Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ചെരിപ്പില്ലാതെ കുറച്ച് നേരമെങ്കിലും മണ്ണിലൂടെ നടക്കണം; കാരണം ഇത്
വീടിനകത്ത് വരെ ചെരിപ്പില്ലാതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് പലര്‍ക്കും. എന്നാല്‍, ചെരിപ്പില്ലാതെ മണ്ണിലൂടെ കുറച്ച് നേരമെങ്കിലും നടക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. അതിനു പിന്നില്‍ ചില കാരണങ്ങളും ഉണ്ട്. ആ കാരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

സന്തുലിതാവസ്ഥ
നമ്മുടെ കാല്പാദത്തിന്റെ ഷേയ്പ്പ് കൃത്യമായി നലനില്ക്കണമെങ്കില് നമ്മള് കുറച്ച് നേരമെങ്കിലും മണ്ണിലൂടെ ചെരിപ്പില്ലാതൈ നടക്കണം. എന്നാല്‍ മാത്രമേ, കാലുകളുടെ ഷേയ്പ്പ് കൃത്യമായി നിലനില്‍ക്കൂ. എന്നാല്‍ മാത്രമേ, നമ്മുടെ ശരീരത്തിന്റെ സന്തുലിതാവസ്ഥപോലും കൃത്യമായി നിലനില്ക്കുകയുള്ളൂ. അതിനാല്‍, കുറച്ച നേരം മണ്ണിലൂടെ എന്നും രാവിലെ നടക്കുന്നത് നല്ലതായിരിക്കും.
പോസറ്റീവ് എനര്‍ജി
പലവിധത്തിലുള്ള ചിന്തകളാല്‍ ഓരോ ദിവസവും മനസ്സ് അസ്വസ്ഥതപ്പെടാം. എന്നാല്‍, ചെരിപ്പില്ലാതെ മണ്ണിലൂടെ നടക്കുമ്പോള്‍ ഭൂമിയുമായുള്ള ബന്ധം രൂപപ്പെടുന്നു. ഇത് ശരീരത്തിലേയ്ക്ക് എനര്‍ജി നല്കുന്നു. കൂടാതെ, മനസ്സിനെ ശാന്തമാക്കാനും. നല്ല ചിന്തകളാല്‍ സമാധാനം ലഭിക്കാനും ചെരിപ്പില്ലാതെ നടക്കുന്നത് സഹായിക്കും.
ഉറക്കം
മനസ്സ് ശാന്തമായാല്‍, ടെന്‍ഷന്‍ കുറയും, ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കും. മനസ്സിന്റെ സമാധാനം നിലനിര്‍ത്തും. എന്തിന് നല്ല ഉറക്കം ലഭിക്കാന്‍ പോലും സഹായിക്കും. നല്ല ഉറക്കം ലഭിച്ചാല്‍ ആരോഗ്യവും നിലനില്ക്കും. ചര്‍മ്മത്തിന്റെ യുവത്വം നിലനില്ക്കും. മുടി കൊഴിച്ചില്‍ കുറയും. ഹൃദ്രോഗ സാധ്യതയും കുറയും. ചിലരില്‍ കോര്‍ട്ടിസോള്‍ കുറയുമ്പോള്‍ അമിതവണ്ണവും കുടവയറും കുറയുന്നു.
ശരീരവേദന
ശരീരത്തില്‍ ഉണ്ടാകുന്ന, വേദന, വീക്കം എന്നിവ കുറയ്ക്കാന്‍ പതിവായി കുറച്ച് നേരമെങ്കിലും മുറ്റത്ത് ചെരിപ്പില്ലാതെ നടക്കുന്നത് നല്ലതാണ്. ഇത്് ശരീരത്തിലേയ്ക്ക പോസറ്റീവ് എനര്‍ജി നല്കുന്നു. അതുപോലെ, ശരീരത്തില്‍ ഉണ്ടാകുന്ന പിലവിധത്തിലുള്ള വീക്കം കുറയ്ക്കനും, വേദനകള്‍ കുറയ്ക്കാനും ഇത് സഹായിക്കും.
രോഗപ്രതിരോധശേഷി
മണ്ണിലൂടെ ചെരിപ്പില്ലാതെ നടക്കുന്നത് രക്തോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, രക്തോട്ടം വര്‍ദ്ധിക്കുന്നത് മൂലം, ഓരോ അവയവങ്ങളിലേയ്ക്കും വേണ്ട പോഷകങ്ങള്‍ എത്തുന്നു. കൂടാതെ, ഓക്സിജനും കൃത്യമായ അളവില്‍ എത്തുന്നു. ഇത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. കൂടാതെ, ഭൂമിയുടെ പ്രതലത്തില്‍ ധാരാളം ഇലക്ട്രോണുകള്‍ അടങ്ങിയിരിക്കുന്നു. ഇതെല്ലാം നാച്വറല്‍ ആന്റിഓക്സിഡന്റ്സ് ആണ്. ഇവ നമ്മുടെ ശരീരത്തില്‍ എത്തുന്നതിനും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
