Latest Updates
-
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും!
ശരീരം മെലിഞ്ഞുണങ്ങിയോ? പാലും പഴവും സ്ഥിരമാക്കാം, കരുത്തും ഭാരവും തേടി എത്തും
ശരീരഭാരം കുറയ്ക്കുക എന്നത് പോലെ തന്നെ ശരീരഭാരം വര്‍ദ്ധിപ്പിക്കുക എന്നതും പലരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ പലരും തലകുത്തി മറിഞ്ഞിട്ടും തടി കൂട്ടുന്നതില്‍ വിജയിക്കാറില്ല. അതാകട്ടെ പലരിലും ആത്മവിശ്വാസക്കുറവും ഉണ്ടാക്കുന്നു. പലപ്പോഴും ഇത്തരം ആളുകള്‍ എന്തൊക്കെ കഴിച്ചാലും എത്രയൊക്കെ വ്യായാമം ചെയ്താലും തടി വര്‍ദ്ധിക്കണം എന്നില്ല. അതിന് വേണ്ടി കഷ്ടപ്പെടുന്നവര്‍ പലപ്പോഴും നിരവധിയാണ്. എന്നാല്‍ അമിത ഭാരം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അത് കുറയ്ക്കാനാണ് വഴികള്‍ തേടുന്നത്.
എന്നാല്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവര്‍ക്ക് ഇനി ചില പൊടിക്കൈകളിലൂടെ തടി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. അതിനായി പഴവും പാലും നമുക്ക് ശീലമാക്കാവുന്നതാണ്. ഇത് തടി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും എന്ന് മാത്രമല്ല ആരോഗ്യ ഗുണങ്ങള്‍ ധാരാളം നല്‍കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യം ഓര്‍ക്കണം. എങ്കിലും ഡയറ്റില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുന്‍പ് ഡോക്ടറുമായി കൂടിയാലോചിക്കേണ്ടതാണ്.

പാലും പഴവും കഴിക്കുന്നത്
നിങ്ങള്‍ തടി വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെങ്കില്‍ വ്യായാമം ചെയ്യുന്നതിന് വേണ്ടി സമയം കണ്ടെത്തുമ്പോള്‍ വ്യായാമത്തിന് മുക്കാല്‍ മണിക്കൂര്‍ മുന്‍പെങ്കിലും പാലും പഴവും മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും വ്യായാമത്തിന് കരുത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. തടി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു ഓപ്ഷനാണ് ഇത്. അത് മാത്രമല്ല ഇതിലുള്ള പഞ്ചസാരയും പ്രോട്ടീനും നിങ്ങള്‍ക്ക് മികച്ച ഗുണങ്ങളും പേശികള്‍ക്ക് കരുത്തും നല്‍കും.
വ്യായാമത്തിന് ശേഷം
വ്യായാമത്തിന് ശേഷം നിങ്ങള്‍ക്ക് പാലും പഴവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി ആരോഗ്യം മെച്ചപ്പെടുന്നു. ഇതില്‍ ധാരാളം പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയതിനാല്‍ അത് നിങ്ങളുടെ പേശികളുടെ ആരോഗ്യം തിരിച്ച് പിടിക്കും. ഇത് പേശികളെ ബലപ്പെടുത്തുകയും ശരീരത്തിന് നഷ്ടപ്പെട്ട ഇലക്ട്രോലൈറ്റുകള്‍ തിരികെ ലഭിക്കുകയും ചെയ്യുന്നു. ഇത് വഴി വണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കും.
വിശപ്പുള്ള സമയങ്ങളില്‍
ഓരോ വ്യക്തികള്‍ക്കും ഓരോ തരത്തിലാണ് വിശപ്പ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ ഉച്ചഭക്ഷണത്തിന് മുന്‍പായി ചെറിയ വിശപ്പ് അനുഭവപ്പെടുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് എപ്പോഴും ആരോഗ്യകരമായ ശീലമായി നിങ്ങള്‍ക്ക് പാലും പഴവും മിക്സ് ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസത്തില്‍ മാറ്റം വരുത്തുകയും അത് വഴി ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. സ്ഥിരമായി ഇവ കഴിക്കുന്നവരില്‍ വളരെ പെട്ടെന്നാണ് ശരീരഭാരത്തില്‍ മാറ്റം വരുന്നത്.

ലഘുഭക്ഷണം
വൈകുന്നേരങ്ങളില്‍ ലഘുഭക്ഷണം കഴിക്കുന്നതിന് വേണ്ടി നല്ലൊരു ഓപ്ഷനാണ് പാലും പഴവും. ഇത് നിങ്ങളുടെ അത്താഴം വരെയുള്ള വിശപ്പിനെ നിയന്ത്രിക്കുന്നതിന് സഹായിക്കും. ശരീരത്തിന് ആവശ്യമായ കലോറി നല്‍കുന്നതിന് ഇത് സഹായിക്കും. ആരോഗ്യകരമായ രീതിയില്‍ സ്ഥിരമായി കഴിക്കാവുന്ന ഒരു ലഘുഭക്ഷണമായി നിങ്ങള്‍ക്ക് ഇത് കണക്കാക്കാവുന്നതാണ്. അത്രയധികം ശരീരഭാരത്തെ ശ്രദ്ധിക്കുന്നവര്‍ക്ക് മികച്ചതാണ് പാലും പഴവും.
സ്മൂത്തി തയ്യാറാക്കാം
ശരീരഭാരം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോവുന്നവരെങ്കില്‍ അതിന് സഹായിക്കുന്ന സ്മൂത്തികള്‍ തയ്യാറാക്കാം. അതിനായി അല്പം പാലില്‍ പഴുത്ത പഴം മിക്സ് ചെയ്ത് നട്സ്, ചിയ സീഡ്സ്, അല്പം തേന്‍ എന്നിവ ചേര്‍ക്കുക. ഇത് എല്ലാം മിക്സ് ചെയ്ത് കഴിക്കുന്നത് വഴി ശരീരത്തിന് പോഷകങ്ങളും കലോറിയും ധാരാളമായി ലഭിക്കുന്നു. കൂടാതെ ഫുള്‍ഫാറ്റ് മില്‍ക്ക് ആണെങ്കില്‍ അതില്‍ ഓട്സ് അല്ലെങ്കില്‍ റാഗിയോ വേവിച്ച് ചേര്‍ത്ത് പഴുത്ത പഴം കൂടി മിക്സ് ചെയ്ത് കൂടിക്കാം.
ഓട്സ് പുഡ്ഡിംങ്
അത് മാത്രമല്ല ഓട്സിനൊപ്പം അല്പം പഴം മിക്സ് ചെയ്ത് പുഡ്ഡിംങ് രൂപത്തില്‍ കഴിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് മികച്ചതും രുചികരവുമായ ഒരു ഫലം നല്തുന്നു. അതിനായി പാലില്‍ ഓട്സ് വേവിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ പഴവും ഡ്രൈഫ്രൂട്സും ചേര്‍ത്ത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. കൂടാതെ ശരീരഭാരം കൂട്ടുക എന്ന ലക്ഷ്യത്തോടെ നിങ്ങള്‍ക്ക് പഴം ഷേയ്ക്ക് തയ്യാറാക്കി കുടിക്കുന്നതും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











