Latest Updates
-
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി
ബോട്ടോക്‌സിന് പകരമാകുമോ ഫേസ് യോഗ? മുഖത്തിന്റെ ഘടന തന്നെ മാറ്റാം
Face Yoga : ആണായാലും പെണ്ണായാലും വളരെ സുന്ദരവും ആകര്‍ഷകവുമായി തങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നു. സൗന്ദര്യം കൂട്ടാനുള്ള പല വഴികളും മിക്കവരും പിന്തുടരുകയും ചെയ്യുന്നു. സൗന്ദര്യ ചികിത്സകള്‍, ക്രീമുകള്‍, വീട്ടുവൈദ്യങ്ങള്‍ മുതലായവ ഇതിനായി ഉപയോഗിക്കുന്നു. നിങ്ങളുടെ സൗന്ദര്യ സ്വപ്‌നങ്ങളെ പൂവണിയിക്കാന്‍ ഫേസ് യോഗ നിങ്ങളെ സഹായിക്കും.
മുഖത്തിന്റെ ഛായ തന്നെ മാറ്റാന്‍ ഒരു ഫലപ്രദമായ മാര്‍ഗമാണ് ഫേസ് യോഗ. നിങ്ങളുടെ രൂപം മെച്ചപ്പെടുത്താന്‍ ഒരു പൈസ പോലും ചെലവഴിക്കേണ്ടതില്ല എന്നതാണ് ഏറ്റവും നല്ല കാര്യം. എന്നാല്‍ ഫേസ് യോഗ ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

എന്താണ് ഫെയ്‌സ് യോഗ
നിങ്ങളുടെ ശരീരത്തിന് ഫിറ്റ്നസ് നിലനിറുത്താന്‍ പതിവായി വ്യായാമം ആവശ്യമുള്ളതുപോലെ, മുഖ പേശികള്‍ക്കും വ്യായാമം ആവശ്യമാണ്. മുഖത്തെ പേശികള്‍, രക്തചംക്രമണം, ലിംഫറ്റിക് സിസ്റ്റം എന്നിവ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ് ഫേസ് യോഗ. പേശികളെ ഉത്തേജിപ്പിക്കുന്നതിലാണ് ഇത് ശ്രദ്ധിക്കുന്നത്. അമിതമായി അദ്ധ്വാനിക്കുന്ന പേശികള്‍ക്ക് അയവ് വരുത്താനും ഫേസ് യോഗ സഹായിക്കുന്നു, ഇത് നിങ്ങളുടെ മുഖം ശാന്തമാക്കുന്നു. സൗന്ദര്യ ഗുണങ്ങള്‍ കാരണം ഫേസ് യോഗയുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഫേസ് യോഗയിലെ വ്യായാമങ്ങള്‍ പ്രായപരിധി, ചര്‍മ്മ തരങ്ങള്‍, നിലവിലുള്ള പ്രശ്‌നങ്ങള്‍ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു.
ഫേസ് യോഗയുടെ ഗുണങ്ങള്‍
* നിങ്ങളുടെ മുഖത്തെ പേശികളില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കുന്നു എന്നതാണ് ഫേസ് യോഗ ചെയ്യുന്നതിന്റെ ഏറ്റവും നല്ല ഗുണം.
* ഫൈന്‍ ലൈനുകള്‍, പിഗ്മെന്റേഷന്‍, ഡാര്‍ക് സര്‍ക്കിള്‍, ഇരട്ട താടി, തൂങ്ങിയ കണ്ണുകള്‍ എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കും.
* ഇത് കോശങ്ങളുടെ മൈക്രോ സര്‍ക്കിളേഷനും ഓക്‌സിജനും മെച്ചപ്പെടുത്തുന്നു, അതിന്റെ ഫലമായി സമതുലിതമായതും തിളക്കമുള്ളതുമായ ചര്‍മ്മ നിറം ലഭിക്കും.
* ഉന്തിയ കവിള്‍, ഷാര്‍പ്പായ താടിയെല്ല്, തൂങ്ങിയ കഴുത്ത്, ഷാര്‍പ്പായ മൂക്ക് എന്നിവ പരിഹരിക്കാന്‍ ഫേസ് യോഗ സഹായിക്കും.
* മുഖത്തെ പേശികളിലെ പിരിമുറുക്കം കുറയ്ക്കുന്നതിലൂടെ ഇത് ശാന്തമാക്കാന്‍ സഹായിക്കുന്നു, തലവേദന കുറയുന്നു, മികച്ച ഉറക്കം നല്‍കുന്നു.
* ഈ വ്യായാമങ്ങള്‍ ലിംഫറ്റിക് ഡ്രെയിനേജ് പ്രോത്സാഹിപ്പിക്കുകയും മുഖത്തെ ടോണ്‍ ചെയ്യുകയും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
* ബോട്ടോക്സിനോ ഫില്ലറുകള്‍ക്കോ പകരമായി നോക്കുന്ന ഏതൊരാള്‍ക്കും ഫെയ്സ് യോഗ മികച്ചതാണ്.
എപ്പോള്‍ തുടങ്ങണം
16-ാം വയസ്സില്‍ ഫേസ് യോഗ ആരംഭിക്കാമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. മുഖക്കുരു കുറയ്ക്കാനും മൊത്തത്തില്‍ മുഖം മെച്ചപ്പെടുത്താനുമായി ഈ പ്രായത്തില്‍ ഫേസ് യോഗ ചെയ്യാന്‍ തുടങ്ങാം. ഈ വ്യായാമങ്ങള്‍ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ചര്‍മ്മം തൂങ്ങുന്നത് തടയാനും കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. നിങ്ങള്‍ക്ക് 18-ഓ 20-ഓ വയസ്സിലും ഇത് ആരംഭിക്കാം, ഈ സമയത്ത് നിങ്ങളുടെ മുഖത്തെ പേശികള്‍ പൂര്‍ണ്ണമായി വികസിക്കും. എന്നിരുന്നാലും പിഗ്മെന്റേഷന്‍, കറുത്ത പാടുകള്‍, അല്ലെങ്കില്‍ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നവര്‍ക്ക് നേരത്തെ തന്നെ ഫേസ് യോഗ തുടങ്ങാം. 20 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണെങ്കിലും, നിങ്ങളുടെ ദിനചര്യയില്‍ ഫേസ് യോഗ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ?
ശരിയായി ചെയ്തില്ലെങ്കില്‍, മുഖ വ്യായാമങ്ങള്‍ മുഖത്തെ പേശികള്‍ ആയാസപ്പെടാനും പരിക്കുകള്‍ക്കും ചുളിവുകള്‍ക്കും അല്ലെങ്കില്‍ ചര്‍മ്മം തളര്‍ന്നുപോകുന്നതിനും കാരണമായേക്കാം. നിങ്ങളുടെ മുഖം അമിതമായി സമ്മര്‍ദ്ദത്തിലാകാതെ ശരിയായ രീതിയില്‍ ഇത് ചെയ്യേണ്ടത് പ്രധാനമാണ്.
നെറ്റി മിനുസപ്പെടുത്താനും പുരികങ്ങള്‍ ഉയര്‍ത്താനും
നെറ്റിയില്‍ വിരലുകള്‍ വച്ചുകൊണ്ട് തുടങ്ങുക. നിങ്ങളുടെ പുരികങ്ങള്‍ പതുക്കെ ഉയര്‍ത്തുക, 10-15 സെക്കന്‍ഡ് പിടിച്ച് പത്ത് തവണ ആവര്‍ത്തിക്കുക.
കവിളുകള്‍ ടോണ്‍ ചെയ്യാന്‍
വെള്ളം നിറഞ്ഞത് പോലെ നിങ്ങളുടെ കവിളുകള്‍ പുറത്തേക്ക് തള്ളിപ്പിടിക്കുക. അല്ലെങ്കില്‍ വിശാലമായി പുഞ്ചിരിക്കുക. കുറച്ച് നിമിഷം ഓരോ പൊസിഷനും പിടിക്കുക. ഈ വ്യായാമം കവിള്‍ പേശികളെ ടോണ്‍ ചെയ്യാന്‍ സഹായിക്കുന്നു.
കണ്ണിനു താഴെയുള്ള നീര്‍വീക്കം കുറയ്ക്കാന്‍
നിങ്ങളുടെ കണ്ണുകള്‍ അടച്ച് വിരല്‍ത്തുമ്പില്‍ നിങ്ങളുടെ കണ്ണുകളില്‍ നേരിയ മര്‍ദ്ദം പ്രയോഗിക്കുക, 10-15 സെക്കന്‍ഡ് പിടിച്ച് പത്ത് തവണ ആവര്‍ത്തിക്കുക.
താടിയെല്ല് നേരെയാക്കാന്‍
നിങ്ങളുടെ തല പിന്നിലേക്ക് ചരിച്ച് താടി മുന്നോട്ട് നീട്ടുക, 10-15 സെക്കന്‍ഡ് പിടിച്ച് 10 തവണ ആവര്‍ത്തിക്കുക.
കഴുത്ത് ദൃഢമാക്കാന്‍
നിങ്ങളുടെ തല പിന്നിലേക്ക് ചരിച്ച് സീലിംഗിലേക്ക് നോക്കുക, 10-15 സെക്കന്‍ഡ് പിടിക്കുക. ഈ വ്യായാമം പത്ത് തവണ ആവര്‍ത്തിക്കുക.
നെറ്റിയില്‍ അക്യുപ്രഷര്‍
രണ്ട് കൈകള്‍ കൊണ്ടും മുഷ്ടിചുരുട്ടി, നടുവിരലുകളുടെയും ചൂണ്ടുവിരലുകളുടെയും മുട്ടുകള്‍ നെറ്റിയുടെ മധ്യഭാഗത്ത് വയ്ക്കുക. സമ്മര്‍ദ്ദം നിലനിര്‍ത്തിക്കൊണ്ട് നിങ്ങളുടെ മുഷ്ടി നിങ്ങളുടെ നെറ്റിയുടെ വശത്തേക്ക് പതുക്കെ സ്ലൈഡ് ചെയ്യുക. എന്നിട്ട് അത് കേന്ദ്രത്തിലേക്ക് തിരികെ കൊണ്ടുവരിക. ഇതേ നടപടിക്രമം നാല് തവണ ചെയ്യുക. സെറ്റ് രണ്ട് തവണ കൂടി ആവര്‍ത്തിക്കുക. ഈ വ്യായാമം നിങ്ങളുടെ തല ശാന്തമാക്കുകയും ടെന്‍ഷന്‍ നീക്കം ചെയ്യുകയും ചുളിവുകള്‍ തടയുകയും ചെയ്യുന്നു.
വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കാന്‍
* മുഖത്ത് വ്യായാമം ചെയ്യുന്നതിനുമുമ്പ് മോയ്‌സ്ചറൈസര്‍ പുരട്ടുക. വരണ്ട ചര്‍മ്മത്തോടെ നിങ്ങള്‍ മുഖ വ്യായാമം ചെയ്താല്‍ പിന്നീട് മുഖത്ത് വരകളും ചുളിവുകളും വീണേക്കാം.
* ഫേസ് യോഗ ചെയ്യുമ്പോഴെല്ലാം നിങ്ങളുടെ മുഖത്ത് സ്പര്‍ശിക്കേണ്ടതായി വരും. അതിനാല്‍ നിങ്ങളുടെ കൈകള്‍ വൃത്തിയായി സൂക്ഷിക്കുക.
* നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ വേദനിപ്പിക്കരുത്. വേദനയോ അസ്വസ്ഥതയോ ഉണ്ടാക്കുന്ന വ്യായാമങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.
* യോഗ ചെയ്യുമ്പോള്‍ സ്ഥിരതയാണ് പ്രധാനം. മുടക്കാതെ ചെയ്യുക.
* ഫേസ് യോഗയ്ക്ക് പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല. നിങ്ങളുടെ കൈകളും വിരലുകളും ഉപയോഗിക്കാം. എന്നിരുന്നാലും, അധിക ഉത്തേജനത്തിനായി ഫേഷ്യല്‍ റോളറുകളോ മറ്റോ ഉപയോഗിക്കാം.
* വ്യായാമ വേളയില്‍ ശരിയായ ഭാവം നിലനിര്‍ത്തുകയും ശരിയായ ശ്വസനരീതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.
* മറ്റേതൊരു തരത്തിലുള്ള വ്യായാമം പോലെ തന്നെ ഫേസ് യോഗയിലും, വ്യായാമത്തിന് ശേഷം നിങ്ങളുടെ പേശികളെ ശാന്തമാക്കേണ്ടതുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











