Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
പപ്പായയും പഴവും ഏത് ആദ്യം കഴിച്ചാല് കുടല് സംരക്ഷിക്കാം
കുടലിന്റെ ആരോഗ്യത്തിന് വേണ്ടി ഭക്ഷണം കഴിക്കുമ്പോള് ഏത് ഭക്ഷണമാണ് കഴിക്കേണ്ടത് എന്നത് പലരുടേയും ചോദ്യമാണ്. എന്നാല് ആരോഗ്യത്തിന് വേണ്ടി ശ്രമിക്കുന്നവരെങ്കില് കുടലിന്റെ ആരോഗ്യത്തിനും ചൂടിനെ നിയന്ത്രിക്കുന്നതിനും വേണ്ടി നമുക്ക് പപ്പായയോ അല്ലെങ്കില് പഴമോ കഴിച്ച് തുടങ്ങാം. ആദ്യ ദിനം മുതല് തന്നെ ചൂട് കൂടുതലാവുകയാണെങ്കില് അതിനെ നിയന്ത്രിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള് ശ്രദ്ധിക്കണം എന്ന് നോക്കാം. ചൂട് വര്ദ്ധിക്കുന്നതോടൊപ്പം തന്നെ പലപ്പോഴും ഗ്യാസ്, അസിഡിറ്റി, വയറിളക്കം, ഓക്കാനം, ഛര്ദ്ദി തുടങ്ങിയ പ്രശ്നങ്ങളും വര്ദ്ധിച്ച് കൊണ്ടിരിക്കുകയാണ്.
പപ്പായയും പഴവും ഇതിന് പരിഹാരം തന്നെയാണ്. എന്നാല് ഈ രണ്ട് പഴങ്ങളില് ഏതാണ് വയറ്റിലെ അസ്വസ്ഥതയെ ഇല്ലാതാക്കുന്നത് എന്ന് നമുക്ക് നോക്കാം. പൊതുവേ ഇവ രണ്ടും ആരോഗ്യം നല്കുന്നതാണെങ്കിലും പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കാന് ഏതാണ് നല്ലത് എന്നത് ഒരു ചോദ്യം തന്നെയാണ്. ഇവ രണ്ടിന്റേയും ആരോഗ്യ ഗുണങ്ങള് തിരിച്ചറിഞ്ഞ് കഴിച്ചാല് പല പ്രതിസന്ധികളില് നിന്നും പരിഹാരം കാണാവുന്നതാണ്.

വാഴപ്പഴം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് വാഴപ്പഴം വളരെയധികം സഹായിക്കുന്നു. വിറ്റാമിന് ബി 6, മഗ്നീഷ്യം, ഫൈബര്, വിറ്റാമിന് സി, വിറ്റാമിന് എ എന്നിവയും അവശ്യ വിറ്റാമിനുകളും ധാതുക്കളും എല്ലാം വാഴപ്പഴത്തില് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്ജ്ജവും കരുത്തും നല്കുന്നു. മാത്രമല്ല നിങ്ങള് പതിവായി വാഴപ്പഴം കഴിക്കുകയാണെങ്കില് അത് ഹൃദയത്തിന് ആരോഗ്യം നല്കും. അതോടൊപ്പം വൃക്കകളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. മാനസികാരോഗ്യം പോലും മെച്ചപ്പെടും.
പഴുത്ത പപ്പായ
വിറ്റാമിന് എ, വിറ്റാമിന് സി എന്നിവയാല് സമ്പന്നമാണ് പപ്പായ. ഇത് നല്ലതുപോലെ പഴുത്തതെങ്കില് ആന്റിഓക്സിഡന്റുകളുടെ കലവറയാണ്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന്റെ വീക്കം കുറയുന്നു. കൂടാതെ ഹൃദയവും ആമാശയവും ഉള്പ്പെടെ ശരീരത്തിന്റെ നിരവധി അവയവങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും പപ്പായ സഹായിക്കും. അതുകൊണ്ട് സമയം കളയാതെ പഴുത്ത പപ്പായ പതിവായി കഴിക്കാന് തുടങ്ങുക. അത് നിങ്ങള്ക്ക് ആരോഗ്യത്തോടെയിരിക്കുന്നതിനുള്ള മാര്ഗ്ഗം കാണിച്ച് തരുന്നു.
ആമാശയത്തിന് നല്ലത്
പഴുത്ത പപ്പായയോ വാഴപ്പഴമോ, ഏതാണ് ആമാശയത്തിന് ഗുണങ്ങള് വര്ദ്ധിപ്പിക്കുക എന്നത് ഒരു ചോദ്യം തന്നെയാണ്. പഴുത്ത പപ്പായയില് പപ്പൈന് എന്ന പദാര്ത്ഥം അടങ്ങിയിട്ടുണ്ട്, ഇത് വയറ്റിലെ പ്രശ്നങ്ങള് തടയാന് ഫലപ്രദമാണ്. ഇത് ഭക്ഷണം ദഹിപ്പിക്കുന്നതിന് വരെ സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് മികച്ച മാറ്റങ്ങളും കൊണ്ട് വരുന്നു. എന്നാല് വാഴപ്പഴത്തില് നാരുകള് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മലവിസര്ജ്ജനത്തിന് മികച്ചതാണ്. അതുകൊണ്ട് തന്നെ വയറിന്റെ ആരോഗ്യത്തിന് വേണ്ടി നിങ്ങള്ക്ക് പപ്പായയും വാഴപ്പഴവും സ്ഥിരമായി കഴിക്കാം. രണ്ടിലൊന്നാണ് എന്നുണ്ടെങ്കില് വാഴപ്പഴമാണ് പപ്പായയേക്കാള് ഉത്തമം.
നിങ്ങള് എത്ര കഴിക്കും?
ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ദൈനംദിന ഭക്ഷണത്തില് 150 മുതല് 200 ഗ്രാം വരെ പഴങ്ങള് ഉള്പ്പെടുത്തണം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര് പറയുന്നത്. അതില് തന്നെ 100 ഗ്രാം വാഴപ്പഴവും 75 ഗ്രാം പപ്പായയും നിങ്ങള്ക്ക് കഴിക്കാവുന്നതാണ്. എന്നാല് ഈ ലേഖനപ്രകാരം ഉടന് തന്നെ വാഴപ്പഴമോ പപ്പായയോ കഴിക്കാന് തുടങ്ങരുത്. കാരണം വാഴപ്പഴവും പപ്പായയും ചിലരുടെ ശരീരത്തിന് അലര്ജിയുണ്ടാക്കുന്നു. അത് തിരിച്ചറിയേണ്ടതാണ്.
ആരെല്ലാം കഴിക്കരുത്
വാഴപ്പഴത്തിന് ഉയര്ന്ന ഗ്ലൈസെമിക് സൂചികയുണ്ട്. അതിനാല് പ്രമേഹ രോഗികള് വാഴപ്പഴം കഴിക്കുമ്പോള് അത് രോഗം വര്ദ്ധിപ്പിക്കാന് സാധ്യതയുണ്ട്. അത് മാത്രമല്ല ഇത് കഫക്കെട്ട് വര്ദ്ധിപ്പിക്കുകയും ചെയ്യും. എന്നാല് പപ്പായയില് ഉള്ള പപ്പെയ്ന് പലപ്പോഴും ഗര്ഭകാലത്ത് കൂടുതല് പ്രശ്നങ്ങള് ഉണ്ടാക്കുന്നു. ഇതും ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
