Latest Updates
-
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
കഠിന വ്യായാമവും ഡയറ്റും വേണ്ട, വയറിലെ കൊഴുപ്പ് എരിച്ചുകളയാന്‍ ആയുര്‍വ്വേദം നിര്‍ദ്ദേശിക്കുന്നത് ഇതാണ്
കാഴചയിലുള്ള അഭംഗി മാത്രമല്ല കുടവയര്‍. നിശബ്ദനായിരുന്ന് നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഒരു വില്ലന്‍ കൂടിയാണിത്. വയറില്‍ അടിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന കൊഴുപ്പ് ഒരുനാള്‍ ഗുരുതരമായ പല രോഗങ്ങളുടെയും രൂപത്തില്‍ പ്രത്യക്ഷപ്പെടാം. ചിലപ്പോള്‍ ഒരു രോഗമല്ല, രോഗങ്ങള്‍ തുടരെത്തുടരെ ഉണ്ടായെന്ന് വരാം. ശരീരത്തിലെ പ്രധാന അവയവങ്ങളായ ഹൃദയം, കരള്‍ എന്നിയുടെയെല്ലാം പ്രവര്‍ത്തനം അവതാളത്തിലാക്കാന്‍ വയറിലെ കൊഴുപ്പിന് സാധിക്കും.

ജീവിതശൈലി തന്നെയാണ് കുടവയറിന്റെ പ്രധാനകാരണം. മോശം ഭക്ഷണശീലങ്ങളും പോഷകാഹാരക്കുറവും കുടവയറിനെ പരിപോഷിപ്പിക്കും. കൊഴുപ്പും പഞ്ചസാരയും ധാരാളമുള്ള ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും കഴിച്ച് വ്യായാമമൊന്നും ചെയ്യാതെ ശരീരം അനങ്ങാതിരിക്കുന്ന അവസ്ഥയിലാണ് വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ തുടങ്ങുന്നത്. ഇവ കൂടാതെ മാനസിക പിരിമുറുക്കം, ഉറക്കമില്ലായ്മ എന്നിവയും കുടവയറിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്. ഇവ രണ്ടും ശരീരത്തിലെ ഹോര്‍മോണ്‍ ഉല്‍പ്പാദനം അവതാളത്തിലാക്കുകയും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഘടകങ്ങളാണ്. അങ്ങനെയും കുടവയര്‍ ഉണ്ടാകും.
ഒരിക്കല്‍ വന്നുകഴിഞ്ഞാല്‍ ഉന്തിത്തള്ളിവിട്ടാലും തിരിച്ചുപോകാന്‍ മടിക്കുന്ന അതിഥിയെ പോലെയാണ് കുടവയര്‍. വ്യായാമവും ഡയറ്റും മാറിമാറിയും ഒരുമിച്ചും പരീക്ഷിച്ചിട്ട് കുടവയര്‍ പിടിതരാത്ത നിരവധിയാളുകള്‍ ഉണ്ട്. ഇതൊന്നുമല്ലാതെ സ്വാഭാവികമായി തന്നെ കുടവയര്‍ കുറയണമെന്ന് അഗ്രഹിക്കുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന, ആയുര്‍വ്വേദം നിര്‍ദ്ദേശിക്കുന്ന ചില പരിഹാരമാര്‍ഗ്ഗങ്ങളാണ് ഇനി നല്‍കിയിരിക്കുന്നത്.
ഗുല്ഗുലു
ഗുല്ഗുലു ശരീരത്തില്‍ കൊഴുപ്പിന്റെ ചയാപചയം അഥവാ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. മാത്രമല്ല തൈറോയിഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി അടിവയറ്റില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാന്‍ ഗുല്ഗുലു സഹായിക്കുന്നു.
ത്രിഫല
നെല്ലിക്ക, കടുക്ക, താന്നി എന്നീ മൂന്ന ഫലങ്ങളുടെ ഗുണങ്ങള്‍ ഒന്നിക്കുന്ന അപൂര്‍വ്വ ഔഷധക്കൂട്ടാണ് ത്രിഫല. ത്രിഫല ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കുകയും മെറ്റബോളിസവും വിസര്‍ജ്ജനവും മെച്ചപ്പെടുത്തി ശരീരഭാരം കുറയ്ക്കാന്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നു.
ഇഞ്ചി ദഹനം മെച്ചപ്പെടുത്താന്‍ മിക്ക കറികളിലും നമ്മള് ചേര്‍ക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി ദഹനരസങ്ങളെ ഉത്തേജിപ്പിക്കുകയും ഉദരത്തില്‍ നിന്നും വേഗത്തില്‍ ആഹാരം നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. വിശപ്പ് ഇല്ലാതാക്കാനും ഇഞ്ചി നല്ലതാണ്. ഇങ്ങനെയെല്ലാം വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കുന്നു.
മഞ്ഞള്‍
പഴുപ്പ് ഇല്ലാതാക്കാനുള്ള മഞ്ഞളിന്റെ കഴിവ് അതുല്യമാണ്. മഞ്ഞളിന്റെ ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് കഴിവുകളാണ് ഇത് സാധ്യമാക്കുന്നത്. ഈ കഴിവുകള്‍ വയറിലെ കൊഴുപ്പ് ഇല്ലാതാക്കാനും വളരെ ഫലപ്രദമാണ്.
ഉലുവ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താനും ഉലുവയ്ക്ക് കഴിവുണ്ട്. ഉലുവ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടാതിരിക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ ഭക്ഷണത്തോട് അമിത താല്‍പ്പര്യം തോന്നിതിരിക്കുകയും അത് കൊഴുപ്പ് കുറയാന്‍ സഹായിക്കുകയും ചെയ്യും.
കറുവപ്പട്ട
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താനും കറുവപ്പട്ടയ്ക്കും കഴിവുണ്ട്. ഈ രണ്ട് ഗുണങ്ങളും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായകമാകും.
അമുക്കുരം
മാനസിക പിരിമുറുക്കം മൂലമുള്ള വണ്ണം വെക്കല്‍ തടയാന്‍ അമുക്കുരത്തിന് സാധിക്കും. മാനസിക പിരിമുറുക്കം കാരണം ശരീരത്തില്‍ ഉയരുന്ന കോര്‍ട്ടിസോളിന്റെ അളവ് ക്രമീകരിച്ചാണ് അമുക്കുരം കൊഴുപ്പിനെതിരെ പോരാടുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
