ശരീരം ഓക്സിജന്റെ അളവ് പുന:സ്ഥാപിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഇത് പേശികളുടെ ആരോഗ്യം മികച്ചതാക്കുന്നതിനും മണിക്കൂറുകളോളം ഉയര്‍ന്ന അളവില്‍ തന്നെ കലോറിയെ എരിച്ച് കളയുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഇത് നടക്കുമ്പോള്‍ കുറഞ്ഞ അളവില്‍ ആണ് സംഭവിക്കുന്നത്. എന്നാല്‍ ഓടുന്നത് നിങ്ങളുടെ മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും.
പാര്‍ശ്വഫലങ്ങള്‍ അറിയാം
എന്നാല്‍ സ്ഥിരമായി ഓടുന്നവരില്‍ ചെറിയ ചില പാര്‍ശ്വഫലങ്ങളും ഉണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത് നിങ്ങള്‍ക്ക് കാല് മുട്ടുകള്‍, കണങ്കാലുകള്‍, ഇടുപ്പ് എന്നിവയെല്ലാം തന്നെ വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. അത് മാത്രമല്ല ഇത് ശരീരത്തിന് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഓട്ടത്തിലെ തുടക്കക്കാര്‍, പ്രായമുള്ളവര്‍, അത് കൂടാതെ സന്ധിവേദനയുള്ളവര്‍ എല്ലാം പലപ്പോഴും ഓട്ടം പതുക്കെയാക്കുന്നതാണ് നല്ലത്. അത് മാത്രമല്ല നിങ്ങളുടെ പരിക്കുകള്‍ ഒഴിവാക്കുന്നതിന് വേണ്ടി കൃത്യമായ വാം അപ്പ് ചെയ്യേണ്ടതാണ്. അത് മാത്രമല്ല ഓടുന്നതിന് വേണ്ടി നല്ല ഷൂസുകള്‍, മികച്ച സ്ട്രെച്ചുകള്‍ എല്ലാം ചെയ്യേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ക്ക് ഓട്ടം അല്പം കഠിനമായി തോന്നുകയാണെങ്കില്‍ പലപ്പോഴും എളുപ്പത്തില്‍ നടക്കുന്നതും അല്ലെങ്കില്‍ ചെറിയ രീതിയില്‍ ഓടുന്നതിനും ശ്രദ്ധിക്കുക.
ഗുണങ്ങള്‍
എന്നാല്‍ കുടവയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് വേണ്ടി ഓടുന്നവരില്‍ ചില ആരോഗ്യ ഗുണങ്ങളും ഉണ്ടാവുന്നു എന്നതാണ് സത്യം. ഇത് പേശികളെ ശക്തിപ്പെടുത്തുകയും അതുപോലെ തന്നെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുകയും ഹൃദയാരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ജീവി ശൈലി രോഗങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും അതോടൊപ്പം തന്നെ അമിത വണ്ണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും എന്നതില്‍ സംശയം വേണ്ട. ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതും ഇതിന്റെ ഗുണങ്ങളില്‍ മികച്ചതാണ്. എന്നാല്‍ എന്താണെങ്കിലും സ്ഥിരമായി ചെയ്യുന്നവരില്‍ മാത്രമേ ഗുണഫലങ്ങള്‍ ലഭിക്കുകയുള്ളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












