Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
അമിതവണ്ണം ഒട്ടും നിസ്സാരമല്ല: കുടവയര്‍ ഗര്‍ഭധാരണത്തിന് തടസ്സം നില്‍ക്കുമെന്ന് പഠനം
അമിതവണ്ണം എന്നത് പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുന്നു. അമിതവണ്ണം പ്രത്യേകിച്ച് വയറ്റില കൊഴുപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ പലപ്പോഴും അത് പെട്ടെന്ന് കുറയണം എന്നില്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ അവസ്ഥയിലൂടെ കടന്ന് പോവുന്നു. പലപ്പോഴും അപകടകരമായ അവസ്ഥകള്‍ വരെ നിങ്ങളിലുണ്ടാവുന്നു. പ്രമേഹം, അര്‍ബുദം,ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍, ഗുരുതരമായ മറ്റ് രോഗങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നു. അതിനെല്ലാം കാരണം അമിതവണ്ണം തന്നെയാണ്. എന്നാല്‍ ഇത് ഗര്‍ഭധാരണ പ്രശ്‌നങ്ങള്‍ക്ക് കൂടി കാരണമാകുന്നു എന്നാണ് പഠനം പറയുന്നത്.
പണ്ട് പ്രായമാവുന്നതിന്റെ ഫലമായി പലപ്പോഴും അത് വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് നമുക്കറിയാം. എന്നാല്‍ ഇന്ന് പ്രായം മാത്രമല്ല വയറിലെ കൊഴുപ്പ് വര്‍ദ്ധിക്കുന്നതും സ്ത്രീകളില്‍ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. അത് കൂടാതെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇത് മൂലം ഉണ്ടാവുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

വന്ധ്യത പ്രശ്‌നങ്ങള്‍ ഗുരുതരം
പണ്ട് കാലത്ത് വാര്‍ദ്ധക്യ സംബന്ധമായ അല്ലെങ്കില്‍ പ്രായം കൂടുന്നതാണ് സ്ത്രീകളില്‍ പ്രത്യുത്പാദന ആരോഗ്യം പ്രശ്‌നത്തിലാക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നിന്ന് മോചനം ലഭിച്ചിട്ടില്ലെങ്കിലും പലപ്പോഴും മറ്റ് ചില കാര്യങ്ങള്‍ കൂടി പ്രത്യുത്പാദന ആരോഗ്യത്തെ സ്വാധീനിക്കുന്നു. അതില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഭക്ഷണ രീതികള്‍ എന്നിവയെല്ലാം കാരണമാകുന്നു. പലപ്പോഴും വയറിലെ കൊഴുപ്പ് വര്‍ദ്ധിക്കുന്നതും സ്ത്രീകളില്‍ വന്ധ്യതക്ക് കാരണമാകുന്നു എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
പഠനം ഇപ്രകാരം
പലപ്പോഴും വയറിലെ കൊഴുപ്പും വന്ധ്യതയും തമ്മില്‍ നേരിട്ടുള്ള ബന്ധമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ള ഏകദേശം 200 സ്ത്രീകളില്‍ നടത്തിയ ഒരു പഠനത്തില്‍, അരക്കെട്ടിലെ കൊഴുപ്പ് ഓരോ സെന്റീമീറ്റര്‍ കൂടുമ്പോഴും വന്ധ്യതയുടെ സാധ്യത ഏകദേശം 3% വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സാധാരണ അവസ്ഥയില്‍ അരക്കെട്ടിന്റെ ചുറ്റളവ് 60 സെന്റീമീറ്ററുള്ള സ്ത്രീകള്‍ക്ക് വന്ധ്യതയുടെ സാധ്യത കുറവാണ് എന്നാണ് പറയുന്നത്. എന്നാല്‍ 160 സെന്റീമീറ്ററോ അതില്‍ കൂടുതലോ ചുറ്റളവുള്ളവര്‍ക്ക് വന്ധ്യതക്കുള്ള സാധ്യത കൂടുതലാണ് എന്നാണ് പഠനം പറയുന്നത്.

പരിഹാരം ഇപ്രകാരം
സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) അനുസരിച്ച്, നടക്കുക, ഓടുക, സൈക്കിള്‍ ചവിട്ടുക തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങളില്‍ അമിതവണ്ണം കുറയ്ക്കുന്നതിനും അതോടൊപ്പം തന്നെ ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും എന്നാണ് പ
റയുന്നത്. ഇത് വഴി അമിതവണ്ണത്തേയും കുടവയറിനേയും പരിഹരിക്കാന്‍ സാധിക്കുന്നു. അമേരിക്കയിലെ ഹുയിഷൗ സെന്‍ട്രല്‍ പീപ്പിള്‍സ് ഹോസ്പിറ്റലിലെ ഗവേഷകരുടെ അഭിപ്രായത്തില്‍, അരക്കെട്ടിന്റെ അളവ് കുറയ്ക്കുന്നത് ഗര്‍ഭധാരണത്തിന് സഹായിക്കുന്നു എന്നാണ് പറയുന്നത്. കൃത്യമായി ശരീരഭാരം നിലനിര്‍ത്തിയാല്‍ ഒരു പരിധി വരെ പല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. കൂടാതെ ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
മാറ്റേണ്ടത് ഇതെല്ലാം
എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി മാറ്റേണ്ട ചില ശീലങ്ങളുണ്ട്. അതില്‍ രാത്രി വൈകിയുള്ള ഉറക്കം, ഫാസ്റ്റ് ഫുഡുകളുടെയും സംസ്‌കരിച്ച ഭക്ഷണങ്ങളുടെയും അമിതോപയോഗം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം എന്നിവയെല്ലാം തന്നെ ശ്രദ്ധിക്കണം. ഇതെല്ലാം പലപ്പോഴും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കും. അതിന്റെ ഫലമായി അണ്ഡോത്പാദനത്തില്‍ നാറ്റം സംഭവിക്കുന്നു. കൂടാതെ ആര്‍ത്തവ ക്രമക്കേടുകളും പലപ്പോഴും നിങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications