Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
മെലിഞ്ഞിരുന്നിട്ടും കുടവയറോ? കാരണവും പരിഹാരവും
കണ്ടാല്‍ മെലിഞ്ഞത്, പക്ഷേ, കുടവയര്‍ പലരിലും കാണാറുണ്ട്. എന്തുകൊണ്ടായിരിക്കും ഈ മെലിഞ്ഞ പ്രകൃതക്കാരിലും കുടവയര്‍ വരുന്നത്? പലര്‍ക്കും കൃത്യമായി ഉത്തരം ലഭിക്കാത്ത ഒരു ചോദ്യമാണിത്. പ്രത്യക്ഷത്തില്‍ മെലിഞ്ഞ ശരീരത്തില്‍ കുടവയര്‍ വരുന്നത് ഒരു അഭംഗി കൂടിയാണെന്ന് പറയാം. ഈ പ്രശ്നം പരിഹരിക്കാന്‍ ദിവസേന നടക്കുന്നതും, ഓടുന്നതും സഹായിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. ഇവ മാത്രം പോര, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

കുടവയര്‍ വരുന്നത് എന്തുകൊണ്ട്?
ചിലര്‍ക്ക് ജനിതകപരമായി വയര്‍ കൂടുതലായി കണ്ടുവരാറുണ്ട്. എന്നാല്‍, ഇവ കൂടാതെ, ചിലരില്‍ വയര്‍ വരുന്നതിന് പിന്നിൽ അമിതമായിട്ടുള്ള സ്ട്രെസ്സ്, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍, മധുരം അമിതമായി കഴിക്കുന്നത്, കൃത്യസമയത്ത് ആഹാരം കഴിക്കാത്തത്, അമിതമായിട്ടുള്ള വിസറല്‍ ഫാറ്റ് എന്നിവയെല്ലാമാണ്. ഇവ മാറ്റിയെടുക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.
ഡയറ്റ്
ഡയറ്റ് എടുക്കുമ്പോള്‍ നല്ലപോലെ പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ച്, മുളപ്പിച്ച പയര്‍. വേവിച്ച ഇറച്ചി, പുഴുങ്ങിയ മുട്ട, സോയാബിന്‍, പയര്‍-ധാന്യ വര്‍ഗ്ഗങ്ങള്‍ എന്നിവ ആഹാരത്തിന്റെ കൂടെ ചേര്‍ത്ത് നല്ലപോലെ കഴിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തിലേയ്ക്ക് വേണ്ടത്ര പ്രോട്ടീന്‍ ലഭിക്കുമ്പോള്‍ പേശികള്‍ ബലപ്പെടുന്നു. അതുപോലെ, ശരീരത്തിലേയ്ക്ക് കൊഴുപ്പെത്തുന്നത് തടയാനും ഇത് സഹായിക്കുന്നു.
വ്യായാമം
കുറേ കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് പേശികളെ ബലപ്പെടുത്താന്‍ ഒരിക്കലും സഹായിക്കുകയില്ല. കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ ശരീരത്തിലേയ്ക്ക് വേണ്ടത്ര ഓക്സിഡന് എത്തിക്കും. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍, വയര്‍ കുറയ്ക്കണമെങ്കില്‍ നടത്തം, ഓട്ടം പോലെയുള്ള കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ 10 മിനിറ്റ് ചെയ്തതിന് ശേഷം ഒരു 15 മിനിറ്റ് വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യേണ്ടത് അനിവാര്യമാണ്. വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുമ്പോള്‍ വയറിലെ പേശികള്‍ ബലപ്പെടുന്നു. ഇത് വയറ്റില്‍ നിന്നും കൊഴുപ്പ് കുറയ്ക്കാനും, വയര്‍ കുറയ്ക്കാനും സഹായിക്കുന്നു.
വിശ്രമം
എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് കരുതിയാല്‍ തെറ്റി. ആഴ്ചയില്‍ 5 ദിവസം വ്യായാമം ചെയ്താല്‍ രണ്ട് ദിവസമെങ്കിലും ശരീരത്തിന് വിശ്രമം നല്‍കണം. രണ്ട് ദിവസം നല്‍കിയില്ലെങ്കില്‍ ഒരു ദിവസമെങ്കിലും വിശ്രമം നല്കാന് ശ്രദ്ധിക്കണം. ശരീരത്തിന് വിശ്രമം ലഭിച്ചാല്‍ മാത്രമേ, ബോഡിയ്ക്ക് അതിനുപറ്റിയ കേടുപാടുകള്തീര്ക്കാന് സാധിക്കൂ. അതുപോലെ, പേശികളുടെ ആരോഗ്യം വീണ്ടെടുക്കാനുമെല്ലാം വിശ്രമം അനിവാര്യമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനം കൃത്യമായി നടന്നാല്‍ മാത്രമാണ്, ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുക. ഇല്ലെങ്കില്‍ പേശീക്ഷയം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് ഉണ്ടായേക്കാം.
ഉറക്കം
നല്ലപോലെ 8 മണിക്കൂര്‍ ഉറങ്ങണം. ഉറക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം, ഉറക്കം കൃത്യമായില്ലെങ്കില്‍ ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാകും. അതുപോലെ, സ്ട്രെസ്സ് വര്‍ദ്ധിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. സ്ട്രെസ്സ് വര്‍ദ്ധിച്ചാല്‍ മാനസികാരോഗ്യം നശിക്കും. ഇത് അടിവയര്‍ ചാടുന്നതിനും കാരണമാണ്. അതിനാല്‍, സ്ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ നിയന്ത്രിക്കുന്നതിനും ശരീരം ഫിറ്റാക്കി നിലനിര്‍ത്താനും നല്ലപോലെ ഉറങ്ങാന്‍ ശ്രദ്ധിക്കുക. ഇത്രയും കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ വയര്‍ കുറച്ചെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications