Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കൊളസ്ട്രോള്‍ ചെറുപ്പക്കാരില്‍ കൂടുന്നോ? അതൊരു സൂചനയാണ് , ഹൃദയാരോഗ്യം അപകടത്തില്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു ജീവിത ശൈലി അവസ്ഥയാണ് കൊളസ്ട്രോള്‍. പലപ്പോഴും കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിക്കുന്നത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്.പലപ്പോഴും മുപ്പത് വയസ്സിന് ശേഷം നിങ്ങളില്‍ കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നത് അല്പം ശ്രദ്ധിക്കണം. കാരണം അത് വളരെയധികം ആശങ്കയുണ്ടാക്കുന്ന ഒന്നാണ് എന്ന് മാത്രമല്ല ഗൗരവതരമായ ഒരു സൂചന കൂടിയാണ് ഇത് നല്‍കുന്നത്. മോശം കൊളസ്ട്രോള്‍ നിങ്ങളില്‍ ഉണ്ടാവുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്നമുണ്ടാക്കുന്നതാണ്.
ഇത് പക്ഷാഘാതം, ഭാവിയില്‍ ഹൃദയാഘാതം, ഹൃദ്രോഗം തുടങ്ങിയ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അത് മാത്രമല്ല പലപ്പോഴും അസുഖങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന മോശം കൊളസ്ട്രോളിന്റെ കാരണങ്ങള്‍ എപ്രകാരം ഹൃദയാരോഗ്യത്തെ ബാധിക്കുന്നു എന്ന കാര്യത്തില്‍ നമുക്ക് ചില കാര്യങ്ങള്‍ നോക്കാം. അത് മാത്രമല്ല എപ്രകാരം ഇതിനെ നിയന്ത്രിക്കണം എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ

കാരണങ്ങള്‍ ഇപ്രകാരം
മോശം കൊളസ്ട്രോള്‍ ശരീരത്തില്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പലപ്പോഴും അതിന് പിന്നിലെ കാരണം എന്നത് മോശം ഭക്ഷണക്രമവും വ്യായാമമില്ലായ്മയും തന്നെയാണ്. മദ്യപാനം, പുകവലി, എന്നിവയെല്ലാം ഇത്തരത്തില്‍ മോശം കൊളസ്ട്രോളിന് കാരണമാകുന്നു. അത് മാത്രമല്ല പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും എല്ലാം മോശം കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നതിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ ഇതെല്ലാം അല്പം ശ്രദ്ധിക്കണം. അത് മാത്രമല്ല പലപ്പോഴും മോശം കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ചിട്ടയായ ജീവിത ശൈലി അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണം, ദിവസേനയുള്ള വ്യായാമം എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളില്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
എപ്രകാരം കൊളസ്ട്രോള്‍ വില്ലനാവുന്നു?
മോശം കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നത് വഴി അത് പലപ്പോഴും ധമനികളില്‍ പ്ലാക്ക് അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു.അത് മാത്രമല്ല ഇത് നിങ്ങളുടെ രക്തധമനികളില്‍ അടിഞ്ഞ് കൂടുകയും അവ ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. കൂടാതെ ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തിലും വെല്ലുവിളി ഉയര്‍ത്തുന്നു. പലപ്പോഴും ഓക്സിജന്‍ ഹൃദയത്തില്‍ എത്തിക്കുന്നത് രക്തം വഴിയാണ്. ഇതിന്റെ ഫലമായി ഹൃദയത്തിലേക്കുള്ള ഓക്സിജന്‍ വിതരണത്തില്‍ തടസ്സം സൃഷ്ടിക്കപ്പെടുന്നു.
ഹൃദയാഘാതത്തിന്റെ കാരണം
പലപ്പോഴും ഉയര്‍ന്ന കൊളസ്ട്രോള്‍ നിങ്ങളില്‍ നെഞ്ച് വേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ രക്തയോട്ടം പൂര്‍ണമായും നിലച്ചാല്‍ അത് ഹൃദയാഘാതത്തിന് കാരണമാകുന്നു.ഇത് വഴി പലപ്പോഴും പ്ലാക്കുകള്‍ പൊട്ടുകയും അത് രക്തക്കുഴലുകളില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒട്ടും നിസ്സാരമാക്കരുത്. ഇത് പക്ഷാഘാതം ഹൃദയാഘാതം പോലുള്ള അവസ്ഥകളിലേക്ക് എത്തും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍
ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പാലിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിനായി ഇലക്കറികള്‍, നട്സ്, ആവൊക്കാഡോ തുടങ്ങിയവ ഭക്ഷണത്തില്‍ ചേര്‍ക്കുക. അത് മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പുകളും ഭക്ഷണത്തില്‍ ചേര്‍ക്കേണ്ടതാണ്. അത് മാത്രമല്ല കൊളുപ്പുള്ള പാലുല്‍പ്പന്നങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ് എന്നിവ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. അത് കൂടാതെ സാച്ചുറേറ്റഡ്, ട്രാന്‍സ് ഫാറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
വ്യായാമവും നിര്‍ണായകം
ശരീരത്തില്‍ നിന്ന് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് വേണ്ടി വ്യായാമം അനിവാര്യമാണ്. അതിനായി ആഴ്ചയില്‍ 150 മിനിറ്റ് നടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. 75 മിനിറ്റ് തീവ്രമായ വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ആരോഗ്യകരമായ ഭക്ഷണം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ശീലമാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഭാരം നിയന്ത്രിക്കുന്നതിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ജീവിതശൈലി മാറ്റങ്ങള്‍ കൊളസ്ട്രോള്‍ നില സ്വാഭാവികമായി കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഇത്തരം കാര്യങ്ങളെല്ലാം തന്നെ. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മൊത്തത്തിലുള്ള ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
